AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

‘ഇമ്രാൻ ഖാൻ മരിക്കും’: ഏഴ് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റന്മാർ ആശങ്കയറിയിച്ച് സ്വന്തം സർക്കാരിന് കത്തെഴുതി

Seven former Australian captains call for intervention in the Imran Khan issue: മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഇമ്രാൻ ഖാൻ ജയിലിൽ വച്ച് മരിക്കും എന്ന ആശങ്കയുമായി മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻമാർ രംഗത്ത്. ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാനോട് മെച്ചപ്പെട്ട രീതിയിൽ പെരുമാറണമെന്ന് പാകിസ്ഥാൻ അധികൃതർക്ക് മേൽ സമ്മർദ്ദം ചെലുത്തണമെന്നും വിഷയത്തിൽ മാനുഷിക പരിഗണന ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഏഴ് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റന്മാർ തങ്ങളുടെ സർക്കാരിന് കത്തെഴുതി.

‘ഇമ്രാൻ ഖാൻ മരിക്കും’: ഏഴ് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റന്മാർ ആശങ്കയറിയിച്ച് സ്വന്തം സർക്കാരിന് കത്തെഴുതി
Australian Captains Write To Own Government For Imran KhanImage Credit source: Drew Angerer/Getty Images
Prasanth Kumar
Prasanth Kumar | Published: 15 Sep 2026 | 04:37 PM

കാൻബറ: മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഇമ്രാൻ ഖാൻ ജയിലിൽ വച്ച് മരിക്കും എന്ന ആശങ്കയുമായി മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻമാർ രംഗത്ത്. ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാനോട് മെച്ചപ്പെട്ട രീതിയിൽ പെരുമാറണമെന്ന് പാകിസ്ഥാൻ അധികൃതർക്ക് മേൽ സമ്മർദ്ദം ചെലുത്തണമെന്നും വിഷയത്തിൽ മാനുഷിക പരിഗണന ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഏഴ് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റന്മാർ തങ്ങളുടെ സർക്കാരിന് കത്തെഴുതി. ഇമ്രാന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചും സുരക്ഷയെക്കുറിച്ചും ആശങ്കകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ, നയതന്ത്രതലത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ്ങിനാണ് താരങ്ങൾ കത്ത് നൽകിയത്.

അലൻ ബോർഡർ, ഗ്രെഗ് ചാപ്പൽ, ഇയാൻ ചാപ്പൽ, ബെലിൻഡ ക്ലാർക്ക്, കിം ഹ്യൂസ്, മാർക്ക് ടെയ്‌ലർ, സ്റ്റീവ് വോ എന്നീ മുൻ ഓസീസ് ക്രിക്കറ്റ് താരങ്ങളാണ് ഇമ്രാൻ ഖാൻ വിഷയത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് ഓസ്‌ട്രേലിയൻ സർക്കാരിന് നൽകിയ കത്തിൽ ഒപ്പുവെച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയിൽ ഏറ്റവും ബഹുമാനിക്കപ്പെടുന്ന ക്രിക്കറ്റ് താരങ്ങളിലൊരാളായ ഗ്രെഗ് ചാപ്പൽ, ഇമ്രാന്റെ വിഷയം ചർച്ച ചെയ്യുന്നതിനായി സെനറ്റർ വോങ്ങിനെ കാണാൻ പ്രത്യേക അനുമതിയും തേടിയിട്ടുണ്ട്.

Also Read: സഞ്ജുവിന് വേണ്ടി വൈഭവിനെ ഒഴിവാക്കി; ഭാര്യ പോലും ബഹളം വെച്ചു! മുൻതാരത്തിന്റെ വെളിപ്പെടുത്തൽ

ഇമ്രാൻ ഖാന്റെ മക്കൾ അടുത്തിടെ നൽകിയ അഭിമുഖത്തിൽ അദ്ദേഹത്തിന്റെ ജീവന് ഗുരുതരമായ ഭീഷണിയുണ്ടെന്ന് ആരോപിച്ച സാഹചര്യത്തിലാണ് ഓസീസ് താരങ്ങൾ പാകിസ്താൻ സർക്കാരിന്റെ നടപടികൾക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്. പാകിസ്താൻ മുൻ പ്രധാനമന്ത്രികൂടിയായ ഇമ്രാൻ ഖാനെതിരേയുള്ള നിയമപരമോ രാഷ്ട്രീയപരമോ ആയ കേസുകളിൽ തങ്ങൾ ഒരു നിലപാടും സ്വീകരിക്കുന്നില്ലെന്ന് ഓസീസ് താരങ്ങൾ പറയുന്നു.

