Asian Games 2026: പിടി ഉഷയെ കാണാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമെത്തി; കൂടിക്കാഴ്ചയില്‍ ‘സ്റ്റാറാ’യി സഞ്ജു സാംസണ്‍

Sanju Samson becomes centre of attraction in Indian cricket team's meeting with PT Usha: കൂടിക്കാഴ്ചയില്‍ സഞ്ജു സാംസണാണ് ശ്രദ്ധാകേന്ദ്രമായത്. സഞ്ജുവിനെ അടുത്ത് നിര്‍ത്തി ഉഷ ലക്ഷ്മണിനോട് താരത്തെക്കുറിച്ച് കുറേ നേരം സംസാരിച്ചു. ഇതിനിടെ ചിരിച്ചുകൊണ്ട് ലക്ഷ്മണന്‍ സഞ്ജുവിന്റെ തോളില്‍ തട്ടി.

Asian Games 2026: പിടി ഉഷയെ കാണാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമെത്തി; കൂടിക്കാഴ്ചയില്‍ സ്റ്റാറായി സഞ്ജു സാംസണ്‍

പിടി ഉഷയ്‌ക്കൊപ്പം സഞ്ജു സാംസണ്‍

Updated On: 

28 Sep 2026 | 02:25 PM

ഏഷ്യന്‍ ഗെയിംസിന്റെ തയ്യാറെടുപ്പുകള്‍ക്കിടെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷയെ കാണാന്‍ പരിശീലകന്‍ വിവിഎസ് ലക്ഷ്മണിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമെത്തി. ഇന്ത്യന്‍ താരങ്ങളെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും ഹസ്തദാനം നല്‍കി ഉഷ സ്വീകരിച്ചു. എന്നാല്‍ കൂടിക്കാഴ്ചയില്‍ സഞ്ജു സാംസണാണ് ശ്രദ്ധാകേന്ദ്രമായത്. സഞ്ജുവിനെ അടുത്ത് നിര്‍ത്തി ഉഷ ലക്ഷ്മണിനോട് താരത്തെക്കുറിച്ച് കുറേ നേരം സംസാരിച്ചു. ഇതിനിടെ ചിരിച്ചുകൊണ്ട് ലക്ഷ്മണന്‍ സഞ്ജുവിന്റെ തോളില്‍ തട്ടി. സഞ്ജുവിനെക്കുറിച്ച് എന്താണ് പി.ടി. ഉഷ പറഞ്ഞതെന്ന് വ്യക്തമല്ല. എന്നാല്‍ അവിടെയുണ്ടായിരുന്നവരില്ലെല്ലാം ഇത് കേട്ട് ചിരിക്കുന്നുണ്ടായിരുന്നു.

കൂടിക്കാഴ്ചയുടെ വീഡിയോ പിടി ഉഷ തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ പുറത്തുവിട്ടു. ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമുമായുള്ള കൂടിക്കാഴ്ച ഏറെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നുവെന്ന് ഉഷ കുറിച്ചു. എല്ലാ താരങ്ങളോടും സംസാരിക്കാന്‍ സാധിച്ചു. അവരുടെ സമർപ്പണവും, വിനയവും നേരിട്ട് കാണുമ്പോൾ, നമ്മുടെ ഹൃദയങ്ങളിൽ സ്‌പോർട്‌സിന് ഇത്രയധികം പവിത്രമായ സ്ഥാനം വഹിക്കുന്നത് എന്തുകൊണ്ടാണെന്ന് ഓര്‍മ്മ വന്നെന്നും ഉഷ പറഞ്ഞു.

