തിലകിന്റെ മെല്ലെപ്പോക്ക് തിരിച്ചടിയായോ? തോൽവിക്ക് പിന്നാലെ സഞ്ജയ് ബംഗാറിന്റെ വിമർശനം

Tilak Varma’s Slow Start: നേരിട്ട ആദ്യ 26 പന്തിൽ വെറും മൂന്ന് റൺസ് മാത്രമാണ് തിലക് വര്‍മ നേടിയത്. 36 പന്തുകൾ നേരിട്ടപ്പോൾ സ്കോർ എട്ട് റൺസ് മാത്രമായിരുന്നു. 52 പന്തുകളിൽ നിന്ന് 22 റൺസെടുത്ത ശേഷമാണ് അദ്ദേഹം സ്‌കോറിങിന് അല്‍പം വേഗത വര്‍ധിപ്പിച്ചത്‌. ഈ മെല്ലെപ്പോക്ക് ഒപ്പമുണ്ടായിരുന്ന ബാറ്റർമാരുടെ സമീപനത്തെ ബാധിച്ചിരിക്കാമെന്ന് സഞ്ജയ് ബംഗാര്‍.

തിലകിന്റെ മെല്ലെപ്പോക്ക് തിരിച്ചടിയായോ? തോൽവിക്ക് പിന്നാലെ സഞ്ജയ് ബംഗാറിന്റെ വിമർശനം

ഇന്ത്യ എ ക്യാപ്റ്റന്‍ തിലക് വര്‍മയുടെ ബാറ്റിങ്‌

Published: 

23 Nov 2026 | 10:20 PM

എസിസി എമര്‍ജിങ് ടീംസ് ഏഷ്യാ കപ്പില്‍ പാകിസ്ഥാന്‍ ഷഹീന്‍സിനോട് 48 റണ്‍സിനാണ് ഇന്ത്യ എ തോറ്റത്. 314 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ എ 49.1 ഓവറില്‍ 265 റണ്‍സിന് ഓള്‍ ഔട്ടായി. ക്യാപ്റ്റന്‍ തിലക് വര്‍മ-149 പന്തില്‍ 100, അഭിഷേക് ശര്‍മ-42 പന്തില്‍ 70, ഷഹബാസ് അഹമ്മദ്-49 പന്തില്‍ 56 എന്നിവരൊഴികെ ആര്‍ക്കും മികച്ച സ്‌കോര്‍ കണ്ടെത്താനായില്ല. എന്നാല്‍ വലിയ വിജയലക്ഷ്യം പിന്തുടരുമ്പോഴും വളരെ മന്ദഗതിയിലായിരുന്നു തിലകിന്റെ ബാറ്റിങ്. തിലകിന്റെ മെല്ലെപ്പോക്കിനെ വിമര്‍ശിച്ച് മുന്‍ ബാറ്റിങ് പരിശീലകന്‍ സഞ്ജയ് ബംഗാര്‍ രംഗത്തെത്തി.

നേരിട്ട ആദ്യ 26 പന്തിൽ വെറും മൂന്ന് റൺസ് മാത്രമാണ് തിലക് വര്‍മ നേടിയത്. 36 പന്തുകൾ നേരിട്ടപ്പോൾ സ്കോർ എട്ട് റൺസ് മാത്രമായിരുന്നു. 52 പന്തുകളിൽ നിന്ന് 22 റൺസെടുത്ത ശേഷമാണ് അദ്ദേഹം സ്‌കോറിങിന് അല്‍പം വേഗത വര്‍ധിപ്പിച്ചത്‌. ഈ മെല്ലെപ്പോക്ക് ഒപ്പമുണ്ടായിരുന്ന ബാറ്റർമാരുടെ സമീപനത്തെ ബാധിച്ചിരിക്കാമെന്ന് ബംഗാർ പറഞ്ഞു.

