Sanju Samson: സഞ്ജു സാംസണെ സിഎസ്‌കെയും കൈവിട്ടു? ക്യാപ്റ്റനായി പരിഗണിക്കണമെന്ന് ആവശ്യം

Sanju Samson Could Be CSK’s Next Captain, Says Sadagoppan Ramesh: റുതുരാജ് ഗെയ്ക്വാദിന്റെ ബാറ്റിങ് മികവാണ് സിഎസ്‌കെയ്ക്ക് കൂടുതല്‍ പ്രയോജനപ്പെടുകയെന്നും അദ്ദേഹത്തെ ക്യാപ്റ്റന്‍സിയുടെ അധിക സമ്മര്‍ദത്തില്‍ നിന്ന് ഒഴിവാക്കുന്നത് ഗുണകരമാകുമെന്നും മുന്‍ സിഎസ്‌കെ താരം സുബ്രഹ്‌മണ്യം ബദ്രിനാഥും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

Sanju Samson: സഞ്ജു സാംസണെ സിഎസ്‌കെയും കൈവിട്ടു? ക്യാപ്റ്റനായി പരിഗണിക്കണമെന്ന് ആവശ്യം

സഞ്ജു സാംസണ്‍

Published: 

09 Sep 2026 | 06:44 AM

ക്രിക്കറ്റ് ലോകത്ത് ഇപ്പോള്‍ കൂടുതല്‍ ഉയര്‍ന്ന് കേള്‍ക്കുന്ന പേരുകളിലൊന്നാണ് സഞ്ജു സാംസണിന്റേത്. മികച്ച പ്രകടനവും റെക്കോഡുകളും താരത്തെ ലോകശ്രദ്ധയിലേക്ക് എത്തിക്കുമ്പോഴും വരാനിരിക്കുന്ന മത്സരങ്ങളില്‍ അദ്ദേഹം ഉണ്ടാകുമോ ഇല്ലയോ എന്ന കാര്യം ആരാധകരുടെ നെഞ്ചിടിപ്പുയര്‍ത്തുന്നു. ഏഷ്യന്‍ ഗെയിംസുമായി ബന്ധപ്പെട്ടാണ് നിലവില്‍ നടക്കുന്ന ചര്‍ച്ചകള്‍. എന്നാല്‍ മറ്റ് മത്സരങ്ങളിലെയും സഞ്ജു സാംസണിന്റെ ഭാവി അനിശ്ചിതത്വത്തിലാണെന്നാണ് വിവരം.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗാണ് സഞ്ജു സാംസണെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സഹായിക്കുന്ന പ്രധാന മത്സരം. കഴിഞ്ഞയേറെ വര്‍ഷങ്ങളായുള്ള താരത്തിന്റെ പ്രകടനം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് മാറ്റം വരുത്താന്‍ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയാണെങ്കില്‍ മലയാളി താരം സഞ്ജു സാംസണെ പരിഗണിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം സദഗോപന്‍ രമേശ് പറയുന്നത്. 2026 ലെ ഐപിഎല്‍ സീസണിലെ സിഎസ്‌കെയുടെ മോശം പ്രകടനം സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് വലിയ വിമര്‍ശനം നേടിക്കൊടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ടീമിന്റെ നേതൃത്വത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്. തുടര്‍ച്ചയായ മൂന്നാം സീസണിലും പ്ലേ ഓഫിലെത്താന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് സാധിച്ചിരുന്നില്ലെന്നതാണ് പ്രധാന കാരണം.

സഞ്ജുവിനെ കുറിച്ച് സദഗോപന്‍

സിഎസ്‌കെയെ നയിക്കാന്‍ സഞ്ജു സാംസണ്‍ അനുയോജ്യനായ താരമാണെന്നാണ് സദഗോപന്‍ രമേശിന്റെ അഭിപ്രായം. മികച്ച ടീം പ്ലെയറായ സഞ്ജുവിന് ഐപിഎല്ലില്‍ ക്യാപ്റ്റനെന്ന നിലയിലും ഏറെ പരിചയമുണ്ടെന്ന് അദ്ദേഹം പറയുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായി നിരവധി മത്സരങ്ങളില്‍ ടീമിനെ നയിച്ചിട്ടുള്ള സഞ്ജുവിന് സമ്മര്‍ദഘട്ടങ്ങളില്‍ തീരുമാനങ്ങളെടുക്കാനുള്ള പരിചയവും ഉണ്ടെന്നാണ് സഗഗോപന്റെ വിലയിരുത്തല്‍.

