AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

India vs Pakistan U19 Asia Cup 2026: ഇന്ത്യ – പാകിസ്ഥാൻ അണ്ടർ 19 പോരാട്ടം; ടോസ് ഇന്ത്യക്ക്, ബാറ്റിങ് തിരഞ്ഞെടുത്തു

India vs Pakistan U19 Asia Cup 2026 Live Score and Match Updates: മുന്‍ ഇന്ത്യന്‍ താരങ്ങളായ വിരേന്ദര്‍ സഹ്വാഗിന്റെയും രാഹുല്‍ ദ്രാവിഡിന്റെയും മക്കള്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ മത്സരത്തിന് പ്രത്യേക ശ്രദ്ധയുണ്ട്. ആര്യവീര്‍ സഹ്വാഗും അന്വയ് ദ്രാവിഡും പാകിസ്ഥാനെതിരെയും മികച്ച പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

India vs Pakistan U19 Asia Cup 2026: ഇന്ത്യ – പാകിസ്ഥാൻ അണ്ടർ 19 പോരാട്ടം; ടോസ് ഇന്ത്യക്ക്, ബാറ്റിങ് തിരഞ്ഞെടുത്തു
Breaking Tv9 Malayalam2
Shiji M K
Shiji M K | Updated On: 08 Nov 2026 | 10:12 AM

ഇന്ത്യ പാകിസ്ഥാന്‍ അണ്ടര്‍ 19 ഏഷ്യാ കപ്പ് പോരാട്ടത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ഒമാനിലെ അല്‍ അമറാത്ത് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഗ്രൂപ്പ് എ മത്സരം നടക്കുന്നത്. ലക്ഷ്യ രാജ്ചന്ദാനിയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ഫര്‍ഹാന്‍ യൂസഫാണ് പാകിസ്ഥാനെ നയിക്കുന്നത്.

ദീപാവലി ദിനത്തില്‍ നടക്കുന്ന മത്സരത്തില്‍ മികച്ച സ്‌കോര്‍ കണ്ടെത്തി പാകിസ്ഥാനെ സമ്മര്‍ദത്തിലാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. വിരേന്ദര്‍ സഹ്വാഗിന്റെ മകന്‍ ആര്യവീര്‍ സഹ്വാഗും രാഹുല്‍ ദ്രാവിഡിന്റെ മകന്‍ അന്വയ് ദ്രാവിഡും ഇന്ത്യന്‍ ടീമിലുണ്ട്. ഇരുവരുടെയും പ്രകടനത്തിലേക്കാണ് ആരാധകരുടെ ശ്രദ്ധ.

ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്നത് ആദ്യ ജയം

ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ നേപ്പാളിനെ 10 വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ എത്തുന്നത്. ആദ്യം ബാറ്റ് ചെയ്ത നേപ്പാളിനെ 128 റണ്‍സില്‍ ഒതുക്കിയ ഇന്ത്യ 19.1 ഓവറില്‍ ലക്ഷ്യത്തിലെത്തി. ആര്യവീര്‍ സഹ്വാഗ് 70 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ക്യാപ്റ്റന്‍ ലക്ഷ്യ രാജ്ചന്ദാനി 53 റണ്‍സും നേടി. ഇഷാന്‍ സൂദും അര്‍ജുന്‍ രാജ്പുത്തും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു.

Also Read: Virat Kohli: ഗ്രൗണ്ടിലേക്ക് ബാറ്റ് എറിഞ്ഞു, ആരാധകർക്ക് മുന്നറിയിപ്പുമായി കോലി; വീഡിയോ വൈറൽ

നിലവിലെ ചാമ്പ്യന്മാരെ നേരിടാന്‍ ഇന്ത്യ

ആദ്യ മത്സരത്തില്‍ യുഎഇയെ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ചാണ് പാകിസ്ഥാന്‍ എത്തുന്നത്. 225 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന് വേണ്ടി ഉസ്മാന്‍ ഖാന്‍ പുറത്താകാതെ 139 റണ്‍സ് നേടിയിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയെ 191 റണ്‍സിന് തോല്‍പ്പിച്ചാണ് പാകിസ്ഥാന്‍ കിരീടം നേടിയത്. ഇത്തവണ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഇരു ടീമുകളും ഏറ്റുമുട്ടുമ്പോള്‍ പോരാട്ടം ആവേശകരമാകുമെന്നാണ് പ്രതീക്ഷ.

English Summary

India face Pakistan in a crucial U19 Asia Cup 2026 Group A encounter in Oman. Aaryavir Sehwag and Anvay Dravid are among the players attracting attention as both teams look to secure their second consecutive victory in the tournament.

Follow Us