IND vs AFG: സഞ്ജുവിന് വേണ്ടി വൈഭവിനെ ഒഴിവാക്കി; ഭാര്യ പോലും ബഹളം വെച്ചു! മുന്‍താരത്തിന്റെ വെളിപ്പെടുത്തല്‍

Sanju Samson Selection Triggers Outrage: സഞ്ജു സാംസണിന്റെ കാര്യത്തിൽ ടീം മാനേജ്‌മെന്റ് എടുക്കുന്ന തീരുമാനങ്ങളെയും ശ്രീകാന്ത് വിമർശിച്ചു. ടീം മാനേജ്‌മെന്റ് സഞ്ജു സാംസണിനെ വെച്ച് കളിക്കുകയാണ്. സഞ്ജുവിനോട് സഹതാപം തോന്നുന്നു. ഒന്നുകിൽ സഞ്ജുവിന് തുടർച്ചയായി അവസരങ്ങൾ നൽകിയ ശേഷം പുറത്താക്കുക.

IND vs AFG: സഞ്ജുവിന് വേണ്ടി വൈഭവിനെ ഒഴിവാക്കി; ഭാര്യ പോലും ബഹളം വെച്ചു! മുന്‍താരത്തിന്റെ വെളിപ്പെടുത്തല്‍

Sanju Samson vs Vaibhav Sooryavanshi

Published: 

15 Sep 2026 | 03:09 PM

അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20യില്‍ വൈഭവ് സൂര്യവംശിയെ ഒഴിവാക്കിയതിലും, സഞ്ജു സാംസണിനെ കൈകാര്യം ചെയ്ത രീതിയിലും അതൃപ്തി പ്രകടിപ്പിച്ച് മുന്‍ താരം കൃഷ്ണമാചാരി ശ്രീകാന്ത് രംഗത്തെത്തി. സൂര്യവംശിയോട് മാനേജ്‌മെന്റ് കാണിച്ച നീതികേടിനെ ചോദ്യം ചെയ്ത ശ്രീകാന്ത്, സഞ്ജു സാംസണിനെ കൈകാര്യം ചെയ്യുന്ന രീതിയിലും വിമര്‍ശനമുന്നയിച്ചു. സൂര്യവംശിയെ ഒഴിവാക്കിയ തീരുമാനം കേട്ട് തന്റെ ഭാര്യ പോലും ബഹളം വെച്ചെന്ന് സ്വന്തം യൂട്യൂബ് ചാനലിൽ സംസാരിക്കവെ മുന്‍താരം വെളിപ്പെടുത്തി.

“സൂര്യവംശി കളിക്കാത്തതുകൊണ്ട് ഞങ്ങൾ ഒരു സിനിമ കാണാൻ തുടങ്ങി. കഴിഞ്ഞ മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് ആയിരുന്ന ഒരാളെ എന്തുകൊണ്ട് കളിപ്പിച്ചില്ല എന്ന് ചോദിച്ച് എന്റെ ഭാര്യ വരെ ബഹളം വെക്കാനും തർക്കിക്കാനും തുടങ്ങി. എന്റെ ഭാര്യ പോലും അദ്ദേഹത്തെ ഒഴിവാക്കിയതിനെ ചോദ്യം ചെയ്യുകയാണ്”, ശ്രീകാന്ത് പറഞ്ഞു.

സൂര്യവംശിയോട് ടീം മാനേജ്‌മെന്റ് പുലര്‍ത്തുന്ന സമീപനം ശരിയല്ലെന്ന് ശ്രീകാന്ത് ആഞ്ഞടിച്ചു. ഇനി അടുത്ത മത്സരത്തിൽ കളിച്ചാൽ പോലും, റൺസ് അടിച്ചില്ലെങ്കിൽ താൻ പുറത്താകുമോ എന്ന സംശയം ആ കുട്ടിയുടെ മനസ്സിലുണ്ടാകും. തെറ്റായ സന്ദേശമാണ് നൽകുന്നത്, ഒപ്പം എല്ലാ കളിക്കാരുടെയും മനസ്സിൽ സംശയങ്ങൾ സൃഷ്ടിക്കുകയുമാണെന്നും അദ്ദേഹം ആരോപിച്ചു.

