Kerala vs Tripura: സഞ്ജു സെഞ്ചുറിയടിക്കുമോ? ത്രിപുരയെ തകര്‍ക്കാന്‍ കേരളം ഇറങ്ങുന്നു

Kerala Look to Return to Winning Ways Against Tripura in Syed Mushtaq Ali Trophy: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ വിജയവഴിയില്‍ തിരിച്ചെത്താന്‍ കേരളം നാളെ ത്രിപുരയെ നേരിടും. എതിരാളികള്‍ ദുര്‍ലബരാണെന്നതിനാല്‍ അനായാസ ജയമാകും സഞ്ജു സാംസണ്‍ നയിക്കുന്ന കേരളം ലക്ഷ്യമിടുന്നത്. ടോസ് നേടിയാല്‍ ആദ്യം ബാറ്റു ചെയ്യാനാകും കേരളത്തിന്റെ ശ്രമം.

Kerala vs Tripura: സഞ്ജു സെഞ്ചുറിയടിക്കുമോ? ത്രിപുരയെ തകര്‍ക്കാന്‍ കേരളം ഇറങ്ങുന്നു

സഞ്ജു സാംസൺ സയ്യിദ് മുഷ്താഖ് അലി ട്രോഫി ബാറ്റിംഗ്

Published: 

19 Nov 2026 | 06:03 PM

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ വിജയവഴിയില്‍ തിരിച്ചെത്താന്‍ കേരളം നാളെ (നവംബര്‍ 20) ത്രിപുരയെ നേരിടും. എതിരാളികള്‍ ദുര്‍ലബരാണെന്നതിനാല്‍ അനായാസ ജയമാകും സഞ്ജു സാംസണ്‍ നയിക്കുന്ന കേരളം ലക്ഷ്യമിടുന്നത്. ടോസ് നേടിയാല്‍ ആദ്യം ബാറ്റു ചെയ്യാനാകും കേരളത്തിന്റെ ശ്രമം. സഞ്ജുവില്‍ നിന്ന് നാളെ സെഞ്ചുറിയില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. അത്ര ശക്തമല്ലാത്ത ത്രിപുരയുടെ ബൗളിങ് നിരയ്‌ക്കെതിരെ ഓപ്പണര്‍മാരായ സഞ്ജുവും, രോഹന്‍ കുന്നുമ്മലും മികച്ച സ്‌കോര്‍ നേടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ത്രിപുരയുടെ ബാറ്റിങ് നിര കഴിഞ്ഞ മത്സരങ്ങളില്‍ വളരെ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. ത്രിപുര ആദ്യം ബാറ്റു ചെയ്താല്‍ അവരെ വളരെ കുറഞ്ഞ സ്‌കോറില്‍ പുറത്താക്കുകയാണ് കേരളത്തിന്റെ ബൗളര്‍മാരുടെ ഉത്തരവാദിത്തം. ഉച്ചയ്ക്ക് 12.45-ന് മത്സരം ആരംഭിക്കും.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഇതുവരെ മൂന്ന് മത്സരങ്ങളിലാണ് കേരളം കളിച്ചത്. ഇതില്‍ മധ്യപ്രദേശിനോടും, ആന്ധ്രാപ്രദേശിനോടും തോറ്റു. മഹാരാഷ്ട്രയെ കീഴടക്കി. ഗ്രൂപ്പ് സിയില്‍ നിലവില്‍ അഞ്ചാമതാണ് കേരളം. മുന്നോട്ടുപോക്കിന് ഇനിയുള്ള മത്സരങ്ങളില്‍ ജയം അത്യാവശ്യമാണ്.

