ACC Rising Stars Asia Cup: റൈസിങ് സ്റ്റാര്‍ ഏഷ്യാ കപ്പില്‍ രജത് പാട്ടീദാര്‍ കളിക്കില്ല; ഇന്ത്യയ്ക്ക് പുതിയ വൈസ് ക്യാപ്റ്റന്‍
India A Squad Update: പരിക്കിനെ തുടര്‍ന്ന് റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ ടീമില്‍ നിന്ന് രജത് പാട്ടീദാറിനെ ഒഴിവാക്കി. പാട്ടീദാറിന്റെ അഭാവത്തില്‍ റിങ്കു സിങിനെ വൈസ് ക്യാപ്റ്റനായി നിയമിച്ചു. തിലക് വര്‍മയാണ് ക്യാപ്റ്റന്‍. പാട്ടീദാറിന് പകരം ആയുഷ് ബദോനിയെ ടീമില്‍ ഉള്‍പ്പെടുത്തി.

Rajat Patidar Injury Update
പരിക്കിനെ തുടര്‍ന്ന് റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ ടീമില്‍ നിന്ന് രജത് പാട്ടീദാറിനെ ഒഴിവാക്കി. പാട്ടീദാറിന്റെ അഭാവത്തില്‍ റിങ്കു സിങിനെ വൈസ് ക്യാപ്റ്റനായി നിയമിച്ചു. തിലക് വര്‍മയാണ് ക്യാപ്റ്റന്‍. പാട്ടീദാറിന് പകരം ആയുഷ് ബദോനിയെ ടീമില്‍ ഉള്‍പ്പെടുത്തി. പരിക്കുകളുടെ പശ്ചാത്തലത്തില്‍ ടൂര്‍ണണമെന്റിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് പാട്ടീദാര്‍ അറിയിക്കുകയായിരുന്നുവെന്ന് ബിസിസിഐ വ്യക്തമാക്കി. ഇതുപ്രകാരം എസിസി റൈസിങ് സ്റ്റാർസ് ഏഷ്യ കപ്പിനുള്ള ഇന്ത്യ എ ടീമിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുകയും, പകരം ആയുഷ് ബദോനിയെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുകയും, റിങ്കു സിങിനെ വൈസ് ക്യാപ്റ്റനായി നിയമിക്കുകയും ചെയ്തതായി ബിസിസിഐ അറിയിച്ചു.
ഖത്തറിലെ ദോഹയിൽ നവംബർ 19 മുതൽ 29 വരെയാണ് ടൂർണമെന്റ് നടക്കുന്നത്. ഇന്ത്യ, പാകിസ്ഥാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), നേപ്പാൾ എന്നീ രാജ്യങ്ങളുടെ എ ടീമുകളെ ഗ്രൂപ്പ് ബിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ഹോങ്കോംഗ് എന്നീ ടീമുകള്‍ ഗ്രൂപ്പ് എയില്‍ ഏറ്റുമുട്ടും.
നവംബർ 20-ന് നേപ്പാൾ എ ടീമിനെതിരെയാണ് ഇന്ത്യ എ ടീമിന്റെ ആദ്യ മത്സരം. തുടർന്ന് നവംബർ 22-ന് പാകിസ്ഥാൻ എ ടീമിനെയും നവംബർ 24-ന് യുഎഇ എ ടീമിനെയും ഇന്ത്യ നേരിടും. ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ നവംബർ 26, 27 തീയതികളിൽ നടക്കുന്ന സെമിഫൈനലിലേക്ക് മുന്നേറും. ഫൈനൽ മത്സരം നവംബർ 29-ന് നടക്കും.
Also Read: India vs Pakistan U19 Asia Cup 2026: വിജയം പിടിച്ചെടുത്ത് ഹംസ സഹൂര്‍; പാകിസ്ഥാനോട് തോറ്റ് ഇന്ത്യ
തിലക് വര്‍മയുടെ നേതൃത്വത്തില്‍ ശക്തമായ ടീമിനെയാണ് ഇന്ത്യ രംഗത്തിറക്കുന്നത്. അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, പ്രിന്‍സ് യാദവ്, പ്രഭ്‌സിമ്രാന്‍ സിങ് തുടങ്ങിയവര്‍ ടീമിലുണ്ട്. കഴിഞ്ഞ വര്‍ഷം ജിതേഷ് ശര്‍മയായിരുന്നു ക്യാപ്റ്റന്‍. ഇത്തവണ ജിതേഷ് ടീമിലില്ല.
ഇന്ത്യ എ ടീം:
അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി, പ്രഭ്സിമ്രാൻ സിംഗ് (വിക്കറ്റ് കീപ്പർ), തിലക് വർമ്മ (ക്യാപ്റ്റൻ), റിങ്കു സിങ് (വൈസ് ക്യാപ്റ്റൻ), കുമാർ കുശാഗ്ര (വിക്കറ്റ് കീപ്പർ), സൂര്യാംഷ് ഷെഡ്ഗെ, ഷഹബാസ് അഹമ്മദ്, വിപ്രജ് നിഗം, ഹർഷ് ദുബെ, തനുഷ് കോട്ടിയാൻ, ഹർഷിത് റാണ, പ്രിൻസ് യാദവ്, അർഷാദ് ഖാൻ, ആയുഷ് ബദോനി.
English Summary
Ayush Badoni replaced the injured Rajat Patidar in the India A squad for the Rising Stars Asia Cup. Rinku Singh has been appointed as the new vice-captain of the team. The eight-team tournament takes place in Doha, Qatar, from November 19 to 29. India A will face Nepal, Pakistan, and UAE in their group stage matches.