Sachin Tendulkar : 17 -ാം വയസ്സിൽ ക്രിക്കറ്റ് ദൈവത്തിന്റെ മനം കവർന്ന ആ മുതിർന്ന പെൺകുട്ടി… സച്ചിന്റെ പ്രണയകഥ ഇങ്ങനെ

Sachin Tendulkar's love story: സച്ചിൻ പ്രശസ്തനായതുകൊണ്ട്, അവർക്ക് ഡേറ്റിംഗിന് പോകുന്നത് എളുപ്പമായിരുന്നില്ല. 'റോജ' സിനിമ കാണാൻ പോയ ഒരു സംഭവം അഞ്ജലി ഓർക്കുന്നു. ജനശ്രദ്ധ ഒഴിവാക്കാൻ സച്ചിൻ വ്യാജ താടിയും കണ്ണടയും വെച്ച് വേഷം മാറി.

Sachin Tendulkar :  17 -ാം വയസ്സിൽ ക്രിക്കറ്റ് ദൈവത്തിന്റെ മനം കവർന്ന ആ മുതിർന്ന പെൺകുട്ടി... സച്ചിന്റെ പ്രണയകഥ ഇങ്ങനെ

Sachin Tendulkar With His Wife Anjali

Published: 

23 Jul 2025 14:47 PM

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരവും “മാസ്റ്റർ ബ്ലാസ്റ്റർ” എന്നറിയപ്പെടുന്ന സച്ചിൻ രമേഷ് ടെണ്ടുൽക്കർ, 1995-ലാണ് സച്ചിൻ, അഞ്ജലി മേത്തയെ വിവാഹം കഴിച്ചത്. അവർക്ക് സാറ, അർജുൻ എന്നീ മക്കളുണ്ട്. സച്ചിനേക്കാൾ ആറ് വയസ്സ് കൂടുതലാണെങ്കിലും പ്രായം അവരുടെ പ്രണയത്തിന് ഒരു തടസ്സമായില്ല. വളരെ രസകരമാണ് ആ പ്രണയകഥ.

ആദ്യമായി സച്ചിനെ സമീപിച്ചത് അഞ്ജലിയായിരുന്നു. സച്ചിനെ സുന്ദരനായിരുന്നു. അതിനാലാണ് താൻ അദ്ദേഹത്തെ സമീപിച്ചതെന്ന് അഞ്ജലി വെളിപ്പെടുത്തിയിട്ടുണ്ട്. ഹർഷ ഭോഗ്ലെയുമായുള്ള ഒരു അഭിമുഖത്തിൽ, സച്ചിനെ ആദ്യമായി കണ്ടപ്പോൾ അദ്ദേഹം ആരാണെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും, ഒരു സുഹൃത്താണ് ഇന്ത്യൻ ക്രിക്കറ്റിലെ ഈ അത്ഭുത ബാലനെക്കുറിച്ച് പറഞ്ഞതെന്നും അഞ്ജലി ഓർമ്മിച്ചു.

അന്ന് താൻ അവളുടെ ടീ-ഷർട്ടിന്റെ നിറം മാത്രമാണ് നോക്കിയതെന്ന് സച്ചിൻ പറഞ്ഞിട്ടുണ്ട്. സച്ചിന്റെ ഫോൺ നമ്പർ വാങ്ങി വിളിച്ചപ്പോൾ, വിമാനത്താവളത്തിൽ കണ്ട അതേ പെൺകുട്ടിയാണെന്ന് അഞ്ജലി സ്വയം പരിചയപ്പെടുത്തി. അഞ്ജലി ധരിച്ചിരുന്നത് ഓറഞ്ച് ടീ-ഷർട്ടായിരുന്നെന്ന് സച്ചിൻ കൃത്യമായി ഓർമ്മിച്ചത് അഞ്ജലിയെ അത്ഭുതപ്പെടുത്തി. ആ നിമിഷം, താനും സച്ചിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് അവൾക്ക് മനസ്സിലായി.

Read Also: Karun Nair: കരുണ്‍ നായര്‍ മാഞ്ചസ്റ്ററില്‍ കളിക്കണോ? ഇര്‍ഫാന്‍ പത്താന്‍ പറയുന്നത് ഇങ്ങനെ?

സച്ചിൻ പ്രശസ്തനായതുകൊണ്ട്, അവർക്ക് ഡേറ്റിംഗിന് പോകുന്നത് എളുപ്പമായിരുന്നില്ല. ‘റോജ’ സിനിമ കാണാൻ പോയ ഒരു സംഭവം അഞ്ജലി ഓർക്കുന്നു. ജനശ്രദ്ധ ഒഴിവാക്കാൻ സച്ചിൻ വ്യാജ താടിയും കണ്ണടയും വെച്ച് വേഷം മാറി. എന്നാൽ സിനിമയുടെ ഇടവേളയിൽ കണ്ണട തെറിച്ചുപോയതോടെ ആരാധകർ അദ്ദേഹത്തെ വളഞ്ഞു. അതോടെ അവർക്ക് സിനിമാപ്രോ​ഗ്രാം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു.

അഞ്ച് വർഷം പ്രണയിച്ചതിന് ശേഷം 1995 മെയ് 24-ന് ഇരുവരും വിവാഹിതരായി. സച്ചിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് ക്രിക്കറ്റിനെക്കുറിച്ച് ധാരണയില്ലായിരുന്നെങ്കിലും, അഞ്ജലി പിന്നീട് കളിയെക്കുറിച്ച് പഠിച്ചു. അമ്മയായ ശേഷം, ശിശുരോഗ വിദഗ്ദ്ധയായിരുന്ന അവർ തന്റെ കരിയർ ഉപേക്ഷിച്ച് വീട് നോക്കി നടത്താൻ തീരുമാനിച്ചു. തന്റെ തീരുമാനത്തിൽ യാതൊരു പശ്ചാത്താപവുമില്ലെന്ന് അഞ്ജലി പറയുന്നു. “സച്ചിന്റെയും കുടുംബത്തിന്റെയും കാര്യങ്ങൾ നോക്കാൻ ഞാൻ ആഗ്രഹിച്ചു. അതിൽ ഞാൻ സന്തുഷ്ടയാണ്,” അവർ കൂട്ടിച്ചേർത്തു. ആ പ്രണയം ഇന്നും ശക്തമായി ഇരുവരും തുടരുകയാണ്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