“അദ്ദേഹം 138 റൺസ് അടിച്ചു, ഇനി എന്താണ് വേണ്ടത്?”: രോഹിതിന്റെ വിരമിക്കൽ വാർത്തകളിൽ പ്രതികരിച്ച് ബിസിസിഐ

BCCI Review Meeting: രോഹിതിന്റെ ഏകദിന ഭാവി ബിസിസിഐയുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നായിരുന്നു അഭ്യൂഹം. എന്നാല്‍ ഏതെങ്കിലും താരത്തെക്കുറിച്ച് മാത്രമായി യോഗത്തില്‍ ചര്‍ച്ചയുണ്ടായിട്ടില്ലെന്ന് സൈകിയ സ്ഥിരീകരിച്ചു. രോഹിതിന് ഇപ്പോഴും ബിസിസിഐയുടെ പിന്തുണയുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് സൈകിയയുടെ പ്രതികരണം. ഇംഗ്ലണ്ടിലും, അയര്‍ലന്‍ഡിലും ഇന്ത്യ നേരിട്ട തോല്‍വികളെക്കുറിച്ച് ആത്മപരിശോധന നടത്തണമെന്നാണ് ബിസിസിഐയുടെ നിലപാട്.

അദ്ദേഹം 138 റൺസ് അടിച്ചു, ഇനി എന്താണ് വേണ്ടത്?: രോഹിതിന്റെ വിരമിക്കൽ വാർത്തകളിൽ പ്രതികരിച്ച് ബിസിസിഐ

Rohit Sharma BCCI Review

Published: 

03 Sep 2026 | 10:41 PM

രോഹിത് ശര്‍മയുടെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ. “അദ്ദേഹം എല്ലാ മത്സരങ്ങളിലും മികച്ച രീതിയിലാണ് കളിക്കുന്നത്. ഇനി ഇതിൽ കൂടുതൽ നിങ്ങൾക്ക് എന്താണ് വേണ്ടത്? കഴിഞ്ഞ മത്സരത്തിൽ അദ്ദേഹം 138 റൺസ് നേടി. ഇത്തരം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുത്‌”, എന്നായിരുന്നു രോഹിതിനെക്കുറിച്ചുള്ള ചോദ്യത്തിന് സൈകിയ നല്‍കിയ മറുപടി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം രോഹിതിന് ഇനി അവസരം ലഭിക്കില്ലെന്ന് നേരത്തെ അഭ്യൂഹം പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സൈകിയയുടെ പ്രതികരണം.

രോഹിതിന്റെ ഏകദിന ഭാവി ബിസിസിഐയുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നായിരുന്നു അഭ്യൂഹം. എന്നാല്‍ ഏതെങ്കിലും താരത്തെക്കുറിച്ച് മാത്രമായി യോഗത്തില്‍ ചര്‍ച്ചയുണ്ടായിട്ടില്ലെന്ന് സൈകിയ സ്ഥിരീകരിച്ചു. രോഹിതിന് ഇപ്പോഴും ബിസിസിഐയുടെ പിന്തുണയുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് സൈകിയയുടെ പ്രതികരണം.

ആത്മപരിശോധന നടത്തണം

അതേസമയം, ഇംഗ്ലണ്ടിലും, അയര്‍ലന്‍ഡിലും ഇന്ത്യ നേരിട്ട തോല്‍വികളെക്കുറിച്ച് ആത്മപരിശോധന നടത്തണമെന്നാണ് ബിസിസിഐയുടെ നിലപാട്. അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ട് മത്സരങ്ങളിലും ഇന്ത്യ തോറ്റിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയും അടിയറവ് വെച്ചു.

