AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

മും​ബൈയുടെ മുത്തുകൾ! ക്രിക്കറ്റ് ​ദൈവത്തിന്റെയും ‘ശാന്തനായ പോരാളി’യുടെയും പേരിൽ വാങ്കഡെയിൽ സ്പെഷൽ ലോഞ്ചുകൾ

Special lounges named after Sachin and Rahane at Wankhede Stadium: ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സ്റ്റേഡിയങ്ങളിലൊന്നായ മും​ബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലെ സ്പെഷൽ ലോഞ്ചുകൾക്ക് സച്ചിന്റെയും രഹാനെയുടെയും പേരുകൾ നൽകാൻ കഴിഞ്ഞ ദിവസം ചേർന്ന മുംബൈ ക്രിക്കറ്റ് അസോസിയേഷൻ (MCA) വാർഷിക പൊതുയോഗം തീരുമാനിച്ചു. ഈ രണ്ട് താരങ്ങളും ഏറെ ആത്മബന്ധം പുലർത്തുന്ന ഹോം ഗ്രൗണ്ട് ആണ് വാങ്കഡെ.

മും​ബൈയുടെ മുത്തുകൾ! ക്രിക്കറ്റ് ​ദൈവത്തിന്റെയും ‘ശാന്തനായ പോരാളി’യുടെയും പേരിൽ വാങ്കഡെയിൽ സ്പെഷൽ ലോഞ്ചുകൾ
Wankhede Stadium Sachin Tendulkar, Ajinkya Rahane LoungesImage Credit source: Getty Images
Prasanth Kumar
Prasanth Kumar | Published: 12 Sep 2026 | 06:15 PM

മും​ബൈ: ക്രിക്കറ്റ് ​ദൈവം എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന ലോക ക്രിക്കറ്റിലെ തന്നെ ഇതിഹാസതാരമായ സച്ചിൻ തെൻഡുൽക്കറിനും ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും ശാന്തനായ പോരാളികളിലൊരാളായിരുന്നു രഹാനെയ്ക്കും ആദരവുമായി മും​ബൈ ക്രിക്കറ്റ് അ‌സോസിയേഷൻ. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സ്റ്റേഡിയങ്ങളിലൊന്നായ മും​ബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലെ സ്പെഷൽ ലോഞ്ചുകൾക്ക് സച്ചിന്റെയും രഹാനെയുടെയും പേരുകൾ നൽകാൻ കഴിഞ്ഞ ദിവസം ചേർന്ന മുംബൈ ക്രിക്കറ്റ് അസോസിയേഷൻ (MCA) വാർഷിക പൊതുയോഗം തീരുമാനിച്ചു. ഈ രണ്ട് താരങ്ങളും ഏറെ ആത്മബന്ധം പുലർത്തുന്ന ഹോം ഗ്രൗണ്ട് ആണ് വാങ്കഡെ.

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രവുമായും മുംബൈ നഗരത്തിന്റെ കായിക സംസ്കാരവുമായും ഏറെ ആഴത്തിൽ ആത്മബന്ധം പുലർത്തുന്ന സ്റ്റേഡിയമാണ് വാങ്കഡെ. ഈ വാങ്കഡെ സ്റ്റേഡിയവുമായി സച്ചിനും രഹാനെയ്ക്കും ഏറെ അ‌ടുത്ത ബന്ധമുണ്ട്. സച്ചിന്റെ ജന്മനാടായ മുംബൈയിലെ പ്രധാന സ്റ്റേഡിയമെന്ന നിലയിൽ അദ്ദേഹത്തിന്റെ ആഭ്യന്തര കരിയറിലെ ഭൂരിഭാഗം മത്സരങ്ങളും ഇവിടെയായിരുന്നു.

Also Read: പരിശീലനത്തിനിടെ ഇഷാൻ കിഷന് പരിക്ക്; ആദ്യ ടി20യിൽ സഞ്ജു സാംസൺ വിക്കറ്റ് കീപ്പർ?

സച്ചിൻ തന്റെ കരിയറിലെ 200-ാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം കളിച്ചതും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതും വാങ്കഡെയിലാണ്. അ‌തേപോലെ തന്നെ തന്റെ കരിയറിലെ ഏറ്റവും വലിയ സ്വപ്നമായ ലോകകപ്പ് കിരീടം സച്ചിൻ സ്വന്തമാക്കിയതും സ്വന്തം തട്ടകമായ വാങ്കഡെയിൽ വച്ചുതന്നെ. സച്ചിനോടുള്ള ആദരവായി ഇതിനകം തന്നെ സ്റ്റേഡിയത്തിലെ ഒരു പ്രധാന ഗ്യാലറിക്ക് ‘സച്ചിൻ തെൻഡുൽക്കർ സ്റ്റാൻഡ്’ എന്ന് പേര് നൽകിയിട്ടുണ്ട്. കൂടാതെ 2023-ൽ സച്ചിന്റെ പൂർണ്ണകായ വെങ്കല പ്രതിമയും ഇവിടെ സ്ഥാപിച്ചിരുന്നു.

സച്ചിനെപ്പോലെ തന്നെ വാങ്കഡെയുടെ മറ്റൊരു പ്രിയ പുത്രനാണ് അ‌ജിങ്ക്യ രഹാനെ. മുംബൈ ക്രിക്കറ്റ് ടീമിലൂടെ ഉയർന്നുവന്ന രഹാനെയുടെ തുടക്കകാലത്തെ പ്രധാന മത്സരങ്ങളെല്ലാം വാങ്കഡെയിലാണ് നടന്നത്. മുംബൈ രഞ്ജി ടീമിന്റെ നായകനെന്ന നിലയിൽ നിരവധി ചരിത്ര വിജയങ്ങൾക്ക് വാങ്കഡെയിൽ രഹാനെ നേതൃത്വം നൽകിയിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റിൽ തങ്ങളുടേതായ ചരിത്രം രചിച്ചിട്ടുള്ള ഈ മണിമുത്തുകൾക്ക് മും​ബൈ ക്രിക്കറ്റ് അ‌സോസിയേഷൻ വക ആദരവായി വാങ്കഡെ സ്റ്റേഡിയത്തിൽ ഇവരുടെ പേരിൽ സ്പെഷൽ ലോഞ്ചുകൾ സ്ഥാപിക്കാനാണ് എംസിഎ തീരുമാനം.

ഈ രണ്ട് താരങ്ങൾക്കും പുറമേ, മുൻ ഇന്ത്യൻ താരവും എംസിഎ പ്രസിഡന്റുമായിരുന്ന അന്തരിച്ച മാധവ് മന്ത്രിയുടെ പേരിലും പ്രത്യേക ലോഞ്ച് വരും. ഇവരുടെ പേരുകളിൽ ലോഞ്ചുകൾ സ്ഥാപിക്കുന്നതിന്റെ നടപടികൾക്കായി എംസിഎ വൈസ് പ്രസിഡന്റ് ജിതേന്ദ്ര ഔഹാദ്, അപെക്സ് കൗൺസിൽ അംഗം മിലിന്ദ് നർവേക്കർ, അഡ്വ. ഉജ്ജ്വൽ നികം എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയെ നിയോഗിച്ചു.

English Summary

The Mumbai Cricket Association (MCA), at its recently held Annual General Meeting, decided to name special lounges at Mumbai’s Wankhede Stadium—one of India’s most renowned stadiums—after Sachin and Rahane. Wankhede is the home ground with which both players share a deep emotional bond.

Follow Us