ദുലീപ് ട്രോഫി, ട്വന്റി-20 അന്താരാഷ്ട്ര മത്സരങ്ങൾ, ഇന്ത്യ-എ, ഐ.പി.എൽ തുടങ്ങി എല്ലാ തലങ്ങളിലും സൂര്യവംശി റൺസ് സ്കോർ ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

സഞ്ജുവിനോട് സഹതാപം തോന്നുന്നു

സഞ്ജു സാംസണിന്റെ കാര്യത്തിൽ ടീം മാനേജ്‌മെന്റ് എടുക്കുന്ന തീരുമാനങ്ങളെയും ശ്രീകാന്ത് വിമർശിച്ചു. ടീം മാനേജ്‌മെന്റ് സഞ്ജു സാംസണിനെ വെച്ച് കളിക്കുകയാണ്. സഞ്ജുവിനോട് സഹതാപം തോന്നുന്നു. ഒന്നുകിൽ സഞ്ജുവിന് തുടർച്ചയായി അവസരങ്ങൾ നൽകിയ ശേഷം പുറത്താക്കുക, അല്ലെങ്കിൽ വൈഭവ് സൂര്യവംശിക്ക് ഇടയ്ക്കുവെച്ച് ഒഴിവാക്കാതെ തുടർച്ചയായി മത്സരങ്ങൾ നൽകുക. ഇവിടെ രണ്ടാൾക്കും അങ്ങുമിങ്ങുമായി രണ്ടു മത്സരങ്ങൾ വീതം നൽകുന്നു എന്നതാണ് തെറ്റെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read: Sanju Samson: സഞ്ജു സാംസണ്‍ ഇനി കളിക്കില്ല? വൈഭവ് സൂര്യവംശി കളത്തിലേക്ക്, ചേട്ടന്‍ ബെഞ്ചിലും?

രണ്ടാം ടി20യില്‍ ആര് കളിക്കും?

ട്വന്റി 20 ലോകകപ്പിന് ശേഷം ഫോം കണ്ടെത്താന്‍ സഞ്ജു പാടുപെടുകയാണ്. അഫ്ഗാനിസ്ഥാനെതിരായ ആദ്യ ട്വന്റി-20 മത്സരത്തിൽ സൂര്യവംശിക്ക് പകരം സഞ്ജു സാംസണിനാണ് അവസരം നൽകിയത്. എന്നാല്‍ വെറും 10 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. ആദ്യ ട്വന്റി-20യിൽ സഞ്ജു പരാജയപ്പെടുകയും സൂര്യവംശി പുറത്തിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഇന്ന്‌ നടക്കുന്ന രണ്ടാം ട്വന്റി-20യിൽ ആർക്ക് അവസരം ലഭിക്കുമെന്നത് കണ്ടറിയേണ്ട കാര്യമാണ്.

English Summary

Former selector Krishnamachari Srikkanth criticized Gautam Gambhir for dropping Vaibhav Sooryavanshi for Sanju Samson. Srikkanth revealed his wife was furious and shouted over Sooryavanshi’s unexpected omission. He stated that giving inconsistent chances hurts the confidence of both young players. With Samson scoring just 10 runs, selection pressure builds for the second T20I.

Loading...
Unable to load recommendations.
Follow Us
അജിത് അഗാർക്കറിന് ബിസിസിഐ നൽകുന്ന തുക എത്രയെന്നറിയാമോ?
ഒമാൻ മലയാളികളെ…; നിങ്ങൾ ജബൽ അഖ്ദറിൽ പോയിട്ടുണ്ടോ ?
ഷാർജ ഷേക്ക് ഉണ്ടാക്കിയാലോ... 5 മിനിറ്റ് പോലും വേണ്ട!
ഗള്‍ഫില്‍ നിന്ന് വാങ്ങുന്ന സ്വര്‍ണത്തിന് ഇന്ത്യയില്‍ നികുതി നല്‍കണോ?
ബ്രിക്സ് കണ്ടൻ്റ് ക്രിയേറ്റർമാരോട് സംസാരിച്ച് മുഖ്യമന്ത്രി
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്