ഇമ്രാൻ ഖാന്റെ ജയിൽവാസം ആഭ്യന്തര വിഷയമാണ്, പാകിസ്താൻ തന്നെ അത് പരിഹരിക്കേണ്ടതാണ് എന്ന് ഓസീസ് താരങ്ങൾ പറയുന്നു. റാവൽപിണ്ടിയിലെ അദിയാല ജയിലിൽ ഇമ്രാനോട് പെരുമാറുന്ന രീതിയിൽ മുൻ ഓസ്ട്രേയിലൻ ക്യാപ്റ്റൻമാർ കടുത്ത ആശങ്ക രേഖപ്പെടുത്തി. രാഷ്ട്രീയ നിലപാടുകൾ എന്തുതന്നെയായാലും, ഇതൊരു അടിസ്ഥാനപരമായ മാനുഷിക വിഷയമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

“2022-ൽ ഇസ്‌ലാമാബാദിൽ വെച്ചാണ് ഗ്രെഗ് ചാപ്പൽ അവസാനമായി ഇമ്രാൻ ഖാനെ കണ്ടത്. അന്ന് പ്രധാനമന്ത്രിയായിരുന്ന ഖാൻ ആരോഗ്യവാനും ഊർജ്ജസ്വലനുമായിരുന്നു. തടങ്കലിൽ കഴിയുന്ന അദ്ദേഹത്തെക്കുറിച്ച് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകളുമായി ആ പഴയ ചിത്രത്തെ ഒത്തുനോക്കാൻ പ്രയാസമാണ്. അതുകൊണ്ടാണ് ഞങ്ങൾ ഇന്ന് നിങ്ങൾക്ക് എഴുതുന്നത്” എന്ന് ഓസീസ് താരങ്ങൾ സർക്കാരിന് നൽകിയ കത്തിൽ പറയുന്നു.

”നയതന്ത്രജ്ഞരോ രാഷ്ട്രീയക്കാരോ എന്ന നിലയിലല്ല, മറിച്ച് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റന്മാർ എന്ന നിലയിൽ ശബ്ദമുയർത്തേണ്ടതുണ്ടെന്ന് തോന്നിയതിനാൽ” ആണ് ഈ വിഷയത്തിൽ ഇടപെടുന്നത് എന്ന് ഓസീസ് താരങ്ങൾ കത്തിൽ വിശദീകരിക്കുന്നു. “പാകിസ്താന് ഏക ലോകകപ്പ് കിരീടം നേടിക്കൊടുത്തത് മിസ്റ്റർ ഖാനാണ്. പ്രധാനമന്ത്രി എന്ന നിലയിലും അദ്ദേഹം രാജ്യത്തെ നയിച്ചു. ഓസ്‌ട്രേലിയക്കാർ അദ്ദേഹത്തെ വലിയ ബഹുമാനത്തോടെയാണ് കാണുന്നത്”.

”ക്രിക്കറ്റ് എന്ന കളിയിൽ തന്റെ കഴിവും നേതൃപാടവവും കൊണ്ട് മായാത്ത മുദ്ര പതിപ്പിച്ച താരമെന്ന നിലയിലും, കാൻസർ ആശുപത്രികൾ സ്ഥാപിച്ച് പാകിസ്താൻ ജനതയുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ സഹായിച്ച വ്യക്തിയെന്ന നിലയിലും” അ‌ദ്ദേഹത്തോട് മതിപ്പുണ്ടെന്നും കത്തിൽ ഓസീസ് താരങ്ങൾ വിവരിച്ചിരിക്കുന്നു. ഈ കത്ത് എഴുതേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചോദിച്ചപ്പോൾ “അദ്ദേഹം ജയിലിൽ വെച്ച് മരണപ്പെടുമോ എന്ന് ഞങ്ങൾക്ക് ആശങ്കയുണ്ട്” എന്നാണ് ഓസീസ് താരം ചാപ്പൽ ഒരു മാധ്യമത്തോട് പ്രതികരിച്ചത്.

English Summary

Former Australian captains have expressed concern that former Pakistan cricket captain Imran Khan might die in prison. Seven former Australian captains have written to their government, urging it to pressure Pakistani authorities to treat the imprisoned Imran Khan better and to ensure that humanitarian considerations are upheld in the matter.

Follow Us