AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs England: മാഞ്ചസ്റ്ററില്‍ ‘കണ്ണിന് കണ്ണ്, പല്ലിന് പല്ല്’; ഇന്ത്യന്‍ ടീമിന് ഇംഗ്ലണ്ടിന്റെ മുന്നറിയിപ്പ്‌

Ben Stokes Warning To Indian Team: ഇന്ത്യന്‍ താരങ്ങളെ പ്രകോപിപ്പിക്കാന്‍ രണ്ടും കല്‍പിച്ചാണ് ഇംഗ്ലണ്ട് മാഞ്ചസ്റ്റര്‍ ടെസ്റ്റിന് ഇറങ്ങുന്നതെന്ന് ചുരുക്കം. അനാവശ്യമായി സ്ലെഡ്ജ് ചെയ്യണമെന്ന് കരുതുന്നില്ലെന്നും, രണ്ട് ടീമുകളും അങ്ങനെ ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് തോന്നുന്നതെന്നും സ്‌റ്റോക്ക്‌സ്

India vs England: മാഞ്ചസ്റ്ററില്‍ ‘കണ്ണിന് കണ്ണ്, പല്ലിന് പല്ല്’; ഇന്ത്യന്‍ ടീമിന് ഇംഗ്ലണ്ടിന്റെ മുന്നറിയിപ്പ്‌
ശുഭ്മാൻ ഗില്ലും ബെൻ സ്റ്റോക്സുംImage Credit source: PTI
jayadevan-am
Jayadevan AM | Published: 23 Jul 2025 14:43 PM

ലോര്‍ഡ്‌സിലും ലീഡ്‌സിലും എഡ്ജ്ബാസ്റ്റണിലും കണ്ടതൊന്നുമല്ല, മാഞ്ചസ്റ്ററില്‍ കാണാന്‍ കിടക്കുന്നതാണ് പൊടിപൂരം. ബാറ്റും കൊണ്ടും പന്തു കൊണ്ടും മാത്രമല്ല, മാഞ്ചസ്റ്ററില്‍ വാക്കുകള്‍ കൊണ്ടും പോരാട്ടം തീപാറുമെന്ന് ഉറപ്പ്. കഴിഞ്ഞ മൂന്ന് ടെസ്റ്റുകളും സംഭവബഹുലമായിരുന്നു. അഗ്രഷന്റെ കാര്യത്തില്‍ ഇരുടീമുകളും കട്ടയ്ക്ക് നിന്നു. ഇംഗ്ലണ്ട് താരങ്ങളെ പ്രകോപിപ്പിച്ച് ശുഭ്മാന്‍ ഗില്ലും, മുഹമ്മദ് സിറാജും കളംനിറഞ്ഞു. ഇംഗ്ലണ്ടും ഒട്ടും മോശമാക്കിയില്ല. സാക്ക് ക്രൗളി, ബെൻ ഡക്കറ്റ്, ബെന്‍ സ്റ്റോക്‌സ്, ഹാരി ബ്രൂക്ക് തുടങ്ങിയവരായിരുന്നു ഇംഗ്ലണ്ട് നിരയില്‍ അഗ്രഷന് മുന്നില്‍.

മുന്‍ മത്സരങ്ങളിലെ വാക്‌പോര് മാഞ്ചസ്റ്ററിലും തുടരുമെന്ന് വ്യക്തമാക്കുകയാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സ്. ഇന്ത്യന്‍ താരങ്ങളുടെ ഏത് അഗ്രഷനും അതേ നാണയത്തില്‍ മറുപടി നല്‍കുമെന്നാണ് സ്റ്റോക്‌സിന്റെ ശപഥം.

അതായത്, ഇന്ത്യന്‍ താരങ്ങളെ പ്രകോപിപ്പിക്കാന്‍ രണ്ടും കല്‍പിച്ചാണ് ഇംഗ്ലണ്ട് മാഞ്ചസ്റ്റര്‍ ടെസ്റ്റിന് ഇറങ്ങുന്നതെന്ന് ചുരുക്കം. അനാവശ്യമായി സ്ലെഡ്ജ് ചെയ്യണമെന്ന് കരുതുന്നില്ലെന്നും, രണ്ട് ടീമുകളും അങ്ങനെ ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് തോന്നുന്നതെന്നും സ്‌റ്റോക്ക്‌സ് പറഞ്ഞു. ടെസ്റ്റ് മത്സരങ്ങളില്‍ കളിക്ക് ഇത്തരത്തില്‍ ചൂടുപിടിക്കുന്ന നിമിഷങ്ങളുണ്ടാകും. വലിയൊരു പരമ്പരയാണിത്. രണ്ട് ടീമുകള്‍ക്കും സമ്മര്‍ദ്ദമുണ്ടെന്നും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ വ്യക്തമാക്കി.

ഒരു പ്രത്യേക സാഹചര്യത്തോടുള്ള സ്വഭാവിക പ്രതികരണം മാത്രമാകാം. എന്നാലും അഗ്രഷനെ നിസാരമായി കാണാനാകില്ല. മനപൂര്‍വം അഗ്രഷന് മുതിരില്ല. അത് മത്സരത്തില്‍ നിന്നുള്ള ശ്രദ്ധ മാറ്റും. എന്നാല്‍ എതിര്‍ടീം ഏറ്റുമുട്ടാന്‍ ശ്രമിച്ചാല്‍ പിന്നോട്ട് പോകില്ലെന്നും സ്‌റ്റോക്ക്‌സ് മുന്നറിയിപ്പ് നല്‍കി. എല്ലാ ടീമുകളും ഇങ്ങനെയാണ്. പരമ്പര മികച്ചതാകണം. ക്രിക്കറ്റിന്റെ ക്വാളിറ്റി മികച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also: Karun Nair: കരുണ്‍ നായര്‍ മാഞ്ചസ്റ്ററില്‍ കളിക്കണോ? ഇര്‍ഫാന്‍ പത്താന്‍ പറയുന്നത് ഇങ്ങനെ?

ലോര്‍ഡ്‌സില്‍ അവസാനം പന്തെറിയാന്‍ സാധിച്ചത് നേട്ടമായി. ഇന്ത്യയെ തോല്‍പിക്കാന്‍ സാധ്യമായതെല്ലാം ചെയ്തു. കഴിവുകള്‍ മാത്രമല്ല, ഫീല്‍ഡില്‍ ഊര്‍ജവും ഉപയോഗിച്ചു. ലോര്‍ഡ്‌സിലേത് മികച്ച വിജയമായിരുന്നു. അതിനുശേഷം നല്ല ഇടവേളയും ലഭിച്ചു. കഴിഞ്ഞ മത്സരത്തിലെ അതേ വേഗതയും പരിശ്രമവും മാഞ്ചസ്റ്ററിലും തുടരാനാകുമെന്നാണ് പ്രതീക്ഷയെന്നും സ്‌റ്റോക്ക്‌സ് വ്യക്തമാക്കി.