AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

India vs Zimbabwe: ഫീല്‍ഡിങ് തിരഞ്ഞെടുത്ത് സിംബാബ്‌വെ; ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങള്‍; സഞ്ജു കളിക്കും

T20 World Cup 2026 India vs Zimbabwe Toss Updates: സിംബാബ്‌വെ ഇന്ത്യയെ ബാറ്റിങിന് അയച്ചു. ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങള്‍. വാഷിങ്ടണ്‍ സുന്ദറിന്‌ അക്‌സര്‍ പട്ടേല്‍ തിരിച്ചെത്തി. റിങ്കു സിങിന് പകരം സഞ്ജു സാംസണ്‍ കളിക്കും.

India vs Zimbabwe: ഫീല്‍ഡിങ് തിരഞ്ഞെടുത്ത് സിംബാബ്‌വെ; ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങള്‍; സഞ്ജു കളിക്കും
സഞ്ജു സാംസണും, ഗൗതം ഗംഭീറും Image Credit source: PTI
Jayadevan AM
Jayadevan AM | Updated On: 26 Feb 2026 | 06:54 PM

സൂപ്പര്‍ പോരാട്ടത്തില്‍ ടോസ് നേടിയ സിംബാബ്‌വെ ഇന്ത്യയെ ബാറ്റിങിന് അയച്ചു. ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങള്‍. വാഷിങ്ടണ്‍ സുന്ദറിന്‌ അക്‌സര്‍ പട്ടേല്‍ തിരിച്ചെത്തി. റിങ്കു സിങിന് പകരം സഞ്ജു സാംസണ്‍ കളിക്കും. സഞ്ജുവാണ് വിക്കറ്റ് കീപ്പര്‍. മോശം ഫോമിലുള്ള അഭിഷേക് ശര്‍മ, തിലക് വര്‍മ എന്നിവരില്‍ ആര്‍ക്കെങ്കിലും പകരം സഞ്ജു കളിക്കുമെന്നായിരുന്നു ആദ്യ സൂചനകള്‍. എന്നാല്‍ റിങ്കുവിന് പകരം പരിഗണിച്ചത് അപ്രതീക്ഷിതമായി.

അര്‍ബുദബാധിതനായ പിതാവ് ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് റിങ്കു നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് റിങ്കുവിന് പരിശീലനത്തില്‍ പങ്കെടുക്കാനായില്ല. പിന്നീട് റിങ്കു തിരിച്ചെത്തി ടീമിനൊപ്പം ചേര്‍ന്നിരുന്നു. എന്തായാലും റിങ്കുവിനെ പുറത്തിരുത്താനുള്ള തീരുമാനം അഭിഷേകിനും, തിലകിനും വലിയ ആശ്വാസമായിരിക്കുകയാണ്. ഇന്നും ഇരുവരും നിരാശപ്പെടുത്തിയാല്‍ ഇനിയുള്ള മത്സരങ്ങളില്‍ ഇവരില്‍ ആര്‍ക്കെങ്കിലും അവസരം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.

ഇന്നത്തെ മത്സരത്തില്‍ അഭിഷേകും സഞ്ജു സാംസണുമാണ് ഓപ്പണര്‍മാര്‍. ഇഷാന്‍ കിഷന്‍ വണ്‍ ഡൗണായി കളിക്കും. സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ എന്നിവര്‍ തുടര്‍ന്നുള്ള പൊസിഷനുകളില്‍ ബാറ്റ് ചെയ്യും.

Also Read: South Africa vs West Indies: താങ്ക്യൂ പ്രോട്ടീസ്! ദക്ഷിണാഫ്രിക്ക മുത്താണ്; വിന്‍ഡീസിനെ തകര്‍ത്തു; ഇന്ത്യയുടെ ‘റണ്‍റേറ്റ്’ തലവേദനയ്ക്ക് ശമനം

തദിവനാഷെ മരുമണി, ബ്രയാൻ ബെന്നറ്റ്, ഡിയോൺ മിയേഴ്‌സ്, റയാൻ ബൾ, സിക്കന്ദർ റാസ, ടോണി മുൻയോംഗ, തഷിംഗ മുസെകിവ, ബ്രാഡ് ഇവാൻസ്, ടിനോടെൻഡ മപോസ, ബ്ലെസിംഗ് മുസറബാനി, റിച്ചാർഡ് നഗാരവ എന്നിവരാണ് സിംബാബ്‌വെയുടെ പ്ലേയിങ് ഇലവനിലുള്ളത്.

ഇന്ന് സിംബാബ്‌വെയെയും, ഇനി നടക്കാനിരിക്കുന്ന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെയും തോല്‍പിച്ചാല്‍ ഇന്ത്യയ്ക്ക് സെമി ഫൈനലിന് യോഗ്യത നേടാം. ഇന്ന് ആദ്യം നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്ക വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പിച്ചതോടെ ഇന്ത്യയ്ക്ക് ‘റണ്‍ റേറ്റ്’ തലവേദന ഒഴിവായി.

Follow Us