AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

25,000ൽ താഴെ മികച്ച ഡോൾബി സൗണ്ട് ബാറുകൾ; നിങ്ങളുടെ ലിവിങ് റൂം തിയറ്ററാകും

ബോട്ട് ഏറ്റവും പുതുതായി അവതരിപ്പിച്ച ബോട്ട് ആവൻ്റെ പ്രൈം 5.1 5000D സൗണ്ട്ബാറിലൂടെ കുറഞ്ഞ ചിലവിൽ നിങ്ങൾക്കൊരു തിയറ്റർ അനുഭവം വീട്ടിൽ ഒരുക്കാൻ സാധിക്കും. ഇതൊരു സാധാരണ സൗണ്ട്ബാർ അല്ല. സിനിമകളും പാട്ടുകളും ഗെയിമുകളും കൂടുതൽ ആഴത്തിൽ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള 5.1 ചാനൽ ഹോം തിയറ്റർ സിസ്റ്റമാണ് ബോട്ട് ആവൻ്റെ പ്രൈം.

25,000ൽ താഴെ മികച്ച ഡോൾബി സൗണ്ട് ബാറുകൾ; നിങ്ങളുടെ ലിവിങ് റൂം തിയറ്ററാകും
Aavante Prime 5.1 5000DImage Credit source: Special Arrangement
Jenish Thomas
Jenish Thomas | Updated On: 12 Sep 2026 | 06:42 PM

ഇന്ത്യയിലെ ഹോം എൻ്റർടെയ്ൻമെൻ്റ് വിപണി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. കേവലം ഒരു ബ്ലുടൂത്ത് സ്പീക്കറുമായി ടിവി ആസ്വദിക്കുന്ന കാലം മാറി കഴിഞ്ഞു. എന്നാൽ മികച്ച സൗണ്ട് സിസ്റ്റത്തിലൂടെ ഒരു ഹോം തിയറ്റർ സജ്ജമാക്കുക എന്നത് അൽപം ചിലവേറിയതാണ്. എന്നാൽ ഇനി കൂടുതൽ ചിലവാകുമെന്നുള്ള ആശങ്ക വേണ്ട. വലിയ തുക ചെലവാക്കാതെ മികച്ച സിനിമ അനുഭവം വീട്ടിൽ സൃഷ്ടിക്കാനാകും. ആ മാറ്റത്തിനായി വഴി ഒരുക്കിയിരിക്കുകയാണ് ഇന്ത്യയിലെ പ്രമുഖ ഓഡിയോ ബ്രാൻഡായ ബോട്ട് (boAt). ബോട്ട് ഏറ്റവും പുതുതായി അവതരിപ്പിച്ച ബോട്ട് ആവൻ്റെ പ്രൈം 5.1 5000D സൗണ്ട്ബാറിലൂടെ കുറഞ്ഞ ചിലവിൽ നിങ്ങൾക്കൊരു തിയറ്റർ അനുഭവം വീട്ടിൽ ഒരുക്കാൻ സാധിക്കും. ഇതൊരു സാധാരണ സൗണ്ട്ബാർ അല്ല. സിനിമകളും പാട്ടുകളും ഗെയിമുകളും കൂടുതൽ ആഴത്തിൽ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള 5.1 ചാനൽ ഹോം തിയറ്റർ സിസ്റ്റമാണ് ബോട്ട് ആവൻ്റെ പ്രൈം.

ഇത് വെറും സൗണ്ട്ബാർ അല്ല

കുറഞ്ഞ വിലയുള്ള മിക്ക സൗണ്ട്ബാറുകളും ഒരു ദിശയിലേക്ക് മാത്രമാണ് അവ ശബ്ദം നൽകുന്നത്. ആവൻ്റെ പ്രൈം 5.1 5000D ഇതിൽ നിന്ന് ഒരു പടി കൂടി മുന്നിൽ നിൽക്കും. ഒരു വയേർഡ് സബ്-വൂഫെർ, രണ്ട് വയേർഡ് സാറ്റ്ലൈറ്റ് സ്പീക്കേറുകൾ ഇതിനൊപ്പം ലഭിക്കുന്നതാണ്. അതിനാൽ സിമുലേറ്റ സറൗണ്ട് സൗണ്ടിന് പകരം യഥാർഥ സറൗണ്ട് സൗണ്ട് അനുഭവം ലഭിക്കും.