കൂടിക്കാഴ്ചയുടെ വീഡിയോ കാണാം:

“അവരില്‍ ഓരോരുത്തരെക്കുറിച്ചോര്‍ത്തും അഭിമാനമുണ്ട്. എന്റെ ഹൃദയം അളവറ്റ അനുഗ്രഹത്താല്‍ നിറഞ്ഞിരിക്കുന്നു. അവര്‍ക്ക് എല്ലാ വിധ ആശംസകളും നേരുന്നു”-പി.ടി. ഉഷ കൂടിക്കാഴ്ചയ്ക്ക് ശേഷം കുറിച്ചു. ഉഷയുമായുള്ള കൂടിക്കാഴ്ചയുടെ ഫോട്ടോ സഞ്ജു ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായും പങ്കുവെച്ചിട്ടുണ്ട്.

Also Read: Sanju Samson: പതിനാലാമനാക്കിയാല്‍ കണ്ടുപിടിക്കില്ലെന്ന് കരുതിയോ? ഇത് സഞ്ജുവിന്റെ ഏരിയയാണ്; ബിസിസിഐയോട് ആരാധകര്‍

ഇന്ത്യ സെമി ഫൈനലില്‍

അതേസമയം, ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യന്‍ പുരുഷ ടീം സെമി ഫൈനലില്‍ പ്രവേശിച്ചു. അഫ്ഗാനിസ്ഥാനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഒരു പന്ത് പോലും എറിയാനാകാതെ ഉപേക്ഷിച്ചു. എന്നാല്‍ ഐസിസി ടി20 റാങ്കിങില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനെക്കാളും മുമ്പിലായതിനാല്‍ സെമിയിലെത്തുകയായിരുന്നു.

ശ്രീലങ്കയും നേപ്പാളും തമ്മില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലിലെ മത്സര വിജയികളെ ഇന്ത്യ സെമിയില്‍ നേരിടും. ഒക്ടോബര്‍ ഒന്നിനാണ് സെമി ഫൈനല്‍ നടക്കുന്നത്. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയായിരുന്നു സ്വര്‍ണ മെഡല്‍ നേടിയത്. ഇത്തവണയും ആ നേട്ടം ആവര്‍ത്തിക്കാനാകുമെന്നാണ് ശ്രേയസ് അയ്യര്‍ നയിക്കുന്ന സംഘത്തിന്റെ പ്രതീക്ഷ. ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യ സ്വര്‍ണം സ്വന്തമാക്കിയിരുന്നു.

ഇന്ത്യന്‍ സ്‌ക്വാഡ്: സഞ്ജു സാംസണ്‍, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, വാഷിങ്ടണ്‍ സുന്ദര്‍, ശിവം ദുബെ, അഭിഷേക് ശര്‍മ്മ, യാഷ് താക്കൂര്‍, അര്‍ഷ്ദീപ് സിങ്, തിലക് വര്‍മ, രവി ബിഷ്‌ണോയ്, വിപ്രജ് നിഗം, വൈഭവ് സൂര്യവംശി.

English Summary

The Indian cricket team, led by coach VVS Laxman, met Indian Olympic Association President PT Usha. PT Usha warmly welcomed the players and spent significant time speaking about Sanju Samson. Sanju Samson became the highlight of the event, sharing lighthearted moments with Laxman and Usha. Sharing a video of the meeting, PT Usha praised the team’s dedication and wished them success for Asian Games 2026.

Loading...
Unable to load recommendations.
Follow Us
ദോശ കല്ലില്‍ ഒട്ടിപ്പിടിക്കാതിരിക്കാന്‍ എന്ത് ചെയ്യാം? വഴികളിതാ
എണ്ണ വേണ്ട! പപ്പടം വറുതെടുക്കാൻ വഴികൾ വേറെയുണ്ട്
മീനും ഇറച്ചിയും എത്ര തവണ വെള്ളത്തിൽ കഴുകണം?
കിടിലൻ ലുക്കും പെർഫോമൻസും ഹീറോ സൂം 160 ZX
കാറിൻ്റെ റൂഫിൽ കോൺസ്റ്റബിൾ സഞ്ചരിച്ചത് 40 കിലോമീറ്റർ
അമിത് ഷാ കൊല്ലത്ത് എത്തിയപ്പോൾ
യുപി സ്കൂളാക്കണം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് കുട്ടികൾ
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി