അമ്മൂമ്മയെ ചെറുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി; സംഭവം തിരുവനന്തപുരത്ത്
Grandson murders grandmother in Thiruvananthapuram: വീട്ടിലെ വഴക്കിനെ തുടർന്ന് ചെറുമകൻ അമ്മൂമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. തിരുവനന്തപുരം ചാന്നാങ്കര സ്വദേശിനി മെഴ്സി (65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മെഴ്സിയുടെ മകളുടെ മകനായ ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് കൊലപാതകം നടന്നത്. ഇരുവരും വീട്ടിൽ നിരന്തരം വഴക്കിടുന്നത് പതിവായിരുന്നു.
തിരുവനന്തപുരം: വീട്ടിലെ വഴക്കിനെ തുടർന്ന് ചെറുമകൻ അമ്മൂമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. തിരുവനന്തപുരം ചാന്നാങ്കര സ്വദേശിനി മെഴ്സി (65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മെഴ്സിയുടെ മകളുടെ മകനായ ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് കൊലപാതകം നടന്നത്. ഇരുവരും വീട്ടിൽ നിരന്തരം വഴക്കിടുന്നത് പതിവായിരുന്നു. ഇന്ന് രാവിലെയും വഴക്കുണ്ടായി. ഇതിനിടെ ഷിബിൻ മെഴ്‌സിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് കത്തിയുമായി പുറത്തിറങ്ങിയ ഷിബിൻ താൻ കൊല നടത്തിയെന്ന് സമീപവാസികളോട് പറഞ്ഞു. മെഴ്സിയെ ഉടൻ ആംബുലൻസിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രക്ഷപ്പെടാൻ ശ്രമിച്ച ഷിബിനെ പിന്നീട് പോലീസ് കഠിനംകുളത്ത് വച്ച് പിടികൂടി.
മദ്യപിച്ച് ബൈക്കോടിച്ച് പോലീസുകാരൻ, ആംബുലൻസിലിടിച്ച് അപകടം; ഒടുവിൽ അറസ്റ്റ്
പത്തനംതിട്ട: മദ്യപിച്ച് ബൈക്കോടിച്ച് അപകടമുണ്ടാക്കിയ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലെ സിപിഒ പ്രവീൺ കുമാറാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി പത്തനംതിട്ട കോന്നി കൊന്നപ്പാറയിലാണ് അപകടമുണ്ടായത്. മദ്യപിച്ച ശേഷം പോലീസ് സ്റ്റേഷനിലേക്ക് ബൈക്കിൽ പോവുകയായിരുന്നു പ്രവീൺ. ഇതിനിടെ നിർത്തിയിട്ടിരുന്ന ആംബുലൻസിലേക്ക് ബൈക്ക് ഇടിച്ചു കയറി. നട്ടെല്ലിന് ശസ്ത്രക്രിയ കഴിഞ്ഞ വീട്ടിലേക്ക് മടങ്ങുകയായിരുന്ന രോഗിയാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന് നാട്ടുകാർ പ്രവീൺകുമാറിനെ തടഞ്ഞുവച്ച്, പോലീസിന് കൈമാറി.
ട്രാഫിക് ബ്ലോക്കിൽ ഹോണടിച്ചതിന് പോലീസുകാരന്റെ കാറിന്റെ ചില്ല് തകർത്തു
അരൂർ: ട്രാഫിക് ബ്ലോക്കിനിടെ ഹോണടിച്ചതിൽ പ്രകോപിതരായ സംഘം പോലീസ് ഉദ്യോഗസ്ഥനും കുടുംബവും സഞ്ചരിച്ചിരുന്ന കാറിന്റെ ചില്ലടിച്ച് പൊട്ടിച്ചു. അരൂർ- അരൂക്കുറ്റി റോഡിൽ തേയിലക്കമ്പനിക്ക് സമീപം ഞായറാഴ്ച രാത്രി 9.30-ന് ആണ് സംഭവം. എറണാകുളം കെഎപി. ബറ്റാലിയൻ വൺ ഉദ്യോഗസ്ഥൻ പാണാവള്ളി തൃച്ചാറ്റുകുളം കണ്ണികാട്ട് ജിബി സെബാസ്റ്റ്യന്റെ കാറിന് നേരേയാണ് ആക്രമണം ഉണ്ടായത്.
ജിബിയും ഭാര്യയും എട്ട് വയസ്സുള്ള കുട്ടിയും വിനോദയാത്ര കഴിഞ്ഞ് വീട്ടിലേക്ക് വരുകയായിരുന്നു. ഇതിനിടെ ലോറിയുടെ ടയർ തകാരാറിലായതിനെ തുടർന്ന് അരൂക്കുറ്റി റോഡിൽ ഗതാഗതക്കുരുക്കുണ്ടായി. മുന്നിലെ വാഹനം നീങ്ങി തുടങ്ങിയതോടെയാണ് താൻ ഹോൺ മുഴക്കിയതെന്നും ഈ സമയം ലോറിക്കരികിൽ നിന്ന ഒരു സംഘം എത്തി ചില്ലടിച്ചു പൊട്ടിച്ച് അസഭ്യവർഷം നടത്തുകയായിരുന്നുവെന്നും ജിബി പറയുന്നു.
കാറിന്റെ ബമ്പറും സംഘം നശിപ്പിച്ചു, ഏകദേശം അരലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. വിവരം അറിഞ്ഞ് അരൂർ പോലീസ് എത്തിയപ്പോഴേക്കും അക്രമിസംഘം കടന്നുകളഞ്ഞു. തിങ്കളാഴ്ച സ്റ്റേഷനിലെത്തി പരാതി നൽകി മടങ്ങവേ സംഘത്തിലൊരാൾ വണ്ടി നന്നാക്കി നൽകാമെന്ന തരത്തിൽ അനുനയ നീക്കവുമായി എത്തി. ഇത് വീഡിയോയായി ചിത്രീകരിച്ച് ജിബി പോലീസിന് കൈമാറി. അക്രമത്തിന് നേതൃത്വം നൽകിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
English Summary
A grandson killed his grandmother by slitting her throat following a domestic dispute. The victim was Mercy (65), a native of Channankara, Thiruvananthapuram. The police have taken Shibin, the son of Mercy’s daughter, into custody in connection with the incident. The murder took place around 10 a.m. on Tuesday. Shibin, who attempted to flee after the killing, was later apprehended by the police at Kazhinamkulam.