കമ്പനി അറിയിക്കുന്നത് പ്രകാരം ഈ സിസ്റ്റം 500W ആർഎംസ് ഔട്ട്പുട്ട് നൽകുന്നു. ഈ സെഗ്മെൻ്റിൽ വരുന്ന ഒരു സൗണ്ട്ബാറിന് ഇത്ര വലിയ പവർ ഔട്ട്പുട്ട് നൽകാനാകില്ലയെന്നാണ് കമ്പനിയുടെ അവകാശവാദം. കൂടാതെ ഇതിൽ സിഗ്നേചർ സൗണ്ട് പ്രൊഫൈലാണ് നൽകിയിരിക്കുന്നത്. ഒരു സാധാരണ മുറിയാണെങ്കിലും വലിയ മുറിയാണെങ്കിലും വോളിയത്തിലും സൗണ്ട് ക്ലാരിറ്റിയിലും മികവ് പുലർത്തും.

ഇത് വീക്കെൻഡിൽ നിങ്ങളുടെ ലിവിങ് റൂം ഒരു മിനി തിയേറ്ററാക്കി മാറ്റുമെന്ന് ഇറപ്പാണ്. ഡയലോഗ് ബാക്ക്ഗ്രൗണ്ട് സ്കോർ മറ്റ് എഫെക്ടുകൾ മറ്റെവിടെയോ കേൾക്കുന്നത് പോലെ അല്ല ആ മുറിയിൽ ഒന്നടങ്കം കൃത്യമായി കേൾക്കാനും ആസ്വദിക്കാനുമുള്ള സജ്ജീകരണമാണ് ഈ സിസ്റ്റത്തിനുള്ളത്.

കണെക്ടിവിറ്റി ഒരു പ്രശ്നമല്ല

കംപാക്ടിബിൽറ്റിയിലും ബോട്ട് അതീവ് ശ്രദ്ധ നൽകിട്ടുണ്ട്. ആവൻ്റെ പ്രൈം 5.1 5000Dൽ ബ്ലുടൂത്ത് v5.3, HDMI (ARC), USB, AUX, ഓപ്റ്റിക്കൽ ഇൻപുട്ട് എന്നിവ സപ്പോർട്ടാകും. ഈ കണെക്ടിവിറ്റി ഓപ്ഷനുകൾ പുതിയ സ്മാർട്ട് ടിവികൾ, പഴയ ടിവി, ഗെയിമിങ് കൺസോളുകൾ, ലാപ്പ്ടോപ്പുകൾ, ഫോണുകൾ എന്നിവയുമായി ഈസിയായി ഉപയോഗിക്കാൻ സാധിക്കും. HDMI ARC സപ്പോർട്ട് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇതിലൂടെ ടിവി റിമോട്ട് ഉപയോഗിച്ച് സൗണ്ട്ബാറിൻ്റെ വോളിയം നിയന്ത്രിക്കാൻ സാധിക്കും. ഇത് സിനിമ കാണുമ്പോൾ രണ്ട് റിമോട്ടുകൾ ഉപയോഗിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാകും. സബ്-വൂഫെർ, സാറ്റ്ലൈറ്റ് സ്പീക്കറുകൾ എന്നിവ വൈയർലെസ് അല്ല വയേർഡാണെന്ന് ശ്രദ്ധിക്കണം. boAt ഇക്കാര്യം നേരിട്ട് വ്യക്തമാക്കിയിട്ടുണ്ട്. ലാഗ് ഒഴിവാക്കാനും ഓഡിയോ സിങ്കായി നിലനിർത്താനുമാണ് വയേർഡ് സെറ്റപ്പ് കമ്പനി നൽകിയിരിക്കുന്നത് പ്രത്യേകിച്ച് ഫാസ്റ്റ് പേസ്ഡ് സീനുകൾ അല്ലെങ്കിൽ ഗെയിമങ് സമയത്ത് ചെറിയ ഓഡിയോ ഡിലെ അനുഭവപ്പെട്ടേക്കാം.