Also Read: “ഷഹബാസ് രണ്ട് ഓവർ കൂടി നിന്നിരുന്നെങ്കിൽ കളി മാറിയേനേ”; തോല്‍വിക്ക് പിന്നാലെ തിലകിന്റെ പ്രതികരണം

“തിലക് വർമ്മ താൻ നേരിട്ട ആദ്യ 25 പന്തിൽ 3 റൺസാണ് നേടിയത്. തുടർന്നുള്ള 25 പന്തിൽ 12-13 റൺസും നേടി. അങ്ങനെ 50 പന്തുകൾ കളിച്ച ശേഷം നിങ്ങൾ 18-21 റൺസിലാണ് എത്തുന്നതെങ്കിൽ, മറുവശത്തുള്ള ബാറ്ററെ അത് എങ്ങനെയാണ് ബാധിക്കുക? അവസാനം അത് നികത്താനാകുമെന്ന ആത്മവിശ്വാസം തിലകിനുണ്ടായിരുന്നു, എന്നാൽ അത് മറ്റേ ബാറ്ററിൽ എന്ത് സ്വാധീനമാണ് ചെലുത്തുക? അയാൾ റിസ്ക് എടുക്കുമോ, അതോ റിസ്ക് എടുക്കാൻ നിർബന്ധിതനാകുമോ? അത് വിക്കറ്റ് വീഴ്ത്താനുള്ള അവസരമാണ് സൃഷ്ടിക്കുന്നത്”- സഞ്ജയ് ബംഗാര്‍ പറഞ്ഞു.

വലതു-ഇടതു ബാറ്റിങ്‌ കൂട്ടുകെട്ട്

ഹസൻ നവാസിനെക്കൊണ്ട് 10 ഓവറുകളും പൂർത്തിയാക്കാൻ അനുവദിച്ചു എന്നതാണ് ഇന്ത്യയ്ക്ക് പറ്റിയ പിഴവ് എന്ന് തനിക്ക്‌ തോന്നുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പന്ത് നന്നായി തിരിയുന്ന ഇത്തരം പിച്ചുകളിൽ, വലതു-ഇടതു ബാറ്റിങ്‌ കൂട്ടുകെട്ട് ഉപയോഗിക്കാൻ ശ്രമിക്കേണ്ടതായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ സ്ട്രൈക്ക് നന്നായി കൈമാറാൻ സാധിക്കുമായിരുന്നു. അപ്പോൾ നവാസിനെക്കൊണ്ട് 10 ഓവറുകളും എറിയിക്കാൻ പാകിസ്ഥാന് അവസരം ലഭിക്കുമായിരുന്നില്ലെന്നും ബംഗാര്‍ ചൂണ്ടിക്കാട്ടി.

നേപ്പാളിനെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യ എ തകര്‍പ്പന്‍ വിജയം നേടിയിരുന്നു. 306 റണ്‍സിനാണ് ഇന്ത്യ എ നേപ്പാളിനെ കീഴടക്കിയത്. എന്നാല്‍ രണ്ടാം മത്സരത്തില്‍ പാകിസ്ഥാന്‍ ഷഹീന്‍സിനോട് തോറ്റത് തിരിച്ചടിയായി. നാളെ യുഎഇയ്‌ക്കെതിരെയാണ് അടുത്ത മത്സരം.

English Summary

Tilak Varma scored a century, but India A still lost to Pakistan A by 48 runs in Doha. Chasing 314, India A suffered a middle-order collapse and were bowled out for 265. Former coach Sanjay Bangar criticized Varma’s slow start, claiming it put pressure on other batters. Bangar also felt India should have used a right-left batting combination to counter spinner Hasan Nawaz.

Loading...
Unable to load recommendations.
Follow Us
ഹൃദ്രോഗം തടയും, പ്രതിരോധശേഷി കൂട്ടും; മത്തി നിസ്സാരക്കാരനല്ല!
തൃക്കാർത്തിക നാളിൽ ദേവി പ്രീതിക്കായി ജപിക്കേണ്ട മന്ത്രങ്ങൾ!
ഫേസ് ക്രീം വാങ്ങുമ്പോൾ ഈ 8 കാര്യങ്ങൾ ശ്രദ്ധിക്കൂ
സ്നാപ്ഡ്രാഗൺ 7 ജെൻ ​4 കരുത്ത്; ഹോണർ 700S ലോഞ്ച് ചെയ്തു
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി