Sanju Samson: ‘ആത്മവിശ്വാസത്തില്‍ നിന്നാണ് ഞാന്‍ വളര്‍ന്നത്, എത്രത്തോളം മികച്ചതാണെന്ന് തെളിവുകള്‍ നിരത്തി ബോധ്യപ്പെടുത്തേണ്ടതില്ല’

Sanju Samson Says He Has No Obsession With Playing Every Match: വളരെ സന്തോഷവാനാണ് ഇപ്പോള്‍, ശാരീരികമായും മെച്ചപ്പെട്ടു, അങ്ങനെ തന്നെയിരിക്കാനാണ് ശ്രമിക്കുന്നത്. ലഭിക്കുന്ന അവസരങ്ങളെല്ലാം പരമാവധി പ്രയോജനപ്പെടുത്തണം. കെസിഎല്ലോ കേരള ക്രിക്കറ്റോ ഏഷ്യന്‍ ഗെയിംസോ ലോകകപ്പോ അങ്ങനെ എന്താണെങ്കിലും ഉത്തരവാദിത്തം ഒരുപോലെയാണ്. എവിടെ കളിച്ചാലും ടീമിനെ വിജയിപ്പിക്കുക എന്നത് മാത്രമാണ് ചിന്ത.

Sanju Samson: ആത്മവിശ്വാസത്തില്‍ നിന്നാണ് ഞാന്‍ വളര്‍ന്നത്, എത്രത്തോളം മികച്ചതാണെന്ന് തെളിവുകള്‍ നിരത്തി ബോധ്യപ്പെടുത്തേണ്ടതില്ല

സഞ്ജു സാംസണ്‍

Updated On: 

26 Aug 2026 | 02:57 PM

കഴിഞ്ഞ ലോകകപ്പ് സീസണ്‍ സഞ്ജു സാംസണിന്റെ ജീവിതത്തില്‍ കൊണ്ടുവന്നത്, പ്രതീക്ഷയുടെയും ആഹ്ലാദത്തിന്റെയും നാളുകളാണ്. മിന്നും പ്രകടനം കാഴ്ചവെച്ച് ലോകകപ്പില്‍ താരമായി മാറിയ സഞ്ജുവിന് ഇന്ന് ലോകമാകെ ആരാധകരുണ്ട്. ലോകകപ്പിന് പിന്നാലെയെത്തിയ ഐപിഎല്‍ മത്സരങ്ങളിലും സഞ്ജുവിന് മികച്ച പ്രകടനം നടത്താന്‍ സാധിക്കുമെന്ന് ആരാധകര്‍ വിശ്വസിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല.

എന്നാലിപ്പോള്‍ ഏഷ്യന്‍ ഗെയിംസിലേക്ക് ടീം പ്രഖ്യാപനം കഴിഞ്ഞത് മുതല്‍ സഞ്ജുവിനെ മാറ്റിനിര്‍ത്താനുള്ള സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സഞ്ജുവിനെ ഓപ്പണര്‍ റോളില്‍ നിന്ന് മാറ്റി, പകരം വൈഭവ് സൂര്യവംശിക്ക് അവസരം നല്‍കാനും വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് നിന്നും നീക്കി അവിടേക്ക് ഇഷാന്‍ കിഷനെ കൊണ്ടുവരാനും ശ്രമം നടക്കുന്നതായാണ് വിവരം.

മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്ന സഞ്ജുവിനെ ബെഞ്ചിലിരുത്താന്‍ അസോസിയേഷന്‍ തീരുമാനമെടുത്തേക്കും എന്ന റിപ്പോര്‍ട്ടുകള്‍ ശക്തമായത്, ആരാധകരിലും അതൃപ്തി ഉണ്ടാക്കുന്നുണ്ട്. എന്നാലിതാ വിഷയത്തെ കുറിച്ച് പരാമര്‍ശിച്ച് പ്രതികരണം നടത്തിയിരിക്കുകയാണ്‌ സഞ്ജു സാംസണ്‍. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസുതുറക്കുന്നത്.

ആത്മവിശ്വാസമാണ് തന്നെ വളര്‍ത്തിയെടുത്തതെന്നും ഇനിയും ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കാനുണ്ടെന്നും സഞ്ജു പറഞ്ഞു. ടീമിന് മുകളിലുള്ളവരുടെ താത്പര്യത്തിന് അനുസരിച്ച് തുടരാനാണ് താത്പര്യമെന്നും സഞ്ജു വ്യക്തമാക്കുന്നു.

