‘ഒപ്പം നിൽക്കണമായിരുന്നു’; ആകാശ് ദീപിനോട് ഗ്രൗണ്ടിൽ വച്ച് പൊട്ടിത്തെറിച്ച ഗില്ലിനെ ഉപദേശിച്ച് അജിൻക്യ രഹാനെ

Ajinkya Rahane reacts to Shubman Gill scolding Akash Deep: ന്യൂസിലൻഡിന്റെ രണ്ടാം ഇന്നിംഗ്സിനിടെ, ഫീൽഡിംഗിനിടെ നിർണ്ണായകമായൊരു റണ്ണൗട്ട് അവസരം ആകാശ് ദീപ് നഷ്ടപ്പെടുത്തിയതാണ് ഗില്ലിനെ പ്രകോപിപ്പിച്ചത്. ആകാശ് ദീപിനെ ഗിൽ ഗ്രൗണ്ടിൽ വെച്ച് പരസ്യമായി ശകാരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. സോണി സ്പോർട്സിൽ സംസാരിക്കവെ ഗില്ലിന്റെ നടപടിയിൽ അ‌ജിങ്ക്യ രഹാനെ അ‌തൃപ്തി വ്യക്തമാക്കുകയായിരുന്നു.

ഒപ്പം നിൽക്കണമായിരുന്നു; ആകാശ് ദീപിനോട് ഗ്രൗണ്ടിൽ വച്ച് പൊട്ടിത്തെറിച്ച ഗില്ലിനെ ഉപദേശിച്ച് അജിൻക്യ രഹാനെ

Ajinkya Rahane Reacts To Shubman Gill Scolding Akash Deep

Published: 

24 Nov 2026 | 08:35 AM

ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ സഹതാരം ആകാശ് ദീപിനോട് പരസ്യമായി പൊട്ടിത്തെറിച്ച ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ലിന്റെ നടപടിയെ വിമർശിച്ച് മുൻ താരം അജിൻക്യ രഹാനെ രംഗത്തെത്തി. ന്യൂസിലൻഡിന്റെ രണ്ടാം ഇന്നിംഗ്സിനിടെ, ഫീൽഡിംഗിനിടെ നിർണ്ണായകമായൊരു റണ്ണൗട്ട് അവസരം ആകാശ് ദീപ് നഷ്ടപ്പെടുത്തിയതാണ് ഗില്ലിനെ പ്രകോപിപ്പിച്ചത്. ആകാശ് ദീപിനെ ഗിൽ ഗ്രൗണ്ടിൽ വെച്ച് പരസ്യമായി ശകാരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇതിന് പിന്നാലെയാണ്, സോണി സ്പോർട്സിൽ സംസാരിക്കവെ വിഷയത്തിൽ അ‌തൃപ്തി വ്യക്തമാക്കുന്ന അ‌ജിങ്ക്യ രഹാനെയുടെ പ്രതികരണം ചർച്ചയായത്. സഹതാരങ്ങളെ ശകാരിക്കുന്നതിന് പകരം ആത്മവിശ്വാസം നൽകുകയാണ് ഒരു ക്യാപ്റ്റനും സഹതാരങ്ങളും ചെയ്യേണ്ടതെന്ന് രഹാനെ ഓർമ്മിപ്പിച്ചു.

അജിൻക്യ രഹാനെയുടെ പ്രതികരണം: ”ഫീൽഡിംഗിൽ ഇത്തരം പിഴവുകൾ സംഭവിക്കുന്നത് സ്വാഭാവികമാണ്. ആ സമയത്ത് ആ ഫീൽഡർക്ക് സഹതാരങ്ങളുടെ പിന്തുണയാണ് ഏറ്റവും കൂടുതൽ ആവശ്യം. ‘സാരമില്ല, വന്ന് പന്തെറിയൂ, നിനക്ക് വിക്കറ്റ് വീഴ്ത്താൻ സാധിക്കും’ എന്ന് പറഞ്ഞ് ആകാശ് ദീപിനെ പ്രോത്സാഹിപ്പിക്കുകയായിരുന്നു വേണ്ടത്”.

Also Read: Sanju Samson: ലോകകപ്പിൽ തകർത്തടിച്ചു, പിന്നാലെ നിരാശ; സഞ്ജുവിന് എന്തുപറ്റി?

