AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Indian T20 Captain: ശ്രേയസ് ബഹുദൂരം മുന്നില്‍; രജത് സര്‍പ്രൈസ് എന്‍ട്രി; സഞ്ജു ചിത്രത്തില്‍ പോലുമില്ല; ഇവര്‍ ക്യാപ്റ്റന്‍സി ഓപ്ഷനുകള്‍

India's new t20 captaincy options: ഐപിഎല്ലിലെ പ്രകടനത്തെ അടിസ്ഥാനമാക്കി, ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന ഓപ്ഷനുകള്‍ നോക്കാം. ശ്രേയസ് അയ്യരാണ് പ്രധാന ഓപ്ഷന്‍. രജത് പടീദാറാണ് സര്‍പ്രൈസ് എന്‍ട്രി. പരിചയസമ്പത്തില്‍ ഏറെ മുന്നിലാണ് സഞ്ജു സാംസണ്‍. പക്ഷേ, ഐപിഎല്ലിലെ മോശം ഫോമാണ് തിരിച്ചടി.

Indian T20 Captain: ശ്രേയസ് ബഹുദൂരം മുന്നില്‍; രജത് സര്‍പ്രൈസ് എന്‍ട്രി; സഞ്ജു ചിത്രത്തില്‍ പോലുമില്ല; ഇവര്‍ ക്യാപ്റ്റന്‍സി ഓപ്ഷനുകള്‍
ശ്രേയസ് അയ്യർ, രജത് പട്ടീദാർImage Credit source: PTI
Jayadevan AM
Jayadevan AM | Edited By: Jenish Thomas | Updated On: 27 Apr 2026 | 10:37 AM

IPL 2026 Performance: സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ ടി20 ക്യാപ്റ്റനായി ഇനി ഏറെ നാള്‍ തുടരാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. 35 വയസുള്ള സൂര്യയ്ക്ക് പ്രായം തന്നെയാണ് പ്രതികൂല ഘടകം. കൂടാതെ ഫോം ഔട്ടാകുന്നതും ടീമിൻ്റെ ബാലൻസിനെ പ്രതികൂലമായി ബാധിക്കുന്നതാണ്. 2028ൽ ഓസ്ട്രേലിയയിലും ന്യൂസിലാഡിലും വെച്ച് നടക്കുന്ന ടി20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് പുതിയ ക്യാപ്റ്റനെ കണ്ടെത്താന്‍ അധികം വൈകാതെ നിര്‍ബന്ധിതരാകും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പ്രകടനത്തെ അടിസ്ഥാനമാക്കി, ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന ഓപ്ഷനുകള്‍ ആരെല്ലമാണെന്ന് നോക്കാം.

ശ്രേയസ് അയ്യര്‍

പഞ്ചാബ് കിങ്‌സിന്റെ ശ്രേയസ് അയ്യരാണ് പ്രധാന ഓപ്ഷന്‍. ഐപിഎല്‍ 2024 കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ജേതാക്കളായത് ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയിലായിരുന്നു. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിനെ നയിച്ച ശ്രേയസ്, ടീമിനെ ഫൈനലിലെത്തിച്ചു. ഇത്തവണയും ശ്രേയസിന്റെ ക്യാപ്റ്റന്‍സിയില്‍ പഞ്ചാബ് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. മൂന്ന് മത്സരങ്ങളില്‍ രണ്ടിലും ജയിച്ചു. ഒരു മത്സരം മഴ മൂലം ഉപേക്ഷിച്ചു. നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാമതാണ് പഞ്ചാബ്. കൂടാതെ മൂന്ന് ഫോർമാറ്റിലും സ്ഥിരതയാർന്ന പ്രകടനം ശ്രെയസ് അയ്യർ പുറത്തെടുക്കാറുണ്ട്. താരത്തിൻ്റെ പ്രായം 31 ആണ്.

Also Read: Yashasvi Jaiswal: ഇന്ത്യന്‍ ടീമിലെ ഓപ്പണര്‍ സ്ഥാനം നോട്ടമിട്ട് ജയ്‌സ്വാള്‍; ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തിനും മുന്നില്‍; സഞ്ജുവിന് ഭീഷണി

രജത് പട്ടീദാര്‍

ആര്‍സിബി ക്യാപ്റ്റന്‍ രജത് പട്ടീദാറാണ് സര്‍പ്രൈസ് എന്‍ട്രി. കഴിഞ്ഞ സീസണില്‍ ആര്‍സിബിയെ ജേതാക്കളാക്കാന്‍ പട്ടീദാറിന് സാധിച്ചു. ഇത്തവണയും പടീദാറിന്റെ ക്യാപ്റ്റന്‍സിയില്‍ മികച്ച പ്രകടനമാണ് ആര്‍സിബി പുറത്തെടുക്കുന്നത്. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ആര്‍സിബി പോയിന്റ് പട്ടികയില്‍ മൂന്നാമതാണ്. ഐപിഎല്‍ പ്രകടനം പരിശോധിച്ചാല്‍ പടീദാര്‍ ക്യാപ്റ്റന്‍സിക്ക് അനുയോജ്യനാണെങ്കിലും, ദേശീയ ടി20 ടീമില്‍ ഇതുവരെ അരങ്ങേറിയിട്ടില്ല. ഇതൊരു ന്യൂനതയാണ്. ദേശീയ ടീമിൽ കളിച്ച് പരിചയ സമ്പന്നത കൈവരിക്കാതെ പാട്ടിധാറിന് ടീം ഇന്ത്യയുടെ ക്യാപ്റ്റൻസിയിലേക്കെത്താൻ കടമ്പകൾ ഏറെയാണ്. 32 വയസാണ് ആർസിബി ക്യാപ്റ്റൻ്റെ പ്രായം.

സഞ്ജു സാംസണ്‍

പരിചയസമ്പത്തില്‍ ഏറെ മുന്നിലാണ് സഞ്ജു സാംസണ്‍. എന്നാല്‍ ഐപിഎല്‍ 2026 സീസണിലെ മോശം ഫോമാണ് നിലവിലുള്ള പ്രതികൂല ഘടകം. നേരത്തെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് നയിച്ച് ടീമിനെ തുടർച്ചയായി പ്ലേ ഓഫിലേക്ക് സഞ്ജു എത്തിച്ചിട്ടുണ്ട്. കൂടാതെ അടുത്തിടെ കഴിഞ്ഞ ടി20 ലോകകപ്പിലെ പ്രകടനവും സഞ്ജുവിന് ഒരു അവസരം ലഭിച്ചേക്കാം. 31 ആണ് മലയാളി താരത്തിൻ്റെ പ്രായം.

Follow Us