വിജയിച്ചേ തീരൂ

കേരളത്തിന്റെ ബാറ്റര്‍മാര്‍ സ്ഥിരതയോടെ മികച്ച പ്രകടനം പുറത്തെടുക്കാത്തതാണ് തിരിച്ചടി. മധ്യപ്രദേശിനെതിരായ ആദ്യ മത്സരത്തില്‍ 53 പന്തില്‍ 69 റണ്‍സ് നേടിയ സല്‍മാന്‍ നിസാറിന് മാത്രമാണ് മികച്ച പ്രകടനം പുറത്തെടുക്കാനായത്. മഹാരാഷ്ട്രയ്‌ക്കെതിരായ രണ്ടാം മത്സരത്തില്‍ രോഹന്‍ കുന്നുമ്മലും (47 പന്തില്‍ 75), സഞ്ജുവും (16 പന്തില്‍ 47) മികച്ച പ്രകടനം പുറത്തെടുത്തു. ആന്ധ്രയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ പുറത്താകാതെ 35 പന്തില്‍ 70 റണ്‍സ് നേടിയ അബ്ദുല്‍ ബാസിത്തായിരുന്നു ടോപ് സ്‌കോറര്‍.

Also Read: Kerala vs Andhra: തകര്‍ത്തടിച്ച് ബാസിതും ഷറഫുദ്ദീനും സഞ്ജുവും; ആന്ധ്രയോട് പൊരുതിവീണ് കേരളം

ബാറ്റിങ് നിരയെ അപേക്ഷിച്ച് ബൗളര്‍മാരാണ് സ്ഥിരതയുള്ള പ്രകടനം പുറത്തെടുക്കുന്നത്. ടീമിലെ പ്രധാന ബൗളറായ എംഡി നിധീഷ് മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തി. ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ മയങ്ക് യാദവ്, മന്‍വന്ത് കുമാര്‍ എന്നിവര്‍ക്കൊപ്പം താരം ഒന്നാമതാണ്. കാര്‍ത്തിക് ബി നായര്‍, ബിജു നാരായണന്‍ തുടങ്ങിയ സ്പിന്നര്‍മാരും ഭേദപ്പെട്ട പ്രകടനമാണ് കേരളത്തിനായി പുറത്തെടുക്കുന്നത്.

വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവര്‍ ഫോമിലെത്താത്തത് കേരളത്തിന് തിരിച്ചടിയാണ്. ആന്ധ്രയ്‌ക്കെതിരായ മത്സരത്തില്‍ അസ്ഹറുദ്ദീനെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ത്രിപുരയ്‌ക്കെതിരെ അസ്ഹറുദ്ദീന്‍ കളിക്കാന്‍ സാധ്യതയുണ്ട്.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ടീമിന് മികച്ച തുടക്കം നല്‍കിയെങ്കിലും ഒരു അര്‍ധ സെഞ്ചുറി പോലും നേടാന്‍ സഞ്ജുവിനും ഇതുവരെ സാധിച്ചിട്ടില്ല. ത്രിപുരയ്‌ക്കെതിരായ മത്സരം കേരളത്തിന്റെ ബാറ്റര്‍മാര്‍ക്ക് ഫോമിലെത്താനുള്ള അവസരമായി മാറുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

English Summary

Sanju Samson’s Kerala will face Tripura tomorrow at 12:45 PM in Syed Mushtaq Ali Trophy clash. Currently fifth in Group C after two losses and a win, Kerala need a strong victory to stay in contention. Fans expect big runs from Samson and Rohan Kunnummal against Tripura’s weak bowling attack. While MD Nidheesh leads Kerala’s strong bowling unit, the inconsistent batters will look to regain form.

Loading...
Unable to load recommendations.
Follow Us
സാധാരണക്കാരുടെ ക്രൂയിസർ ബൈക്ക് - ബജാജ് അവഞ്ചർ
ഗുരുവായൂർ ഏകാദശി വ്രതം അനുഷ്ഠിക്കുന്നവർ ജപിക്കേണ്ട മന്ത്രങ്ങൾ!
നിത്യവും വെളുത്തുള്ളി കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങൾ!
ചെറുനാരങ്ങ ഇനി കേടാകില്ല! ഫ്രഷായി സൂക്ഷിക്കാന്‍ 6 പൊടിക്കൈകള്‍
ക്യൂ നിൽക്കാതെ അരവണ വാങ്ങാം, മെഷീൻ റെഡി
40000 ലിറ്റർ എഥനോളുമായി പോയ ലോറി മറിഞ്ഞാൽ?
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