വ്യത്യസ്ത കണ്ടെൻ്റുകൾക്ക് ബിൽട്ട്-ഇൻ ഈക്യൂ മോഡുകൾ

എല്ലാ തരത്തിലുള്ള കണ്ടെൻ്റിനും ഓരോ ഓഡിയോ സെറ്റിങ് അനുയോജ്യമാകണമെന്നില്ല. സിനിമയ്ക്ക് ഡീപ്പ് ബാസ്, ക്ലിയർ ഡയലോഗ് എന്നിവ ആവശ്യമാണ്. മ്യൂസിക്കിനാണെങ്കിൽ ഹൈസ്, ലോസ്, എന്നിവ തമ്മിൽ ബാലൻസ് വേണം. ന്യൂസ് അല്ലെങ്കിൽ ടോക്ക് ഷോകൾ്ക് ഏറ്റവും പ്രധാനമായി വേണ്ടത് ക്ലാരിറ്റിയാണ്. boAt ഇതിൽ മൂന്ന് EQ മോഡ്സ് നൽകിയിട്ടുണ്ട്. മ്യൂസിക്, ന്യൂസ്, മൂവീ എന്നിവയാണ് മൂന്ന് മോഡുകൾ. മാസ്റ്റർ റിമോട്ട് ഉപയോഗിച്ച് ഇവ മാറ്റാം. ചെറിയൊരു ഫീച്ചറാണെങ്കിലും ഇത് പ്രായോഗികമാണ്. കണ്ടെൻ്റ് ശൈലി മാറുമ്പോൾ ഓൺ സ്ക്രീൻ മെനുവിൽ പോയി സെറ്റിങ്സ് മാറ്റേണ്ട ആവശ്യമില്ല. കംപാനിയൻ ആപ്ലിക്കേഷൻ ഇല്ലാതെ തന്നെ റിമോട്ട് ഉപയോഗിച്ച് വോളിയം, ബാസ്, ട്രെബിൾ നേരിട്ട് അഡ്ജെസ്റ്റ് ചെയ്യാനും കഴിയും

ബജറ്റ് ഉത്പനമാണെന്ന് ഡിസൈൻ പറയില്ല

ഈ വിലയിലുള്ള സൗണ്ട്ബാറുകൾ പലപ്പോഴും ഉപയോഗത്തിന് മാത്രം പ്രാധാന്യം നൽകിയാണ് ഡിസൈൻ ചെയ്യാറുള്ളത്. ചിലപ്പോൾ അവയ്ക്ക് പഴയ ഡിസൈൻ പോലെയും തോന്നാം. Aavante Prime 5.1 5000Dൽ ഇത് ഒഴിവാക്കാനാണ് boAt ശ്രമിച്ചിരിക്കുന്നത്. കമ്പനിയുടെ വാക്കുകളിൽ, ഇതിന് “സ്ലീക്ക് പ്രീമിയം” ഫിനിഷ് എന്നാണ് നൽകിയിരിക്കുന്നത്. സൗണ്ട്ബാറിൻ്റെ വലുപ്പം 950mm x 105mm x 72mm ആണ്. അതിനാൽ മിക്ക TV സെറ്റപ്പിൻ്റെയും താഴെ എളുപ്പത്തിൽ വയ്ക്കാൻ കഴിയും. സൗണ്ട് മാത്രമല്ല, ലിവിങ് റൂം എങ്ങനെ കാണുന്നു എന്നതിനും പ്രാധാന്യം നൽകുന്നു. വാങ്ങുന്നവർക്ക് ബജറ്റ് ഫ്രണ്ട്ലിയായിട്ടുള്ള സിസ്റ്റത്തിന് പ്രീമിയം ലുക്ക് നൽകാനുള്ള boAtന്റെ ശ്രമം ശ്രദ്ധേയമാണ്.

വിലയും ബോക്സിൽ ലഭിക്കുന്നവയും

ഇവിടെയാണ് കാര്യങ്ങൾ കൂടുതൽ ശ്രദ്ധേയമാകുന്നത്. Aavante Prime 5.1 5000Dന്റെ വില ₹34,990 ആണ്. എന്നാൽ boAt ഇപ്പോൾ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഇത് ₹11,999ന് നൽകുന്നു. അതായത് യഥാർഥ വിലിയിൽ നിന്നും ഏകദേശം 66 ശതമാനം കിഴിവ് ലഭിക്കുന്നു. ഈ വില സ്ഥിരമാണോ ലിമിറ്റഡ് ഓഫറാണോ എന്ന കാര്യത്തിൽ കമ്പനി വ്യക്തത നൽകിട്ടില്ല. എന്നാൽ ഈ വിലയിൽ ₹15,000ൽ എന്നത്
നല്ലൊരു option ആകുന്നു.

