AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Sanju Samson vs Ishan Kishan: പരിശീലനത്തിനിടെ ഇഷാന്‍ കിഷന് പരിക്ക്; ആദ്യ ടി20യില്‍ സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പര്‍?

Sanju Samson T20 playing XI return update: പരിക്കേറ്റ ഇഷാന്‍ കിഷന് പകരം സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി പ്ലേയിങ് ഇലവനിലെത്തിയേക്കും. ദുലീപ് ട്രോഫി അടക്കം അടുത്തിടെ നടന്ന ടൂര്‍ണമെന്റുകളിലെല്ലാം ഇഷാന്‍ കിഷന്‍ തുടര്‍ച്ചയായി കളിക്കുകയാണ്. ഈ സാഹചര്യത്തില്‍ താരത്തിന്റെ പരിക്ക് വഷളാകാതിരിക്കാന്‍ ടീം മാനേജ്‌മെന്റ് വിശ്രമം അനുവദിക്കാനാണ് സാധ്യത. ഇതാണ് സഞ്ജുവിന്റെ സാധ്യതകള്‍ ശക്തമാക്കുന്നത്.

Sanju Samson vs Ishan Kishan: പരിശീലനത്തിനിടെ ഇഷാന്‍ കിഷന് പരിക്ക്; ആദ്യ ടി20യില്‍ സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പര്‍?
Sanju Samson vs Ishan KishanImage Credit source: Indian Cricket Team Facebook
Jayadevan AM
Jayadevan AM | Published: 12 Sep 2026 | 12:24 PM

അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20യില്‍ പരിക്കേറ്റ ഇഷാന്‍ കിഷന് പകരം സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി പ്ലേയിങ് ഇലവനിലെത്തിയേക്കും. ദുലീപ് ട്രോഫി അടക്കം അടുത്തിടെ നടന്ന ദേശീയ, ആഭ്യന്തര ടൂര്‍ണമെന്റുകളിലെല്ലാം ഇഷാന്‍ കിഷന്‍ തുടര്‍ച്ചയായി കളിക്കുകയാണ്. ഈ സാഹചര്യത്തില്‍ താരത്തിന്റെ പരിക്ക് വഷളാകാതിരിക്കാന്‍ ടീം മാനേജ്‌മെന്റ് വിശ്രമം അനുവദിക്കാനാണ് സാധ്യത. ഇതാണ് സഞ്ജുവിന്റെ സാധ്യതകള്‍ ശക്തമാക്കുന്നത്. ഏഷ്യന്‍ ഗെയിംസിന് മുമ്പ് തയ്യാറെടുപ്പ് നടത്താന്‍ കിട്ടുന്ന മികച്ച അവസരമായതിനാല്‍ അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര ഇന്ത്യ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. എങ്കിലും ആദ്യ ടി20യിലെങ്കിലും ഇഷാന്‍ കിഷനെ ഒഴിവാക്കാനാണ് സാധ്യത.

നെറ്റ്‌സില്‍ പരിശീലനത്തിനിടെയാണ് കിഷന് പരിക്കേറ്റത്. താരത്തിന്റെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ആശങ്കയുയര്‍ന്നിട്ടുണ്ട്. നവദീപ് സ്യെനി എറിഞ്ഞ നെഞ്ചിനും താടിക്കും ഇടയിലേക്ക് ഉയര്‍ന്നുവന്ന ഷോട് ഡെലിവറിയില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നിതിനിടെയാണ് കിഷന്റെ നടുവിന് പരിക്കേറ്റത്.

കടുത്ത വേദന അനുഭവപ്പെട്ട താരത്തെ ഉടന്‍ ഫിസിയോ പരിശോധിച്ചു. പിന്നീട് താരം പതുക്കെ നടന്ന് പുറത്തേക്ക് പോയി. അരക്കെട്ടിന്റെ പിന്‍ഭാഗം താങ്ങിപ്പിടിച്ച നിലയിലാണ് ഇഷാന്‍ കിഷനെ കണ്ടത്. തുടര്‍ന്ന് പരിശീലനത്തിനായി താരം എത്തിയില്ല. താരത്തിന്റെ പരിക്കിനെക്കുറിച്ചുള്ള കൂടുതല്‍ അപ്‌ഡേറ്റുകള്‍ പുറത്തുവന്നിട്ടില്ല. വരും മണിക്കൂറുകളില്‍ താരത്തിന്റെ പരിക്കിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. നെറ്റ്‌സില്‍ മികച്ച രീതിയില്‍ പരിശീലിക്കുന്നതിനിടെയാണ് ഇഷാന്‍ കിഷന് പരിക്കേറ്റത്.

തകര്‍പ്പന്‍ പരിശീലനവുമായി സഞ്ജു സാംസണ്‍

അതേസമയം, സഞ്ജു സാംസണ്‍ നെറ്റ്‌സില്‍ മികച്ച രീതിയില്‍ പരിശീലിച്ചു. തകര്‍പ്പനടികളുമായി താരം പരിശീലനത്തില്‍ കളം നിറഞ്ഞു. സഞ്ജു ദീര്‍ഘനേരം പരിശീലിച്ചെന്നാണ് സൂചന. പരിശീലകന്‍ ഗൗതം ഗംഭീറിന്റെയടക്കം മാര്‍ഗനിര്‍ദ്ദേശപ്രകാരമായിരുന്നു താരത്തിന്റെ ബാറ്റിങ്. ടീമിലെ സ്ഥാനം അരക്കിട്ടുറപ്പിക്കാന്‍ അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയില്‍ താരത്തിന് മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ.

Also Read: Sanju Samson: സഞ്ജു സാംസണ്‍ ഇന്‍, വൈഭവ് ഔട്ട്; ടി20 പരമ്പര പ്ലെയിങ് ഇലവനില്‍ ചേട്ടനുണ്ടാകും

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് സഞ്ജു സീനിയര്‍ ടി20 ടീമിലേക്ക് മടങ്ങിയെത്തുന്നത്. ഇതിന് മുമ്പ് നടന്ന സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയില്‍ സഞ്ജുവിനെ പരിഗണിച്ചിരുന്നില്ല. സമീപകാലത്ത് നിരാശജനകമായ പ്രകടനമാണ് താരം പുറത്തെടുത്തത്.

അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തി. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് അവസരം ലഭിച്ചത്. ഈ മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയില്‍ സഞ്ജു ഫോമിലേക്ക് തിരിച്ചെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

English Summary

Sanju Samson is likely to replace Ishan Kishan as the wicketkeeper in India’s playing eleven for the first T20I against Afghanistan following Kishan’s back injury during Friday’s practice session. The injury occurred when Kishan attempted to sway away from a rearing short delivery bowled by Navdeep Saini during pacers’ nets. Visibly in pain, Kishan was attended to by physio Kamlesh Jain before walking out of the nets and taking no further part in the session.

Follow Us