വെൽക്കം ടു ദ ഗെയിം! സഞ്ജുവിന്റെ പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറി വെറും പാട്ടോ ചിലർക്കുള്ള മറുപടിയോ
Sanju Samson's new Instagram story: സഞ്ജു ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറി ചിലർക്കുള്ള മറുപടിയാണോ എന്ന് ചില സഞ്ജു ആരാധകർ തലപുകയ്ക്കുന്നു. തന്റെ സെൽഫി പങ്കുവച്ച് ബാക്ഗ്രൗണ്ടിൽ ഒരു പാട്ടും - സംഭവം ഒരു സാധാരണ സ്റ്റോറി തന്നെ. എന്നാൽ അതിന്റെ ബാക്ഗ്രൗണ്ടായി തെരഞ്ഞെടുത്തിരിക്കുന്ന 'വെൽക്കം ടു ദ ഗെയിം' സോങ് ആണ് ഈ സ്റ്റാറ്റസിന് മറ്റ് അർഥങ്ങളുണ്ടോ എന്ന് ചിന്തിക്കാൻ ആരാധകരെ പ്രേരിപ്പിക്കുന്നത്.

Sanju Samson Instagram Story
ലണ്ടൻ: ഇന്ത്യ- ഇംഗ്ലണ്ട് T20I സീരീസിലെ (India vs England T20I Series 2026) രണ്ടാം മത്സരം ശനിയാഴ്ച നടക്കാനിരിക്കെ മലയാളിയായ സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ ഉണ്ടാകുമോ എന്ന ചർച്ചകൾ ക്രിക്കറ്റ് ലോകത്ത് പൊടിപൊടിക്കുകയാണ്. ഇപ്പോൾ അയർലൻഡിനെതിരേ കഴിഞ്ഞ പരമ്പരയിലും ഇംഗ്ലണ്ടിനെതിരേയുള്ള ആദ്യ ടി20 മത്സരത്തിലും ബാറ്റിങ്ങിൽ സഞ്ജു ഫോമിലേക്ക് ഉയർന്നിരുന്നില്ല. ഇത് മുതലെടുത്ത്, സഞ്ജുവിനെ പുറത്തിരുത്തി പതിനഞ്ചുകാരനായ വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ കുപ്പായത്തിൽ അന്താരാഷ്ട്ര മത്സരത്തിന് അരങ്ങേറാൻ അവസരം ഒരുക്കണം എന്ന് ഒരു വിഭാഗം ആളുകൾ മുറവിളി കൂട്ടുന്നുണ്ട്. സഞ്ജുവിനെ ചുറ്റിപ്പറ്റി ക്രിക്കറ്റ് ലോകത്ത് ഈ കോലാഹലങ്ങൾ നടക്കുന്നതിനിടെയാണ് തന്റെ സെൽഫിയും ബാക് ഗ്രൗണ്ട് സോങ്ങുമായി സഞ്ജുവിന്റെ ഒരു ഇൻസ്റ്റഗ്രാം സ്റ്റാറ്റസ് എത്തിയത്.
മുൻപ് ഇൻസ്റ്റഗ്രാമിൽ പാട്ട് അകമ്പടിയാക്കി തന്റെ വികാരം പ്രതിഫലിപ്പിച്ചിട്ടുള്ള ചരിത്രം സഞ്ജുവിന് ഉണ്ട്. ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെത്തിയതിന് പിന്നാലെ ‘വിയര്‍പ്പു തുന്നിയിട്ട കുപ്പായം…’ എന്ന ക്യാപ്ഷനോടെയാണ് സഞ്ജു തന്റെ ചിത്രം പങ്കുവച്ചത്. ഏറെ അവഗണനകളോട് പടവെട്ടി ടീമിൽ സ്ഥാനം നേടിയതിന്റെ എല്ലാ കഷ്ടപ്പാടും ‘വിയര്‍പ്പു തുന്നിയിട്ട കുപ്പായം’ എന്ന ഒറ്റ ക്യാപ്ഷനിൽ അടങ്ങിയിരുന്നു.
Also Read: ആ എട്ട് കളിയിൽ റോണോയ്ക്ക് ഒറ്റ ഗോളില്ല! ക്രൊയേഷ്യയിൽ നിന്ന് പോർചുഗലിനെ ആര് രക്ഷിക്കും
ഈ ഒരു പശ്ചാത്തലത്തിൽ സഞ്ജു ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറി ചിലർക്കുള്ള മറുപടിയാണോ എന്ന് ചില സഞ്ജു ആരാധകർ തലപുകയ്ക്കുന്നു. തന്റെ സെൽഫി പങ്കുവച്ച് ബാക്ഗ്രൗണ്ടിൽ ഒരു പാട്ടും – സംഭവം ഒരു സാധാരണ സ്റ്റോറി തന്നെ. എന്നാൽ അതിന്റെ ബാക്ഗ്രൗണ്ടായി തെരഞ്ഞെടുത്തിരിക്കുന്ന ‘വെൽക്കം ടു ദ ഗെയിം’ സോങ് ആണ് ഈ സ്റ്റാറ്റസിന് മറ്റ് അർഥങ്ങളുണ്ടോ എന്ന് ചിന്തിക്കാൻ ആരാധകരെ പ്രേരിപ്പിക്കുന്നത്.
