AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

IPL 2026 Updates: മത്സരത്തിനിടെ ‘ദോശ ഇഡ്ഡലി’ പാട്ട്, ചെന്നൈ പരാതി നൽകി

അതേസമയം വിഷയം ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് ഒരു ഉയർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. ഐപിഎൽ ഗവേണിംഗ് കൗൺസിൽ ഇക്കാര്യം പരിശോധിച്ചുവരികയാണെന്ന് പറഞ്ഞു. സാധാരണ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഡിജെകൾ ഹോം ടീമിനെ പിന്തുണയ്ക്കാൻ എപ്പോഴും ഉണ്ടാകുമെന്നും എന്നാൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ കാര്യങ്ങൾ വ്യത്യസ്തമായിരുന്നു എന്നും സിഎസ്കെ അധികൃതർ സ്ഥിരീകരിക്കുന്നു. സംഗീത സംവിധായകൻ ഗാന അപ്പു സംഗീതം ചെയ്ത പാട്ടാണിത്.

IPL 2026 Updates: മത്സരത്തിനിടെ ‘ദോശ ഇഡ്ഡലി’ പാട്ട്, ചെന്നൈ പരാതി നൽകി
ആർസിബി - ചെന്നൈ മത്സരത്തിൽ നിന്നുംImage Credit source: PTI / Photos
Arun Nair
Arun Nair | Edited By: Jenish Thomas | Updated On: 25 Apr 2026 | 09:54 PM

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിനിടെ തങ്ങളെ പാട്ടിലൂടെ കളിയാക്കിയെന്ന് ആരോപിച്ച് ബിസിസിഐക്ക് പരാതി നൽകി ചെന്നൈ സൂപ്പർ കിംഗ്സ് (Chennai Super Kings). എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന അവസാന മത്സരത്തിനിടെയിൽ ദോശ, ഇഡ്ഡലി, സാമ്പാർ, ചട്ണി, ചട്ണി” എന്ന പാട്ടാണ് മത്സരത്തിനിടെ പ്ലേ ചെയ്തത്. ഇത് തങ്ങളെ കളിയാക്കുന്നതിൻ്റെ ഭാഗമായാണെന്ന് ചെന്നൈ ടീം മാനേജ്മെൻ്റ് ബിസിസിഐക്ക് നൽകിയ പരാതിയിൽ പറയുന്നു.

അതേസമയം വിഷയം ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് ഒരു ഉയർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. ഐപിഎൽ ഗവേണിംഗ് കൗൺസിൽ ഇക്കാര്യം പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. സാധാരണ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഡിജെകൾ ഹോം ടീമിനെ പിന്തുണയ്ക്കാൻ എപ്പോഴും ഉണ്ടാകുമെന്നും എന്നാൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ കാര്യങ്ങൾ വ്യത്യസ്തമായിരുന്നു എന്നും സിഎസ്കെ അധികൃതർ സ്ഥിരീകരിക്കുന്നു.

ALSO READ : Chennai Super Kings: മുംബൈയ്‌ക്കെതിരെ ധോണി കളിക്കുമോ? സഞ്ജുവിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനം തെറിക്കുമോ?

അന്ന് സ്റ്റേഡിയത്തിൽ നടന്നത്


സംഗീത സംവിധായകൻ ഗാന അപ്പു സംഗീതം ചെയ്ത പാട്ടാണിത്. കഴിഞ്ഞ വർഷം, സി‌എസ്‌കെയ്‌ക്കെതിരായ മത്സരത്തിന് മുമ്പ് ആർ‌സി‌ബി താരം ജിതേഷ് ശർമ്മ ഈ ഗാനം ആലപിക്കുന്ന വീഡിയോ വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ദക്ഷിണേന്ത്യൻ മീമുകളെ കളിയാക്കിയുള്ള ഇത്തരം പാട്ടുകൾ പലപ്പോഴും ഐപിഎല്ലിൽ സ്ഥിരമാണെന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ പങ്കുവെക്കുന്ന കമൻ്റ്. അതേസമയം തുടർച്ചയായി 3 തോൽവികൾ വഴങ്ങിയെങ്കിലും പിന്നീട് ആവർത്തിച്ചുള്ള രണ്ട് ജയങ്ങൾ ചെന്നൈക്ക് ആത്മവിശ്വാസം പകരുന്നുണ്ട്. സഞ്ജു സാംസണാണ് രണ്ട് കളിയിലെയും ടോപ്പ് സ്കോറർ.

ഏപ്രിൽ അഞ്ചിനായിരുന്നു ചെന്നൈയും ആർസിബിയും തമ്മിലുള്ള മത്സരം നടന്നത്. ആർസിബി ഉയർത്തിയ 251 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിഎസ്കെ 207 റൺസിന് പുറത്താകുകയായിരുന്നു. ടിം ഡേവിഡിൻ്റെയും ദേവദത്ത് പടിക്കല്ലിൻ്റെയും ക്യാപ്റ്റൻ രജത് പാട്ടിധാറിൻ്റെയും ബാറ്റിങ് മികവിലാണ് ബെംഗളൂരു അന്ന് 250 റൺസ് പടുത്തുയർത്തിയത്. മലയാളി താരം സഞ്ജു സാംസൺ നിരാശപ്പെടുത്തിയ മത്സരത്തിൽ സർഫറാസ് ഖാനാണ് ചെന്നൈക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

Follow Us