“അയര്‍ലന്‍ഡിലും ഇംഗ്ലണ്ടിലും നമ്മൾ മത്സരങ്ങൾ തോറ്റ കാര്യം നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നതാണല്ലോ. അതിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് അറിയാൻ ഞങ്ങൾ ആഗ്രഹിച്ചു. അതിൽ കുറച്ച് ആത്മപരിശോധന നടത്തേണ്ടതുണ്ട്. ഭാവിയിൽ ഏതെങ്കിലും സേന രാജ്യങ്ങളിലേക്ക് പോകുന്നതിന് മുൻപായി ഞങ്ങൾ ചില തന്ത്രങ്ങൾ തയ്യാറാക്കിയിട്ടുണ്ട്,” ദേവജിത് സൈകിയ പറഞ്ഞു.

Also Read: Smriti Mandhana: മിതാലിയുടെ റെക്കോർഡ് തകർത്തു; വനിതാ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച റൺവേട്ടക്കാരിയായി സ്മൃതി മന്ദാന

അടുത്ത വർഷം ഒക്ടോബർ, നവംബർ മാസങ്ങളിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ ഏറ്റവും മികച്ച ടീം കോമ്പിനേഷൻ ഉണ്ടാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഇനി വരാനിരിക്കുന്ന ധാരാളം പരമ്പരകൾ മുന്നിലുള്ളതിനാൽ, ടീം തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട് മുന്നോട്ടുള്ള വഴി എന്തായിരിക്കണമെന്ന് ചിന്തിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. താരങ്ങളുടെ പരിക്കുകള്‍ വര്‍ധിക്കുന്നത്‌ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും അത് ചർച്ച ചെയ്തതായും ബിസിസിഐ സെക്രട്ടറി അറിയിച്ചു.

“ധാരാളം മത്സരങ്ങൾ കളിക്കേണ്ടി വരുന്നതിനാൽ താരങ്ങള്‍ക്ക്‌ പരിക്കുകൾ സംഭവിക്കുന്നുണ്ട്. അവരുടെ ഷെഡ്യൂൾ എടുത്തു നോക്കൂ. ഇംഗ്ലണ്ടിലേക്ക് 15 താരങ്ങളുടെ സംഘമാണ്‌ ഏകദിനത്തിനായി പോയത്. അതിൽ മൂന്നോ നാലോ താരങ്ങള്‍ക്ക്‌ പരിക്കേറ്റു. എന്നാൽ അതിന് തൊട്ടുമുൻപ് അവർ രണ്ടുമാസം ഐപിഎൽ കളിച്ചവരാണ്. അതെല്ലാം കളിക്കാരുടെ ആരോഗ്യത്തെ ബാധിക്കും. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ, ഏറ്റവും മികച്ച കാര്യങ്ങൾ കണ്ടെത്താൻ ഞങ്ങൾ ശ്രമിക്കുകയാണ്”, ബിസിസിഐ സെക്രട്ടറി വിശദീകരിച്ചു.

English Summary

BCCI secretary Devajit Saikia firmly dismissed rumors regarding Rohit Sharma’s retirement, clarifying that the senior batter remains fully in the scheme of things for the 2027 ODI World Cup after his stellar 138-run knock against England. Saikia called for deep soul-searching and announced plans to refine team strategies and player acclimatisation ahead of future SENA tours.

Loading...
Unable to load recommendations.
Follow Us
പഞ്ചസാരയ്ക്ക് പകരം ശർക്കര ഉപയോഗിക്കുന്നത് നല്ലതോ?
മല്ലിയില കറിക്ക് മാത്രമല്ല സൗന്ദര്യത്തിനും സൂപ്പർ! അറിയാമോ?
ബുർജ് ഖലീഫ സന്ദർശിക്കാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ അറിയൂ
തിലക് വര്‍മയുടെ ആസ്തിയെത്ര?
Viral Video | ഒന്ന് അങ്ങോട്ടോ, ഇങ്ങോട്ടോ ചെരിഞ്ഞാൽ
Viral Video | റോഡിൽ വെള്ളം കയറുന്നതും ബിസ്സിനസാകുമോ?
മഹാ പ്രളയത്തിലും തകരാത്ത വീടിൻ്റെ രഹസ്യം
ദേ വീടൻ്റെ മുകളിൽ കരിമ്പുലി