‘വെൽക്കം ടു ദ ഗെയിം’ സാധാരണയായി നിരവധി പേർ സ്റ്റോറി ബാക്ഗ്രൗണ്ട് സോങ്ങായി ഉപയോഗിക്കാറുണ്ട്. എന്നാൽ സഞ്ജു കടന്നുപോകുന്ന അനിശ്ചിതത്വം നിറഞ്ഞ പ്രത്യേക സാഹചര്യത്തിൽ ഇത് വിമർശകർക്കുള്ള മറുപടി ആണോ എന്ന് ഊഹിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സഞ്ജു ഒഴിഞ്ഞ് പകരം വൈഭവ് അടുത്ത കളിയിൽ ടീമിൽ ഇടംപിടിക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് നേരേയുള്ള വെല്ലുവിളിയായും ഇതിനെ നോക്കിക്കാണുന്നവരുണ്ട്.
കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ തിളങ്ങാനായില്ലെങ്കിലും അടുത്ത മത്സരത്തിൽ താൻ ടീമിലുണ്ടാകും എന്ന സഞ്ജുവിന്റെ ആത്മവിശ്വാസം നിറഞ്ഞ സൂചനയായും ചിലർ ‘വെൽക്കം ടു ദ ഗെയിം’ പരാമർശത്തെ കാണുന്നു. എന്തായാലും കടുത്ത സമ്മർദ്ദങ്ങൾക്ക് നടുവിലാണ് സഞ്ജു ഇപ്പോഴുള്ളത്. ഇത് അദ്ദേഹത്തിന്റെ പെർഫോമൻസിനെ ബാധിക്കുമോയെന്ന് സഞ്ജു ആരാധകർ ആശങ്കപ്പെടുന്നു.
സഞ്ജുവിന് പിന്തുണ
വൈഭവിന് വേണ്ടി വാദിച്ച് രവി ശാസ്ത്രിയെപ്പോലുള്ളവർ രംഗത്ത് വരികയും സഞ്ജുവിനെ ഒഴിവാക്കണം എന്ന നിലയ്ക്ക് ഒരുവിഭാഗം സമ്മർദ്ദം കടുപ്പിക്കുകയും ചെയ്യുന്നതിനിടയ്ക്ക് അടുത്ത കളിയിലും ടീമിൽ സഞ്ജു ഉണ്ടാകണം എന്ന് പിന്തുണച്ച് മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ ചേതേശ്വർ പൂജാര രംഗത്തെത്തിയത് ശ്രദ്ധേയമായി. വൈഭവ് സൂര്യവംശിയെ മറികടന്ന് സഞ്ജു സാംസണിനൊപ്പം ടീം മാനേജ്മെന്റ് നിൽക്കണമെന്ന് പൂജാര നിർദ്ദേശിച്ചു.
“ഇന്ത്യ സഞ്ജു സാംസണെ നിലനിർത്തണമെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തിന് സമ്മർദ്ദം അനുഭവപ്പെടാൻ പാടില്ലെന്ന് ഞാൻ കരുതുന്നു. ടി20 ലോകകപ്പിൽ അദ്ദേഹം സ്വയം തെളിയിച്ചിട്ടുണ്ട്, പ്ലെയിംഗ് ഇലവനിൽ അദ്ദേഹം ഉണ്ടായിരിക്കണം” എന്ന് പൂജാര വ്യക്തമാക്കി. ”സഞ്ജു സാംസണെ ഒഴിവാക്കുന്നതിനെക്കുറിച്ച് വലിയ ഒച്ചപ്പാടുകൾ ഉണ്ടാകരുത്, അദ്ദേഹം നിലവാരമുള്ള കളിക്കാരനാണ്, സഞ്ജു സ്വാഭാവികമായി ബാറ്റ് ചെയ്യണം, കൂടുതൽ റൺസ് നേടുകയും വേണം. അധികം ചിന്തിക്കരുത്,” എന്ന് പൂജാര പറഞ്ഞു.
സൂര്യവംശി അവസരം അർഹിക്കുന്നുണ്ട്, പക്ഷേ അത് ഒരു പ്രധാന കളിക്കാരനെ ഒഴിവാക്കുന്നതിന്റെ ചെലവിൽ ആവരുതെന്ന് പൂജാര കൂട്ടിച്ചേർത്തു. നിങ്ങൾക്ക് അദ്ദേഹത്തിന് അവസരം നൽകണമെങ്കിൽ, അത് നല്ലതാണ്. എന്നാൽ സഞ്ജു, അഭിഷേക്, ഇഷാൻ കിഷൻ എന്നീ ഇന്ത്യയിലെ മികച്ച മൂന്ന് കളിക്കാരിൽ ഒരാളെ പോലും അതിനായി ഒഴിവാക്കരുത്. വൈഭവിന്റെ അവസരം വരുമെന്നും പൂജാര പറഞ്ഞു.
English Summary
Some Sanju fans are wondering if the story that Sanju has just shared on Instagram is a reply to some people. Sharing his selfie with a song in the background – the incident is a common story. But the song ‘Welcome to the Game’ chosen as the background is making fans wonder if this status has other meanings.