AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Milk Storage: ഫ്രിഡ്ജിൽ വെച്ചാലും പാൽ കേടാകാറുണ്ടോ? ഈ ഒരു തെറ്റ് ഇനി ആവർത്തിക്കരുത്!

Milk Storage Tips : പാൽ തിളപ്പിച്ച ശേഷം ഫ്രിഡ്ജിൽ സൂക്ഷിച്ചാലും ചിലപ്പോൾ വേഗത്തിൽ കേടായിപ്പോകുന്നത് പലരുടെയും പരാതിയാണ്. ഫ്രിഡ്ജിന്റെ തണുപ്പുണ്ടായിട്ടും പാൽ കേടാകാൻ കാരണം നമ്മൾ അറിയാതെ വരുത്തുന്ന ചില ചെറിയ പിഴവുകളാണ്. ആ തെറ്റ് എന്താണെന്ന് അറിഞ്ഞാലോ ....

Nithya Vinu
Nithya Vinu | Published: 15 Sep 2026 | 03:31 PM
ആരോഗ്യത്തിന് ഏറെ ഗുണകരമായ സമീകൃത ഭക്ഷണമാണ് പാൽ. വാങ്ങി കൊണ്ടുവരുന്ന പാൽ തിളപ്പിച്ച ശേഷം ഫ്രിഡ്ജിൽ സൂക്ഷിച്ചാലും ചിലപ്പോൾ വേഗത്തിൽ കേടായിപ്പോകുന്നത് പലരുടെയും പരാതിയാണ്. ഫ്രിഡ്ജിന്റെ തണുപ്പുണ്ടായിട്ടും പാൽ കേടാകാൻ കാരണം നമ്മൾ അറിയാതെ വരുത്തുന്ന ചില ചെറിയ പിഴവുകളാണ്. ആ തെറ്റ് എന്താണെന്ന് അറിഞ്ഞാലോ.... (Image Credit source: Getty Images)

1 / 5
മിക്ക ആളുകളും പാൽ പാത്രമോ പാക്കറ്റോ ഫ്രിഡ്ജിന്റെ വാതിലിലുള്ള ഷെൽഫുകളിലാണ് വെക്കാറുള്ളത്. എന്നാൽ പാൽ സൂക്ഷിക്കാൻ ഏറ്റവും മോശമായ സ്ഥലം ഇതാണ്. ഫ്രിഡ്ജിന്റെ വാതിൽ അടയ്ക്കുകയും തുറക്കുകയും ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ ചൂട് തട്ടുന്നത് വാതിലിലെ ഷെൽഫുകളിലാണ്. ഈ താപനില വ്യതിയാനം  പാലിൽ ബാക്ടീരിയകൾ വേഗത്തിൽ വളരാൻ കാരണമാകുന്നു.

2 / 5
ഫ്രിഡ്ജിന്റെ ഉൾഭാഗത്തെ അപേക്ഷിച്ച് ഡോർ ഷെൽഫുകളിൽ തണുപ്പ് താരതമ്യേന കുറവായിരിക്കും. അതിനാൽ പാൽ എപ്പോഴും ഫ്രിഡ്ജിന്റെ ഏറ്റവും ഉള്ളിലുള്ള മധ്യത്തിലെ അല്ലെങ്കിൽ താഴത്തെ ഷെൽഫുകളിൽ വെക്കുക. ഫ്രിഡ്ജിന്റെ ഏറ്റവും കൂടുതൽ തണുപ്പുള്ളതും സ്ഥിരമായ താപനില നിലനിൽക്കുന്നതുമായ ഭാഗമാണിത്.

3 / 5
അതുപോലെ, പാൽ വാങ്ങിയ ഉടൻ നന്നായി തിളപ്പിക്കുക. തിളപ്പിച്ച പാൽ മുറിയിലെ താപനിലയിൽ ചൂടാറിയ ശേഷം മാത്രം ഫ്രിഡ്ജിലേക്ക് മാറ്റുക. ചൂടോടെ ഫ്രിഡ്ജിൽ വെക്കുന്നത് ഫ്രിഡ്ജിനുള്ളിലെ ആകെ തണുപ്പിനെ ബാധിക്കും.

4 / 5
മറ്റു ഭക്ഷണസാധനങ്ങളുടെ മണം  പാലിലേക്ക് പിടിക്കാതിരിക്കാനും ബാക്ടീരിയ സമ്പർക്കം ഒഴിവാക്കാനും പാൽ എപ്പോഴും വായുകടക്കാത്ത പാത്രത്തിൽ അടച്ചുവെക്കുക. ഈ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഫ്രിഡ്ജിൽ വെക്കുന്ന പാൽ ദിവസങ്ങളോളം കേടുകൂടാതെയും പുതുമയോടെയും സൂക്ഷിക്കാവുന്നതാണ്.

5 / 5
Follow Us