Chennai Super Kings: അശ്വിന്റെ പ്രവചനം ഫലിച്ചാല്‍ സഞ്ജു രക്ഷപ്പെട്ടു! പഴയ വാക്കുകള്‍ മോര്‍ഗന്‍ മറക്കുന്നതെങ്ങനെ?

Sanju Samson CSK captaincy Eoin Morgan: റുതുരാജ് ഗെയ്ക്‌വാദിന് പകരം സഞ്ജു സാംസണെ അടുത്ത സീസണില്‍ ക്യാപ്റ്റനാക്കുമെന്ന് അഭ്യൂഹമുയരുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല. സിഎസ്‌കെയുടെ പുതിയ കോച്ചായി ഒയിൻ മോർഗ എത്തിയേക്കാമെന്നാണ് ആര്‍ അശ്വിന്റെ വിലയിരുത്തല്‍. മോര്‍ഗന്‍ ഹെഡ് കോച്ചായാല്‍ അത് സഞ്ജുവിന് ഏറെ ഉപകാരപ്രദമാകുമെന്നാണ് ആരാധകരുടെ നിരീക്ഷണം.

Chennai Super Kings: അശ്വിന്റെ പ്രവചനം ഫലിച്ചാല്‍ സഞ്ജു രക്ഷപ്പെട്ടു! പഴയ വാക്കുകള്‍ മോര്‍ഗന്‍ മറക്കുന്നതെങ്ങനെ?

സഞ്ജു സാംസണും ഇയോൺ മോർഗനും

Published: 

15 Aug 2026 | 12:58 PM

പിഎല്‍ ഫ്രാഞ്ചെസികളില്‍ സമീപനാളുകളില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. പുതിയ ട്രേഡിങ് നീക്കങ്ങള്‍, അടുത്ത പരിശീലകന്‍ ആരായിരിക്കും തുടങ്ങി നിരവധി ചോദ്യങ്ങള്‍ സിഎസ്‌കെയുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്. റുതുരാജ് ഗെയ്ക്‌വാദിന് പകരം സഞ്ജു സാംസണെ അടുത്ത സീസണില്‍ ക്യാപ്റ്റനാക്കുമെന്ന് അഭ്യൂഹമുയരുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല. ഹാര്‍ദ്ദിക് പാണ്ഡ്യയെ ടീമിലെത്തിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചെങ്കിലും, അക്കാര്യത്തിലും ഔദ്യോഗിക പ്രതികരണങ്ങള്‍ പുറത്തുവന്നിട്ടില്ല. അടുത്ത സീസണില്‍ പുതിയ പരിശീലകന്‍ എത്തുമെന്നത് മാത്രമാണ് ഇപ്പോള്‍ ആരാധകര്‍ക്ക് ഉറപ്പിക്കാവുന്ന ഏക കാര്യം.

കഴിഞ്ഞ ഐപിഎല്‍ സീസണിലെ നിരാശജനകമായ പ്രകടനത്തിന് പിന്നാലെ ഹെഡ് കോച്ച് സ്ഥാനത്ത് നിന്ന് സ്റ്റീഫൻ ഫ്ലെമിങ്‌ പടിയിറങ്ങിയിരുന്നു. സിഎസ്‌കെയുടെ പുതിയ കോച്ചായി ഒരു മുന്‍ ഇംഗ്ലണ്ട് താരം എത്തിയേക്കാമെന്നാണ് മുന്‍ താരം ആര്‍ അശ്വിന്റെ വിലയിരുത്തല്‍. മുൻ താരങ്ങളായ ആൻഡ്രൂ ഫ്ലിന്റോഫ്, ബ്രണ്ടൻ മക്കല്ലം എന്നിവരുടെ പേരുകൾ ചർച്ചകളിൽ കേൾക്കുന്നുണ്ടെങ്കിലും, ഒയിൻ മോർഗനാണ് സാധ്യത കൂടുതലെന്ന് അശ്വിന്‍ അഭിപ്രായപ്പെട്ടിരുന്നു.

മോര്‍ഗന്‍ എത്തിയാല്‍

ഒയിന്‍ മോര്‍ഗന്‍ പരിശീലകനാകുമോ എന്ന് ഇപ്പോള്‍ ഉറപ്പിക്കാനാകില്ല. എന്നാല്‍ മോര്‍ഗന്‍ ഹെഡ് കോച്ചായാല്‍ അത് സഞ്ജുവിന് ഏറെ ഉപകാരപ്രദമാകുമെന്നാണ് ആരാധകരുടെ നിരീക്ഷണം. മോര്‍ഗന്‍ പരിശീലകസ്ഥാനം ഏറ്റെടുത്താല്‍, സഞ്ജു ക്യാപ്റ്റനാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. അതിന് അവര്‍ കൂട്ടുപിടിക്കുന്നത് മുമ്പ് മോര്‍ഗന്‍ സഞ്ജുവിനെക്കുറിച്ച് നടത്തിയ ചില പ്രതികരണങ്ങളാണ്.

