AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sanju Samson-KL Rahul: ആ താരങ്ങളില്‍ രാഹുല്‍ വിളിച്ചത് സഞ്ജുവിനെ മാത്രം; പിന്നാലെ ആലിംഗനം; ആരാധകര്‍ നെഞ്ചിലേറ്റിയ കാഴ്ചകള്‍

KL Rahul calling Sanju samson for a hug: പരസ്പരം സൗഹൃദം പങ്കുവെച്ച് സഞ്ജു സാംസണും, കെഎല്‍ രാഹുലും ആലിംഗനം ചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ബിസിസിഐയുടെ നമാന്‍ പുരസ്‌കാര വിതരണവേദിയിലാണ് സംഭവം നടന്നത്. സഞ്ജുവിനെ രാഹുല്‍ തന്റെ അരികിലേക്ക് വിളിക്കുകയായിരുന്നു.

Sanju Samson-KL Rahul: ആ താരങ്ങളില്‍ രാഹുല്‍ വിളിച്ചത് സഞ്ജുവിനെ മാത്രം; പിന്നാലെ ആലിംഗനം; ആരാധകര്‍ നെഞ്ചിലേറ്റിയ കാഴ്ചകള്‍
സഞ്ജു സാംസണും കെ എൽ രാഹുലുംImage Credit source: X
Jayadevan AM
Jayadevan AM | Updated On: 16 Mar 2026 | 02:18 PM

ബിസിസിഐയുടെ നമാന്‍ പുരസ്‌കാര വിതരണവേദിയില്‍, ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിന് പ്രത്യേക അനുമോദനം സംഘടിപ്പിച്ചിരുന്നു. അനുമോദനത്തിനായി ഇന്ത്യന്‍ ടീമിനെ വേദിയിലേക്ക് ക്ഷണിച്ചപ്പോള്‍ നടന്ന ഒരു സംഭവം ആരാധകരുടെ മനം കവര്‍ന്നു. കെഎല്‍ രാഹുലും, സഞ്ജു സാംസണും തമ്മില്‍ നടത്തിയ സ്‌നേഹപ്രകടനമായിരുന്നു ആരാധകര്‍ ഹൃദയത്തിലേറ്റിയത്.

ഇന്ത്യന്‍ ടീമിനെ വേദിയിലേക്ക് വിളിച്ചപ്പോള്‍ കെഎല്‍ രാഹുല്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു. വരുണ്‍ ചക്രവര്‍ത്തി, വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, തിലക് വര്‍മ, അഭിഷേക് ശര്‍മ തുടങ്ങിയ സഹതാരങ്ങള്‍ക്കൊപ്പം വേദിയിലേക്ക് നടന്നുനീങ്ങുകയായിരുന്നു സഞ്ജു. എന്നാല്‍ ടി20 ടീമിലെ താരങ്ങളെല്ലാം അവിടെയുണ്ടായിരുന്നുവെങ്കിലും സഞ്ജുവിനെ മാത്രമായി രാഹുല്‍ അടുത്തേക്ക് വിളിച്ചു.

രാഹുല്‍ ആദ്യം വിളിച്ചത് സഞ്ജു അറിഞ്ഞില്ല. എന്നാല്‍ താരം പൊടുന്നനെ തിരിഞ്ഞപ്പോള്‍ തന്നെ വിളിക്കുന്ന രാഹുലിനെ കണ്ടു. ഉടന്‍ തന്നെ ആ തിരക്കിനിടയില്‍ സഞ്ജു രാഹുലിന്റെ അടുത്തേക്ക് പോയി. ഇരുവരും ആലിംഗനം ചെയ്തു. ഇരുവരും സൗഹൃദം പങ്കിടുന്ന കാഴ്ച അധികം വൈകാതെ സോഷ്യല്‍ മീഡിയയില്‍ വൈറലുമായി.

Also Read: Sanju Samson: ‘തുടക്കം മുതല്‍ എന്നോടൊപ്പം കളിച്ചവരെ കാണണമെന്നുണ്ടായിരുന്നു; തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട കാര്‍ കോഴിക്കോട് ചെന്നാണ് നിര്‍ത്തിയത്’

ഏറ്റവും മനോഹരമായ കാഴ്ച ആണിതെന്നായിരുന്നു ആരാധകരുടെ പല കമന്റുകളും. സഞ്ജുവിനെ മാത്രമായി രാഹുല്‍ വിളിച്ചത്, ഇരുവരുടെയും സൗഹൃദം എത്രമാത്രം ശക്തമാണെന്ന് വ്യക്തമാക്കുന്നുവെന്ന് ആരാധകര്‍ ഒന്നടങ്കം പറയുന്നു.

കളിക്കളത്തിന് അകത്തും, പുറത്തും സൗഹൃദം തുടരുന്ന താരങ്ങളാണ് സഞ്ജുവും രാഹുലും. സഞ്ജു ഏകദിനത്തില്‍ കന്നി സെഞ്ചുറി നേടിയപ്പോള്‍ രാഹുലായിരുന്നു ക്യാപ്റ്റന്‍. ടി20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ടത് സഞ്ജുവിന്റെ കരിയറില്‍ ഒരു വലിയ വഴിത്തിരിവായി മാറിയിരിക്കുകയാണ്. ടി20യില്‍ സഞ്ജുവും, ഏകദിനത്തില്‍ രാഹുലുമാണ് ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പര്‍മാര്‍.

Follow Us