AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Jensen Huang: നാടകീയ തിരിച്ചുവരവ്; ജെൻസൻ ഹുവാങ്ങിനെ വീണ്ടും സി.ഇ.ഒ ആയി നിയമിച്ച് എൻവിഡിയ; ഓഹരി വിലയിൽ വൻ കുതിപ്പ്

Jensen Huang Returns as Nvidia CEO: കമ്പനിയുടെ ഇൻവെസ്റ്റർ റിലേഷൻസ് വെബ്‌സൈറ്റിലൂടെയാണ് ബോർഡ് തീരുമാനം അറിയിച്ചത്. ജെൻസൻ ഹുവാങ്ങുമായി നടത്തിയ തുടർച്ചയായ ചർച്ചകൾക്ക് ശേഷമാണ് അദ്ദേഹത്തെ തിരികെ കൊണ്ടുവരാൻ തീരുമാനിച്ചത്. ഹുവാങ്ങിൻ്റെ തുറന്ന സമീപനത്തിലും കമ്പനിയെ നയിക്കാനുള്ള കഴിവിലും ബോർഡിന് പൂർണ്ണ വിശ്വാസമുണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു

Jensen Huang: നാടകീയ തിരിച്ചുവരവ്; ജെൻസൻ ഹുവാങ്ങിനെ വീണ്ടും സി.ഇ.ഒ ആയി നിയമിച്ച് എൻവിഡിയ; ഓഹരി വിലയിൽ വൻ കുതിപ്പ്
ജെൻസൻ ഹുവാങ്Image Credit source: PTI
Sumeesh T Unneen
Sumeesh T Unneen | Updated On: 23 Nov 2026 | 08:09 PM

ന്യൂയോർക്ക്: എൻവിഡിയയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, പ്രസിഡൻ്റ്, ബോർഡ് അംഗം എന്നീ സ്ഥാനങ്ങളിലേക്ക് മടങ്ങിയെത്തി ജെൻസൻ ഹുവാങ്. പുതിയ നിയമനം ഉടനടി പ്രാബല്യത്തിൽ വന്നു. വിവാദങ്ങളെത്തുടർന്ന് നാടകീയമായി രാജിവെച്ച് ആഴ്ചകൾക്കുള്ളിലാണ് ഹുവാങ്ങിൻ്റെ അപ്രതീക്ഷിത തിരിച്ചുവരവ്. വാർത്ത പുറത്തുവന്നതിന് പിന്നാലെ പ്രീ-മാർക്കറ്റ് ട്രേഡിൽ എൻവിഡിയയുടെ ഓഹരി വില 25 ശതമാനത്തിലധികം കുതിച്ചുയർന്നു.

കമ്പനിയുടെ ഇൻവെസ്റ്റർ റിലേഷൻസ് വെബ്‌സൈറ്റിലൂടെയാണ് ബോർഡ് തീരുമാനം അറിയിച്ചത്. ജെൻസൻ ഹുവാങ്ങുമായി നടത്തിയ തുടർച്ചയായ ചർച്ചകൾക്ക് ശേഷമാണ് അദ്ദേഹത്തെ തിരികെ കൊണ്ടുവരാൻ തീരുമാനിച്ചത്. ഹുവാങ്ങിൻ്റെ തുറന്ന സമീപനത്തിലും കമ്പനിയെ നയിക്കാനുള്ള കഴിവിലും ബോർഡിന് പൂർണ്ണ വിശ്വാസമുണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു. യു.എസ് സർക്കാരിൽ നുന്നും വിവരങ്ങൾ തേടിയ ശേഷമാണ് ഹുവാങ്ങിനെ സി.ഇ.ഒ സ്ഥാനത്തേക്ക് തിരികെ നിയമിച്ചത് എന്നും കമ്പനിയുടെ തലപ്പത്തേക്കുള്ള അദ്ദേഹത്തിൻ്റെ തിരിച്ചുവരവ് രാജ്യത്തിന് യാതൊരുവിധ സുരക്ഷാ ഭീഷണിയും ഉയർത്തുന്നില്ലെന്ന് ഉറപ്പുണ്ടെന്നും ബോർഡ് വ്യക്തമാക്കി.

Follow Us