ബോക്സിൽ സൗണ്ട്ബാർ യൂണിറ്റ്, ഒരു വയർഡ് സബ്-വൂഫെർ, രണ്ട് വയേർഡ് സാറ്റ്ലൈറ്റ് സ്പീക്കറുകൾ, ഓക്സ് കേബിൾ, പവർ കേബിൽ റിമോട്ട്, വാൾ-മോണ്ട് കിറ്റ്, യൂസർ മാനുവൽ, റിമോട്ടിനുള്ള ബാറ്ററികൾ എന്നിവ ലഭിക്കും. അധികമായി ഒന്നും വാങ്ങാതെ കംപ്ലീറ്റ് സെറ്റപ്പ് ഒരുക്കാൻ വേണ്ടതെല്ലാം തന്നെ ബോക്സിൽ ലഭിക്കുന്നതാണ്.

₹25,000ൽ താഴെ: boAt Aavante Prime X

സറൗണ്ട് സെറ്റപ്പിൽ കുറച്ചുകൂടി ഫീച്ചേർസ് ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് boAt Aavante Prime X കൂടി ഉണ്ട്. ഇത് 7.1.4-channel സിസ്റ്റമാണ്. ഹൈറ്റ് എഫെക്ട്സിനായി നാല് അപ്വേർഡ് ഫയറിങ് ചാനൽസ് ഇതിൽ നൽകിയിട്ടുണ്ട്. കൂടാതെ വയർലെസ് സബ്-വൂഫെർ, റിയർ സ്പീക്കറുകൾ എന്നിവയും ഉണ്ട്. ഇവ സൗണ്ട്ബാറിൽ നിന്നും വേർപെടുത്തി സ്വതന്ത്രമായി ഉപയോഗിക്കാം.

റിയർ യൂണിറ്റിസിൽ ബിൽട്ട്-ഇൻ 4,500mAh ബാറ്ററിയുമുണ്ട്. HDMI വഴി ഡോൾബി അറ്റ്മോസ് കണ്ടെൻ്റുകൾ ഉപയോഗിക്കുമ്പോൾ 12 മണിക്കൂർ വരെ പ്ലേബാക്ക് ലഭിക്കുമെന്ന് boAt അവകാശപ്പെടുന്നു. സ്റ്റാഡേർഡ് കണ്ടെൻ്റുകൾക്ക് ഉപയോഗിക്കുമ്പോൾ ഇത് ഏകദേശം ഏഴ് മണിക്കൂറായി കുറയും. ആകെ ഔട്ട്പുട്ട് 700W ആണ്. കണെക്ടിവിറ്റിയിൽ ബ്ലുടൂത്ത് 5.3, HDMI eARC, USB, AUX, ഒപ്റ്റിക്കൽ ഇൻപുട്ട്സ് എന്നിവ ലഭിക്കും.

Aavante Prime Xന്റെ യഥാർഥ വില 39,999 രൂപയാണ്. എന്നാൽ സെയിൽസ് സമയത്ത് ഇതിന്റെ വില ഏകദേശം ₹25,000ലേക്കോ അതിൽ താഴെയോ എത്തിയിട്ടുള്ള അവസരങ്ങളുണ്ട്. അത്തരം സമയത്താണ് ഇത് കൂടുതൽ നല്ല ഓപ്ഷനാകുന്നത്. സാധാരണ വിലയിൽ നോക്കുമ്പോൾ താരതമ്യം കുറച്ചുകൂടി വ്യത്യസ്തമാണ്. ഇതിന്റെ സ്പെസിഫിക്കേഷനിൽ “.4” എന്ന ഭാഗം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 7.1.4ൽ ഈ നാല് ചാനലുകൾ പൂർണമായും ഹൈറ്റ് എഫെക്ടിനായി നൽകിയിട്ടുള്ളതാണ്. മുകളിൽ നിന്ന് ശബ്ദം വരുന്നതായി തോന്നിക്കാൻ പ്രൊസെസ്സിങ് മാത്രം ഉപയോഗിക്കുന്നതിന് പകരം, അതിനായി ഡെഡിക്കേറ്റഡ് അപ്വേർഡ്-ഫയറിങ് സ്പീക്കറുകളാണ് സിസ്റ്റത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ശരിയായ അറ്റ്മോസ് കണ്ടെൻ്റുകൾ ഉപയോഗിക്കുമ്പോൾ ഇത് കൂടുതൽ വ്യക്തമായി അനുഭവപ്പെടും. മഴ, വിമാനം അല്ലെങ്കിൽ ചുറ്റുമുള്ള മറ് എഫെക്ടുകൾ എന്നിവയിൽ ശബ്ദം മുകളിൽ നിന്ന് വരുന്നതായുള്ള അനുഭവം കൂടുതൽ ശക്തമായിരിക്കും. എന്നാൽ സ്പീക്കറുകൾ ശരിയായി പ്രവർത്തിക്കാൻ മുറിയിൽ ആവശ്യത്തിന് സ്പേസുണ്ടായിരിക്കണം. ഇതിന് ഒരു ട്രേഡ്-ഓഫും കൂടിയുണ്ട്. വയർലെസ് റിയർ സ്പീക്കറുകൾക്ക് മുറിയിലൂടെ നീളമുള്ള കേബിളുകൾ ഇടേണ്ട ആവശ്യം ഒഴിവാക്കുന്നു. എന്നാൽ അവ പതിവായി ചാർജ് ചെയ്യണം. ബാറ്ററി തീർന്നാൽ വയർലെസ് ആയതിന്റെ സൗകര്യം അത്ര പ്രയോജനപ്പെടില്ല.