Also Read: Sanju Samson: ആന്ധ്രാപ്രദേശില്‍ നിന്ന് കേരളത്തിലേക്ക്! സഞ്ജുവിനെ കാണാന്‍ കിലോമീറ്ററുകളോളം നടന്ന് ആരാധകന്‍

ഗ്യാരണ്ടിയോ തെളിവോ നല്‍കി ഞാന്‍ എത്രത്തോളം മികച്ചതാണെന്ന് എനിക്ക് സ്വയം ബോധ്യപ്പെടുത്തേണ്ടതില്ല. എന്റെ ആത്മവിശ്വാസത്തിലാണ് ഞാന്‍ വളര്‍ന്നത്. എന്ത് ചെയ്യണം, ചെയ്യരുത് എന്ന് എനിക്ക് നന്നായി അറിയാം. വലിയ വേദികളില്‍ മത്സരിക്കുന്നത് നമുക്ക് ആത്മവിശ്വാസം നല്‍കുന്നു. ലോകകപ്പിന് ശേഷം ഞാന്‍ വളരെ സന്തോഷവാനാണ്, പക്ഷെ കുറച്ചുനാളുകള്‍ കഴിഞ്ഞപ്പോള്‍ അടുത്തത് എന്താണെന്ന് ഞാന്‍ ചിന്തിക്കാന്‍ തുടങ്ങി. ലോകകപ്പ് കഴിഞ്ഞപ്പോള്‍ ഞാനെന്റെ ഏറ്റവും ബെസ്റ്റ് കൊടുത്തു, എല്ലാം അച്ചീവ് ചെയ്തു എന്നൊരു തോന്നലാണ് ഉണ്ടായത്. എന്നാല്‍ വെറും 31 വയസായിട്ടുള്ളൂ, അടുത്തതാണ് എന്താണെന്ന ചിന്തയാണ് പിന്നീടുണ്ടായത്. പിന്നീട് മറ്റൊരു ലക്ഷ്യം കണ്ടെത്തുകയും അതിന് വേണ്ടി പരിശ്രമിക്കുകയും ചെയ്യുകയാണ്. ലോകകപ്പ് കഴിഞ്ഞപ്പോള്‍ ഞാന്‍ വളരെ ഹാപ്പിയായിരുന്നു, ഇപ്പോള്‍ എനിക്ക് കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാനുള്ള വിശപ്പാണുള്ളത്.

വളരെ സന്തോഷവാനാണ് ഇപ്പോള്‍, ശാരീരികമായും മെച്ചപ്പെട്ടു, അങ്ങനെ തന്നെയിരിക്കാനാണ് ശ്രമിക്കുന്നത്. ലഭിക്കുന്ന അവസരങ്ങളെല്ലാം പരമാവധി പ്രയോജനപ്പെടുത്തണം. കെസിഎല്ലോ കേരള ക്രിക്കറ്റോ ഏഷ്യന്‍ ഗെയിംസോ ലോകകപ്പോ അങ്ങനെ എന്താണെങ്കിലും ഉത്തരവാദിത്തം ഒരുപോലെയാണ്. എവിടെ കളിച്ചാലും ടീമിനെ വിജയിപ്പിക്കുക എന്നത് മാത്രമാണ് ചിന്ത.

മുന്നോട്ടുള്ള കാര്യങ്ങളെ കുറിച്ചാലോചിക്കാതെ അടുത്ത ടൂര്‍ണമെന്റിനെ കുറിച്ചാണ് ചിന്തിക്കുന്നത്. അവസരം കിട്ടിയാല്‍ കളിക്കുക, ഇല്ലെങ്കില്‍ കളിക്കാതിരിക്കുക. ഇപ്പോള്‍ ഇതെല്ലാം മനസിലാക്കാനുള്ള പക്വതുണ്ടെനിക്ക്. എല്ലായ്‌പ്പോഴും ഞാന്‍ തന്നെ കളിക്കണമെന്ന വാശിയൊന്നുമില്ല. ടീമിനാണ് പ്രാധാന്യം, ടീമിന് മുകളിലുള്ളവരുടെ തീരുമാനത്തിനൊപ്പം ബഹുമാനത്തോടെ തുടരാനാണ് ആഗ്രഹം, സഞ്ജു പറഞ്ഞു.

English Summary

Sanju Samson said he does not insist on playing every match for India. He stressed that the team’s interests are more important than individual opportunities. Samson also made it clear that he has no interest in unnecessary controversies.

Loading...
Unable to load recommendations.
Follow Us
കഴിഞ്ഞ ഓണത്തിന് സ്വര്‍ണം വാങ്ങിയിരുന്നോ? ഇപ്പോള്‍ വിറ്റാല്‍...
വീട്ടിൽ മണിപ്ലാന്റ് ഉണ്ടെങ്കിൽ പാമ്പ് വരും!
ദിവസവും നടന്നിട്ടും റിസൾട്ട് കിട്ടുന്നില്ലേ? മാറ്റാം ഈ ശീലങ്ങൾ !
കറികളിൽ ഏതെല്ലാം ഫ്രിഡ്ജിൽ വയ്ക്കാം; ഇവ അരുത്
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി