Sanju Samson: സഞ്ജു സാംസൺ തിരിച്ചെത്തി, ഇനി ആര് പുറത്താകും? ഓപ്പണിങിൽ ഗംഭീറിന് മുന്നിൽ വമ്പൻ തലവേദന
Sanju Samson’s Return Puts India’s Opening Pair Under the Spotlight: സെപ്റ്റംബര്‍ 13 മുതല്‍ ആരംഭിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പരയില്‍ സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, യുവതാരം വൈഭവ് സൂര്യവംശി എന്നിവരെല്ലാം ടീമിലിടം നേടിയിട്ടുണ്ട്. മൂന്ന് മത്സരങ്ങളും ഡല്‍ഹിയില്‍ വെച്ചാണ് നടക്കുന്നത്. ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള ടീമാണ് മത്സരത്തിനിറങ്ങുന്നത്.

ഗൗതം ഗംഭീര്‍, സഞ്ജു സാംസണ്‍
അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ടീമില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്ന പേരുകളിലൊന്നാണ് മലയാളി താരം സഞ്ജു സാംസണിന്റേത്. ടീമിലേക്ക് തിരിച്ചെത്തിയ സഞ്ജുവിന് പ്ലേയിങ് ഇലവനില്‍ ഏത് സ്ഥാനമാണ് ലഭിക്കുക എന്നതാണ് ആരാധകരുടെ ഇപ്പോഴത്തെ പ്രധാന ചോദ്യം. ഓപ്പണിങ് സ്ഥാനത്തേക്ക് മൂന്ന് മികച്ച താരങ്ങള്‍ എത്തിയതോടെ ടീം മാനേജ്‌മെന്റിന് മുന്നില്‍ പ്രതിസന്ധിയും ശക്തമായിരിക്കുകയാണ്. സഞ്ജു സാംസണെ മാറ്റിനിര്‍ത്തുന്നത് ആരാധകര്‍ക്കിടയില്‍ കടുത്ത അതൃപ്തിക്ക് കാരണമാകുമെന്ന കാര്യം ഉറപ്പാണ്.
സെപ്റ്റംബര്‍ 13 മുതല്‍ ആരംഭിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പരയില്‍ സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, യുവതാരം വൈഭവ് സൂര്യവംശി എന്നിവരെല്ലാം ടീമിലിടം നേടിയിട്ടുണ്ട്. മൂന്ന് മത്സരങ്ങളും ഡല്‍ഹിയില്‍ വെച്ചാണ് നടക്കുന്നത്. ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള ടീമാണ് മത്സരത്തിനിറങ്ങുന്നത്.
നിലവില്‍ ഓപ്പണിങ് സ്ഥാനത്തേക്ക് സഞ്ജു സാംസണും അഭിഷേക് ശര്‍മയും ചേര്‍ന്നുള്ള കൂട്ടുകെട്ടിനാണ് സാധ്യതയുള്ളത്. എന്നാല്‍ വൈഭവ് സൂര്യവംശിയുടെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ ഇതെല്ലാം മാറ്റിമറിക്കുന്നതിന് കാരണമായേക്കും. ഐപിഎല്‍ 2026ല്‍ രാജസ്ഥാന്‍ റോയല്‍സിനായി മികച്ച പ്രകടനം നടത്തിയ വൈഭവ് 16 മത്സരങ്ങളില്‍ 776 റണ്‍സ് നേടിയിരുന്നു. 237.30 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും താരത്തിന്റെ ശ്രദ്ധേയമായിരുന്നു. അതിനാല്‍ തന്നെ വൈഭവിന് മുന്നില്‍ പുത്തന്‍ സാധ്യതകള്‍ തുറന്നേക്കും.
