AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sanju Samson: ‘തുടക്കം മുതല്‍ എന്നോടൊപ്പം കളിച്ചവരെ കാണണമെന്നുണ്ടായിരുന്നു; തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട കാര്‍ കോഴിക്കോട് ചെന്നാണ് നിര്‍ത്തിയത്’

Sanju Samson on what he did after the T20 World Cup win: ലോകകപ്പ് നേടിയ ശേഷം തിരുവനന്തപുരത്തെ വീട്ടില്‍ പോയി മാതാപിതാക്കളെ കണ്ടതാണ് താന്‍ ചെയ്ത ആദ്യ കാര്യമെന്ന് സഞ്ജു സാംസണ്‍. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള സമയം ശരിക്കും ആസ്വദിക്കുന്നുവെന്നും താരം.

Sanju Samson: ‘തുടക്കം മുതല്‍ എന്നോടൊപ്പം കളിച്ചവരെ കാണണമെന്നുണ്ടായിരുന്നു; തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട കാര്‍ കോഴിക്കോട് ചെന്നാണ് നിര്‍ത്തിയത്’
സഞ്ജു സാംസൺImage Credit source: PTI
Jayadevan AM
Jayadevan AM | Published: 15 Mar 2026 | 02:32 PM

ടി20 ലോകകപ്പ് വിജയത്തിന് ശേഷം സമയം ചെലവഴിക്കാന്‍ വിദേശത്ത് പോകാത്തതിന്റെ കാരണം വ്യക്തമാക്കി സഞ്ജു സാംസണ്‍. ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സഞ്ജു. ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ താരങ്ങള്‍ അവധിക്കാലം ചെലവഴിക്കുമ്പോള്‍ താങ്കളെ കണ്ടത് കേരളത്തിലെ റോഡരികിലെ ഒരു ചായക്കടയില്‍ ഇരിക്കുന്നതാണെന്നും, യഥാര്‍ത്ഥ സഞ്ജു ഇങ്ങനെയാണോയെന്നുമായിരുന്നു അവതാരകന്റെ ചോദ്യം.

തങ്ങളും വിദേശത്ത് പോകാന്‍ ശ്രമിച്ചിരുന്നുവെന്നും, സ്ഥലം ഒന്നും കിട്ടാത്തതു കൊണ്ടാണ് പോകാത്തതെന്നുമായിരുന്നു തമാശ രൂപേണ സഞ്ജു ആദ്യം പറഞ്ഞത്. ഇത് ഒരു സ്വപ്‌നസാക്ഷാത്കാരമാണ്. ലോകകപ്പ് നേടിയ ശേഷം തിരുവനന്തപുരത്തെ വീട്ടില്‍ പോയി മാതാപിതാക്കളെ കണ്ടതാണ് താന്‍ ചെയ്ത ആദ്യ കാര്യമെന്ന് സഞ്ജു പറഞ്ഞു.

ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയ സമയം മുതല്‍ തന്നോടൊപ്പം കളിച്ചവരെ കാണണമെന്നുണ്ടായിരുന്നു. തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട വണ്ടി കോഴിക്കോട് ചെന്നാണ് നിര്‍ത്തിയത്. പോയ വഴിയില്‍ സുഹൃത്തുക്കളെ കണ്ടുമുട്ടി. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള സമയം ശരിക്കും ആസ്വദിക്കുന്നുണ്ട്. കാരണം ഇപ്പോള്‍ അധിക സമയം അതിനായി ലഭിക്കാറില്ല. കാലിക്കറ്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിച്ചു. എല്ലാവര്‍ക്കുമൊപ്പം ഡിന്നറും കഴിച്ചെന്നും താരം വ്യക്തമാക്കി.

Also Read: Rishabh Pant: ടി20യില്‍ തിളങ്ങാന്‍ ഋഷഭ് പന്ത്; ‘കോപ്പി’യടിക്കുന്നത് സഞ്ജുവിന്റെ അതേ മാര്‍ഗം

സഞ്ജു ഭായ് സംസാരിച്ചത് പഞ്ചാബിയില്‍

സഞ്ജുവിനൊപ്പം, സഹതാരം അഭിഷേക് ശര്‍മയും കോണ്‍ക്ലേവില്‍ പങ്കെടുത്തിരുന്നു. ക്രിക്കറ്റ് മൈതാനത്ത് സഞ്ജു തന്നോട് സംസാരിച്ചിരുന്നത് പഞ്ചാബിയിലാണെന്ന് അഭിഷേക് വ്യക്തമാക്കി.

“സഞ്ജു ഭായ് എന്നോട്‌ സംസാരിക്കുമ്പോഴെല്ലാം പഞ്ചാബിയില്‍ പറയാനാണ് ശ്രമിച്ചത്. അദ്ദേഹത്തിന് പഞ്ചാബി നന്നായി അറിയാം. ഞങ്ങള്‍ പരസ്പരം സംസാരിക്കുമ്പോള്‍ ഭാഷയുടെ ബുദ്ധിമുട്ടുകള്‍ ഇല്ലായിരുന്നു. സഞ്ജു ഭായ് വളരെ ശാന്തനാണ്. എല്ലാവരോടും അദ്ദേഹത്തിന് കരുതലുണ്ട്. ഇത്തരത്തിലുള്ള ഒരാള്‍ ടീമിലുള്ളപ്പോള്‍ കൂടെ ആരൊക്കെയോ ഉള്ളതുപോലെ തോന്നും. എപ്പോഴും പിന്തുണയ്ക്കുന്ന ഒരാളാണ് സഞ്ജു സാംസണ്‍”-അഭിഷേക് ശര്‍മ്മ പറഞ്ഞു.

Follow Us