Also Read: IND vs AFG: സഞ്ജു സാംസണ്‍ കളിക്കും; അഭിഷേകിനും, വൈഭവിനും പുറത്തുപോകേണ്ടി വരില്ല; പണി കിട്ടുന്നത് മറ്റൊരാള്‍ക്ക്?

രാജസ്ഥാന്‍ റോയല്‍സിനെ നായകസ്ഥാനത്ത് നിന്ന് നയിച്ച കാലയളവില്‍ സഞ്ജുവിന്റെ ടീം മികച്ച പ്രകടനവും നടത്തിയിട്ടുണ്ട്. ഒരു തവണ രാജസ്ഥാന്‍ ഐപിഎല്‍ ഫൈനലിലെത്തിയപ്പോള്‍ മറ്റൊരു സീസണില്‍ പ്ലേ ഓഫിലും ഇടം നേടിയിരുന്നു. അതുകൊണ്ടുതന്നെ സിഎസ്‌കെയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് മാറ്റം വരുത്താനുള്ള തീരുമാനം ഉണ്ടായാല്‍ സഞ്ജുവിനെ ഗൗരവമായി പരിഗണിക്കണമെന്നാണ് രമേശിന്റെ നിര്‍ദേശം.

എന്നാല്‍ ക്യാപ്റ്റനെ മാറ്റിയതുകൊണ്ട് മാത്രം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ മറ്റ് മേഖലകളിലും നിര്‍ണായക മാറ്റങ്ങള്‍ ആവശ്യമായി വരും. മികച്ച ടീമിനെ രൂപീകരിക്കുന്നതിനൊപ്പം താരങ്ങളുടെ റോളുകളിലും തന്ത്രങ്ങളിലും മാറ്റം വരുത്തേണ്ട സാഹചര്യമുണ്ടാകാമെന്നും രമേശ് അഭിപ്രായപ്പെട്ടു.

അതേസമയം, റുതുരാജ് ഗെയ്ക്വാദിന്റെ ബാറ്റിങ് മികവാണ് സിഎസ്‌കെയ്ക്ക് കൂടുതല്‍ പ്രയോജനപ്പെടുകയെന്നും അദ്ദേഹത്തെ ക്യാപ്റ്റന്‍സിയുടെ അധിക സമ്മര്‍ദത്തില്‍ നിന്ന് ഒഴിവാക്കുന്നത് ഗുണകരമാകുമെന്നും മുന്‍ സിഎസ്‌കെ താരം സുബ്രഹ്‌മണ്യം ബദ്രിനാഥും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

English Summary

Former India star Sadagoppan Ramesh has suggested Sanju Samson as a potential captain for Chennai Super Kings. His comments come amid discussions over CSK’s leadership after a disappointing IPL 2026 season.

Loading...
Unable to load recommendations.
Follow Us
ദുബായിയുടെ 5 വർഷത്തെ ടൂറിസ്റ്റ് വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം?
പുളി ചേർത്ത ഭക്ഷണങ്ങൾ ദിവസവും കഴിക്കാറുണ്ടോ?
വാങ്ങിക്കാൻ ഒരു ടഫുമില്ല! 1499 രൂപ വില, ഐടെൽ ടഫ് എത്തി
ഇന്നോവ ഹൈക്രോസ് ഫേസ് ലിഫ്റ്റ് വരുന്നു
Viral Video | ജോലി പൂർത്തിയാക്കിയ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ
കാറിടിച്ച് പരിക്കേറ്റ പുലി വനംവകുപ്പുകാരെ ആക്രമിച്ചു
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