അപ്പോൾ ഇത് പരിഗണിക്കാമോ?

സെപ്സിഫിക്കേഷൻസ് നോക്കുമ്പോൾ Aavante Prime 5.1 5000D ഒരു പ്രത്യേക വിഭാഗം ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള ഉത്പനമാണെന്ന് തോന്നും. ഒരു സൗണ്ട്ബാർ മാത്രം അല്ലാതെ യഥാർത്ഥ 5.1 സറൗണ്ട് സിസ്റ്റം ആഗ്രഹിക്കുന്ന, എന്നാൽ അതിനായി കൂടുതൽ പണം ചെലവാക്കാൻ ആഗ്രഹിക്കാത്തവർക്ക് ഇത് അനുയോജ്യമാണ്. വയേർഡ് സബ്-വൂഫറുകൾ, സാറ്റലൈറ്റ് സ്പീക്കറുകൾ എന്നിവ എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല. പ്രത്യേകിച്ച് പൂർണമായും കേബിൾ-ഫ്രീം സെറ്റപ്പ് ആഗ്രഹിക്കുന്നവർക്ക് ഇത് അനുയോജ്യമാകണമെന്നില്ല. എന്നാൽ ലാഗില്ലാതെ പെർഫോർമെൻസുകൾക്കായി സംബന്ധിച്ച് boAt പറയുന്ന കാര്യം ചില സാഹചര്യങ്ങളിൽ പ്രധാനമാണ്. പ്രത്യേകിച് ഗെയിമിങ് സിനിമകൾ എന്നിവയിൽ ഇത് ഗുണം ചെയ്യും.

വിവിധ കണെക്ടിവിറ്റി ഓപ്ഷനുകളുടെ, കണക്കിൽ നല്ല പവർ ഔട്ട്പുട്ട്, ബജറ്റ് പ്രോഡക്ട് പോലെ തോന്നാത്ത ഡിസൈൻ എന്നിവയുള്ളതിനാൽ കൂടുതൽ പണം ചെലവാക്കാതെ ഹോം തിയറ്റഡ എക്സ്പീരിയൻസ് അപ്ഗ്രഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് Aavante Prime 5.1 5000D ഒരു കംപ്ലീറ്റ് പാക്കേജാണ്. അതേസമയം ഹൈറ്റ് എഫെക്ട്സ്, കൂടുതൽ ഫ്ലെക്സിബിൾ ആയ വയർലെസ് സറൗണ്ട് സെറ്റപ്പ് എന്നിവ ആഗ്രഹിക്കുന്നവർക്ക് Aavante Prime X പരിഗണിക്കാം. പ്രത്യേകിച്ച് ഡിസ്കൗണ്ട് സമയത്ത് ഇതിന്റെ വില ₹25,000ന് അടുത്ത് ലഭിക്കുമ്പോൾ ഇത് കൂടുതൽ ശ്രദ്ധിക്കേണ്ട ഓപ്ഷനായി ആയി മാറുന്നു. മറ്റേതൊരു ഇലക്ട്രോണിക്സ് ഉത്പനം വാങ്ങുന്നതുപോലെ തന്നെ, വാങ്ങുന്നതിന് മുമ്പ് boAtന്റെ വെബ്സൈറ്റിൽ നിലവിലെ വിലയും ഓഫറുംപരിശോധിക്കുന്നത് നല്ലതാണ്. പ്രൊമോഷണൽ ഡിസ്കൗണ്ടുകൾ സമയത്തിനനുസരിച്ച് മാറാം.

Follow Us