സഞ്ജുവിനെ പലപ്പോഴും പിന്തുണച്ചിട്ടുള്ള താരമാണ് മോര്‍ഗന്‍. ഐപിഎല്ലില്‍ സഞ്ജു മികച്ച പ്രകടനം പുറത്തെടുത്തപ്പോഴെല്ലാം പ്രശംസയുമായി മോര്‍ഗന്‍ രംഗത്തെത്തിയിരുന്നു. നേരത്തെ മോര്‍ഗന്‍ സഞ്ജുവിനെക്കുറിച്ച് നടത്തിയ ചില പ്രതികരണങ്ങള്‍ നോക്കാം.

Also Read: Sanju Samson: മൈതാനത്തെ ചിരി, മുതിർന്നവരോടുള്ള ബഹുമാനം! സഞ്ജുവിന്റെ സവിശേഷതകള്‍ അക്കമിട്ട് നിരത്തി സിഎസ്‌കെ

2023-ല്‍ പറഞ്ഞത്‌

സഞ്ജുവിന് അര്‍ഹിക്കുന്ന അവസരം കിട്ടുന്നില്ലെന്ന് മോര്‍ഗന്‍ 2023-ല്‍ തുറന്നടിച്ചിരുന്നു. 2023 മാര്‍ച്ച് രണ്ടിന് അന്ന് രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന സഞ്ജു, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനുവേണ്ടി പുറത്തെടുത്ത മികച്ച പ്രകടനത്തെ പ്രശംസിച്ചുകൊണ്ടാണ് മോര്‍ഗന്‍ ഇക്കാര്യം പറഞ്ഞത്.

ആ മത്സരത്തിൽ 32 പന്തുകളിൽ നിന്ന് മൂന്ന് ഫോറുകളും നാല് സിക്സറുകളും അടക്കം 55 റൺസാണ് സഞ്ജു നേടിയത്. ഇത്രയും എളുപ്പത്തിലും മികച്ച രീതിയിലും കളിക്കുമ്പോഴും അദ്ദേഹം കൂടുതൽ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നില്ല എന്നത് വിശ്വസിക്കാൻ പ്രയാസമാണെന്നായിരുന്നു അന്ന് മോര്‍ഗന്‍ പറഞ്ഞത്.

2024-ലെ കമന്റ്‌

റിയാന്‍ പരാഗിനെ പോലുള്ള താരങ്ങള്‍ക്ക് ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജു നല്‍കുന്ന പിന്തുണയെയും മോര്‍ഗന്‍ പുകഴ്ത്തിയിരുന്നു. ടൂർണമെന്റിന്റെ തുടക്കത്തിൽ തന്നെ സഞ്ജു സാംസൺ പരാഗിന് നൽകിയ പിന്തുണയും വ്യക്തതയും എടുത്തുപറയേണ്ട ഒന്നാണെന്നായിരുന്നു 2024-ല്‍ മോര്‍ഗന്‍ പറഞ്ഞത്.

കഴിഞ്ഞ സീസണിലും പ്രശംസ

കഴിഞ്ഞ ഐപിഎല്‍ സീസണിലും മോര്‍ഗന്‍ സഞ്ജുവിനെ പ്രശംസിച്ചു. സമീപ സീസണില്‍ ഡല്‍ഹി ക്യാപ്റ്റല്‍സിനെതിരെ ചെന്നൈയ്ക്കു വേണ്ടി സഞ്ജു പുറത്തെടുത്ത പ്രകടനത്തെയാണ് മോര്‍ഗന്‍ വാക്കുകള്‍ കൊണ്ട് മൂടിയത്. ആ മത്സരത്തില്‍ സഞ്ജു പുറത്താകാതെ 87 റണ്‍സ് നേടിയിരുന്നു.

സഞ്ജുവിന്റെ മൂല്യം വര്‍ധിച്ചെന്നും, താരത്തിന്റെ അനുഭവസമ്പത്തിനെയും, നേതൃപാടവത്തെയുമാണ് ഈ പ്രകടനം പ്രതിഫലിപ്പിക്കുന്നതെന്നും മോര്‍ഗന്‍ കൂട്ടിച്ചേര്‍ത്തിരുന്നു. പ്രകടനങ്ങളിലൂടെയാണ് സഞ്ജു സംസാരിക്കുന്നതെന്നായിരുന്നു മോര്‍ഗന്റെ മറ്റൊരു കമന്റ്.

English Summary

Chennai Super Kings is looking for a new head coach after Stephen Fleming stepped down. Former cricketer R. Ashwin believes ex-England captain Eoin Morgan is a top contender for the role. Discover why Eoin Morgan’s potential arrival as CSK head coach could pave the way for Sanju Samson to lead Chennai Super Kings.

Follow Us
സ്വാതന്ത്ര്യ ദിനാഘോഷ വേദിയിൽ വിജയ്ക്ക് തൃഷയുടെ സല്യൂട്ട്
അനുപമ പരമേശ്വരന്റെ ആസ്തി എത്ര? ഒരു സിനിമയ്ക്ക് വാങ്ങുന്നത് ഇത്രയും
ബലേനോ ഫേസ് ലിഫ്റ്റ് മോഡൽ ഉടൻ
അറിയുമോ? 2 പ്രധാനമന്ത്രിമാർ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയിട്ടില്ല
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു