Sanju Samson: സഞ്ജു വേണോ അതോ സൂര്യവംശിയോ? ഉറങ്ങാന്‍ പോലും കഴിഞ്ഞില്ല! ഗംഭീറിന്റെ വെളിപ്പെടുത്തല്‍

Sanju Samson Selection Controversy: പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കിയതിന്റെ കാരണം സഞ്ജു സാംസണെ അറിയിച്ചിരുന്നുവെന്നും ഗൗതം ഗംഭീര്‍ വിശദീകരിച്ചു. ടി20യില്‍ തന്റെ കോച്ചിങ് കരിയറിലെ ഏറ്റവും കഠിനമായ തീരുമാനമായിരുന്നു സഞ്ജുവിനെ ഒഴിവാക്കിയതെന്നും ഇന്ത്യന്‍ കോച്ച്. ആ ധര്‍മ്മസങ്കടം തന്നെ എത്രത്തോളം വേട്ടയാടിയെന്ന് അദ്ദേഹം മനസ് തുറന്നു.

Sanju Samson: സഞ്ജു വേണോ അതോ സൂര്യവംശിയോ? ഉറങ്ങാന്‍ പോലും കഴിഞ്ഞില്ല! ഗംഭീറിന്റെ വെളിപ്പെടുത്തല്‍

Sanju Samson's T20 Spot Debates

Published: 

24 Sep 2026 | 03:12 PM

വൈഭവ് സൂര്യവംശിക്ക് വേണ്ടി സഞ്ജു സാംസണെ ഒഴിവാക്കിയ തീരുമാനം തന്നെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ ടീം പരിശീലകന്‍ ഗൗതം ഗംഭീര്‍. രണ്ട് വര്‍ഷത്തെ പരിശീലക ജീവിതത്തില്‍ തനിക്ക് ഉറങ്ങാന്‍ കഴിയാതെ പോയ ഒരേയൊരു രാത്രി അന്നായിരുന്നുവെന്നും ഗംഭീര്‍ വെളിപ്പെടുത്തി. ഇംഗ്ലണ്ട് പര്യടനത്തിലെ പല മത്സരങ്ങളിലും സഞ്ജുവിനെ ഒഴിവാക്കി വൈഭവിന് അവസരം നല്‍കിയിരുന്നു. സിംബാബ്‌വെ പര്യടനത്തില്‍ ഉള്‍പ്പെടുത്തിയതുമില്ല. ആ ധര്‍മ്മസങ്കടം തന്നെ എത്രത്തോളം വേട്ടയാടിയെന്ന് ജിയേസ്റ്റാറിനോട് സംസാരിക്കുന്നതിനിടെ ഗംഭീര്‍ മനസ് തുറക്കുകയായിരുന്നു.

താന്‍ ഇക്കാര്യം സഞ്ജുവിനോടും പറഞ്ഞിരുന്നുവെന്ന് ഗംഭീര്‍ വെളിപ്പെടുത്തി. ടി20യില്‍ തന്റെ കോച്ചിങ് കരിയറിലെ ഏറ്റവും കഠിനമായ തീരുമാനമായിരുന്നു സഞ്ജുവിനെ ഒഴിവാക്കിയതെന്നും ഇന്ത്യന്‍ കോച്ച് കൂട്ടിച്ചേര്‍ത്തു.

കാരണമായത് സൂര്യവംശിയുടെ മികച്ച ഫോം

ടി20 ലോകകപ്പിലെ ‘പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റാ’യിരുന്ന സഞ്ജുവിനെ മൂന്നോ നാലോ മത്സരങ്ങള്‍ക്ക് ശേഷം മാറ്റി നിര്‍ത്തേണ്ടി വന്നതാണ് ഗംഭീറിനെ വേദനിപ്പിച്ചത്. വൈഭവ് സൂര്യവംശിയുടെ മികച്ച ഫോം പരിഗണിച്ചാണ് സഞ്ജുവിനെ ഒഴിവാക്കിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. സഞ്ജുവുമായി നടത്തിയ സംഭാഷണത്തെക്കുറിച്ചും ഗംഭീര്‍ വെളിപ്പെടുത്തി.

“ഞാൻ അദ്ദേഹത്തോട് വളരെ സത്യസന്ധമായ ഒരു സംഭാഷണമാണ് നടത്തിയത്. വൈഭവ് തകർപ്പൻ ഫോമിലായിരുന്നു, ടോപ്പ് ഓർഡറിൽ റൺസ് കണ്ടെത്താനും ടീമിന് നല്ലൊരു അടിത്തറ നൽകാനും ഞങ്ങൾക്ക് ഒരാളെ ആവശ്യമായിരുന്നു. സഞ്ജു അത് പൂർണ്ണ മനസ്സോടെ സ്വീകരിക്കുകയും ചെയ്തു”, ഗംഭീറിന്റെ വാക്കുകള്‍.

Also Read: Gautam Gambhir: ഓൾ ഫോർമാറ്റ് താരങ്ങളുടെ കാലം കഴിഞ്ഞോ? ഇന്ത്യൻ ടീമിൽ മാറ്റം

“ഞാൻ അദ്ദേഹത്തോട് വളരെ സത്യസന്ധമായ ഒരു സംഭാഷണമാണ് നടത്തിയത്. വൈഭവ് തകർപ്പൻ ഫോമിലായിരുന്നു. ടോപ്പ് ഓർഡറിൽ റൺസ് കണ്ടെത്താനും ടീമിന് നല്ലൊരു അടിത്തറ നൽകാനും ഞങ്ങൾക്ക് ഒരാളെ ആവശ്യമായിരുന്നു. സഞ്ജു അത് പൂർണ്ണ മനസ്സോടെ സ്വീകരിക്കുകയും ചെയ്തു”, ഗംഭീറിന്റെ വാക്കുകള്‍.

“നീ നല്ല ഫോമിലാണെന്ന് എനിക്കറിയാം, പക്ഷേ ദീർഘകാലമായി നന്നായി കളിക്കുന്ന കളിക്കാർക്കായി ചിലപ്പോൾ നിനക്ക് അവസരത്തിന് വേണ്ടി കാത്തിരിക്കേണ്ടി വരുമെന്ന് ഞാൻ വൈഭവിനെ മനസ്സിലാക്കിക്കൊടുത്തു,” ഗംഭീർ പറഞ്ഞു.

സോഷ്യല്‍ മീഡിയയിലെയോ, പുറത്തെയോ ബഹളങ്ങള്‍ പ്ലേയിങ് ഇലവനെ തീരുമാനിക്കുന്നതില്‍ സ്വാധീനിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ശരിയായ തീരുമാനങ്ങളെടുക്കുക എന്നത് പ്രയാസകരമാണ്. സഞ്ജുവിനെയും, അഭിഷേകിനെയും പിന്തുണച്ച് മുന്നോട്ടുപോകുക എന്ന തീരുമാനം ശരിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

English Summary

Gautam Gambhir called dropping Sanju Samson the toughest decision of his coaching tenure. The head coach confessed it caused his only sleepless night in two years on the job. He explained that Vaibhav Sooryavanshi’s dynamic form temporarily forced the tactical change. However, Gambhir reaffirmed long-term backing for Samson and Abhishek Sharma over short-term noise.

Loading...
Unable to load recommendations.
Follow Us
8 ദിവസം ബാറ്ററി ചാർജ് നിൽക്കുന്ന ഫോൺ
തിരുവനന്തപുരത്തെത്തിയപ്പോള്‍ കോലി ധരിച്ചത് 2 കോടിയുടെ വാച്ചോ?
വീട്ടിലെ മരുന്ന്, തണ്ട് നട്ടാൽ കാട് പോലെ വളരും
ഗള്‍ഫിലുള്ളവര്‍ വേഗം സ്വര്‍ണം വാങ്ങിക്കോളൂ; വിലയിടിവ്‌
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video