”കഴിഞ്ഞുപോയ കാര്യത്തെക്കുറിച്ച് ഓർത്ത് വിഷമിക്കുന്നതിന് പകരം, അതിനെ മറന്ന് വർത്തമാനകാലത്തേക്ക് തിരിച്ചുവരിക. ഒരുപക്ഷേ, അതിനുശേഷം ഒരു മികച്ച ക്യാച്ച് എടുക്കാനോ, അല്ലെങ്കിൽ മികച്ച പന്തുകൾ എറിഞ്ഞ് വിക്കറ്റ് നേടാനോ സാധിച്ചേക്കാം. അതുകൊണ്ട് തന്നെ, സഹതാരങ്ങളുടെ പിന്തുണ വളരെ നിർണായകമാണ്,” എന്ന് ‘എക്‌സ്ട്രാ ഇന്നിംഗ്‌സ്’ പരിപാടിയിൽ രഹാനെ പറഞ്ഞു.

വിവാദ സംഭവം

ന്യൂസിലാൻഡിന്റെ രണ്ടാം ഇന്നിംഗ്‌സിലെ 71-ാം ഓവറിലെ ആദ്യ പന്തിലായിരുന്നു സംഭവം. ഡാരൽ മിച്ചലും ടോം ബ്ലണ്ടലും ബാറ്റ് ചെയ്യുകയായിരുന്നു. വാഷിംഗ്ടൺ സുന്ദറിന്റെ പന്ത് മിഡ്-ഓണിലേക്ക് അടിച്ച മിച്ചൽ ഒരു റണ്ണിനായി ഓടിയെങ്കിലും, പിച്ചിന്റെ പകുതി ദൂരമെത്തിയപ്പോൾ ബ്ലണ്ടൽ അദ്ദേഹത്തെ തിരികെ അയച്ചു. മിഡ്-ഓണിൽ ഫീൽഡ് ചെയ്യുകയായിരുന്ന ആകാശ് ദീപിന് പന്ത് കൃത്യമായി കൈപ്പിടിയിലൊതുക്കാനോ, സമയബന്ധിതമായി സ്ട്രൈക്കർ എൻഡിലേക്ക് എറിയാനോ സാധിച്ചില്ല.

ഇതോടെ ഒരു റൺ-ഔട്ട് അവസരം നഷ്ടപ്പെടുത്തിയതിൽ ഗിൽ അങ്ങേയറ്റം നിരാശനാവുകയും ആകാശിനെ ശാസിക്കുകയുമായിരുന്നു. പിന്നീട് പുറത്താകാതെ 49 റൺസ് നേടിയ മിച്ചൽ, ഗ്ലെൻ ഫിലിപ്‌സും ചേർന്ന് 63 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ ന്യൂസിലാൻഡ് 5 വിക്കറ്റ് നഷ്ടത്തിൽ 239 റൺസിലെത്തി. ഇതോടെ ബേസിൻ റിസർവിൽ ഇന്ത്യ പ്രതീക്ഷിച്ചിരുന്ന ചരിത്രവിജയം കൈവരിക്കാനായില്ല.

English Summary

Former player Ajinkya Rahane has criticized Indian captain Shubman Gill for his public outburst against teammate Akash Deep during the first cricket Test against New Zealand. Gill was provoked after Akash Deep missed a crucial run-out opportunity while fielding during New Zealand’s second innings.

Loading...
Unable to load recommendations.
Follow Us
ഹൃദ്രോഗം തടയും, പ്രതിരോധശേഷി കൂട്ടും; മത്തി നിസ്സാരക്കാരനല്ല!
തൃക്കാർത്തിക നാളിൽ ദേവി പ്രീതിക്കായി ജപിക്കേണ്ട മന്ത്രങ്ങൾ!
ഫേസ് ക്രീം വാങ്ങുമ്പോൾ ഈ 8 കാര്യങ്ങൾ ശ്രദ്ധിക്കൂ
സ്നാപ്ഡ്രാഗൺ 7 ജെൻ ​4 കരുത്ത്; ഹോണർ 700S ലോഞ്ച് ചെയ്തു
ചോറുണ്ണാൻ ഇരുന്നയാളുടെ അടുത്തിരുന്നുണ്ണുന്നത്
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?