ഇതിന് പിന്നാലെ സിംബാബ്വെയ്‌ക്കെതിരായ ടി20 പരമ്പരയിലും വൈഭവ് തന്റെ മികവ് തെളിയിച്ചിരുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്ന് 151 റണ്‍സ് നേടിയ താരം രണ്ട് അര്‍ധസെഞ്ചുറികളും സ്വന്തമാക്കി. ആദ്യ മത്സരത്തില്‍ 19 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ വൈഭവ് മൂന്നാം മത്സരത്തില്‍ 49 പന്തില്‍ 81 റണ്‍സും നേടി. പരമ്പരയിലെ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഇതോടെ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയില്‍ വൈഭവിനെ പുറത്തിരുത്തുന്നത് ടീം മാനേജ്‌മെന്റിന് എളുപ്പമുള്ള തീരുമാനമാകില്ലെന്നാണ് വിലയിരുത്തല്‍. അതേസമയം, ടീമിലേക്ക് തിരിച്ചെത്തിയ സഞ്ജു സാംസണെ ബെഞ്ചിലിരുത്തുന്നതും വലിയ ചര്‍ച്ചയ്ക്ക് വഴിവെക്കുമെന്ന കാര്യം ഉറപ്പാണ്. നേരത്തെ സഞ്ജുവും അഭിഷേക് ശര്‍മയും ചേര്‍ന്നുള്ള ഓപ്പണിങ് കൂട്ടുകെട്ട് ഇന്ത്യ പരീക്ഷിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ ആ കൂട്ടുകെട്ട് തുടരുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
Also Read: Sanju Samson: ഒറ്റ മത്സരം തന്നെ ധാരാളം! സഞ്ജു സാംസണ്‍ രണ്ട് നേട്ടങ്ങള്‍ക്ക് തൊട്ടരികെ
സഞ്ജുവിനെ ഓപ്പണറായി ഇറക്കിയാല്‍ വൈഭവിന് പുറത്തിരിക്കേണ്ട സാഹചര്യമുണ്ടാകാം. മറിച്ച് അഭിഷേക്-വൈഭവ് കൂട്ടുകെട്ട് തുടരുകയാണെങ്കില്‍ സഞ്ജുവിനെ മധ്യനിരയില്‍ ഇറക്കേണ്ടിവരും. എന്നാല്‍ ശ്രേയസ് അയ്യര്‍, തിലക് വര്‍മ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍ തുടങ്ങിയ താരങ്ങള്‍ മധ്യനിരയിലുള്ളതിനാല്‍ സഞ്ജുവിന് അനുയോജ്യമായ സ്ഥാനം കണ്ടെത്തുന്നതും അത്ര എളുപ്പമല്ല.
വിക്കറ്റ് കീപ്പര്‍-ബാറ്ററായി സഞ്ജുവിന്റെ സാന്നിധ്യവും ടീമിന്റെ ഘടനയില്‍ നിര്‍ണായകമാണ്. അതുകൊണ്ടുതന്നെ സഞ്ജുവിനെ ഉള്‍പ്പെടുത്തുന്നതിനൊപ്പം മികച്ച ഫോമിലുള്ള വൈഭവിനും അഭിഷേകിനും അവസരം നല്‍കാനുള്ള വഴി കണ്ടത്തേണ്ടത് ഗൗതം ഗംഭീറിനും ടീം മാനേജ്‌മെന്റിനും മുന്നിലെ വലിയ വെല്ലുവിളിയാണ്.
അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20യില്‍ ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് ആരായിരിക്കും എന്നത് പരമ്പരയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാകും. സഞ്ജു സാംസണിന്റെ തിരിച്ചുവരവോടെ ഇന്ത്യയുടെ ടോപ് ഓര്‍ഡറില്‍ മത്സരം കടുത്തിരിക്കുകയാണ്. മികച്ച താരങ്ങളെ പുറത്തിരുത്തേണ്ടിവരുന്നത് ഗംഭീറിന് വലിയ തലവേദന സൃഷ്ടിക്കും.
English Summary
Sanju Samson’s return to Team India has created a selection dilemma ahead of the Afghanistan T20 series. The competition for the opening spots is expected to be intense.