ഏറ്റവും വലിയ തെറ്റ്, 10 കൊല്ലം കഴിയുമ്പോൾ വിരാട് കോലി അ‌ദ്ദേഹത്തിന്റെ തീരുമാനത്തിൽ ഖേദിക്കും: കപിൽ ദേവ്

Kapil Dev on Virat Kohli's retirement from Test cricket: ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച കോലി പത്ത് വർഷം കഴിയുമ്പോൾ ഈ തീരുമാനത്തിൽ ഖേദിക്കും. അദ്ദേഹം വിരമിക്കാൻ പാടില്ലായിരുന്നുവെന്ന് കപിൽ ദേവ്. കോഹ്‌ലിയുടെ ഏറ്റവും വലിയ കരുത്ത് അദ്ദേഹത്തിന്റെ ഫിറ്റ്‌നസാണ്, ഫിറ്റ്‌നസിന്റെ കാര്യത്തിൽ 25 വയസ്സുള്ള ഒരു താരത്തെപ്പോലും വെല്ലുവിളിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നും കപിൽദേവ് അ‌ഭിപ്രായപ്പെട്ടു.

ഏറ്റവും വലിയ തെറ്റ്, 10 കൊല്ലം കഴിയുമ്പോൾ വിരാട് കോലി അ‌ദ്ദേഹത്തിന്റെ തീരുമാനത്തിൽ ഖേദിക്കും: കപിൽ ദേവ്

Kapil Dev On Virat Kohli's Retirement From Test Cricket

Published: 

17 Nov 2026 | 08:22 AM

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച വിരാട് കോലിയുടെ മുൻ തീരുമാനം വലിയ മണ്ടത്തരമെന്ന് വിമർശിച്ച് ഇന്ത്യയുടെ ഇതിഹാസ താരം കപിൽ ദേവ്. കോലിയുടെ ടെസ്റ്റ് വിരമിക്കൽ തീരുമാനത്തിൽ നേരത്തെ തന്നെ അതൃപ്തിയും വിമർശനവും പ്രകടിപ്പിച്ചിട്ടുള്ള കപിൽ, പത്ത് വർഷം കഴിയുമ്പോൾ താരം ഈ തീരുമാനത്തിൽ ഖേദിക്കുമെന്നും അ‌ഭിപ്രായപ്പെട്ടു. കോഹ്‌ലിയുടെ ശാരീരികക്ഷമതയെ എടുത്തുപറഞ്ഞ കപിൽ, അദ്ദേഹം വിരമിക്കാൻ പാടില്ലായിരുന്നുവെന്നും മറ്റേതൊരു താരത്തേക്കാളും മികച്ചതാണ് അദ്ദേഹത്തിന്റെ ശാരീരികക്ഷമ​തയെന്നും 25 വയസ്സുള്ള ഒരു ക്രിക്കറ്റ് താരത്തെപ്പോലും വെല്ലുവിളിക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് അഭിപ്രായപ്പെട്ടു.

“വിരാട് കോലി ചെയ്തത് ഏറ്റവും വലിയ തെറ്റാണെന്ന് എനിക്ക് തോന്നുന്നു. അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. പത്ത് വർഷം കഴിയുമ്പോൾ അദ്ദേഹം ഈ തീരുമാനത്തിൽ ഖേദിക്കും. അദ്ദേഹം വിരമിക്കാൻ പാടില്ലായിരുന്നു. കോഹ്‌ലിയുടെ ഏറ്റവും വലിയ കരുത്ത് അദ്ദേഹത്തിന്റെ ഫിറ്റ്‌നസാണ്, മറ്റേതൊരു താരത്തേക്കാളും മികച്ചതാണ് അദ്ദേഹത്തിന്റെ ശാരീരികക്ഷമത. ഫിറ്റ്‌നസിന്റെ കാര്യത്തിൽ 25 വയസ്സുള്ള ഒരു താരത്തെപ്പോലും വെല്ലുവിളിക്കാൻ അദ്ദേഹത്തിന് കഴിയും. ദേഷ്യം വന്ന് വിരമിക്കുന്നത് ശരിയായ രീതിയല്ല”.

Also Read: സഞ്ജു പഴയ ഫോമിലേക്ക് തിരിച്ചെത്തുമോ? മഹാരാഷ്ട്രയ്‌ക്കെതിരെ കണ്ടത് മറ്റൊരു മുഖം

”മൊഹിന്ദർ അമർനാഥിനെപ്പോലെയാകണം താരങ്ങൾ. പലതവണ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടും അദ്ദേഹം തിരിച്ചുവരികയും, തന്നെ തഴഞ്ഞവർക്ക് തെറ്റുപറ്റിയെന്ന് തെളിയിക്കുകയും ചെയ്തു,” എന്ന് കപിൽ ‘മിഡ്-ഡേ’യോട് പറഞ്ഞു. ഏറ്റവും മനോഹരമായ ഫോർമാറ്റായി കോഹ്‌ലി തന്നെ വിശേഷിപ്പിച്ചിരുന്ന ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് അദ്ദേഹം വിരമിച്ചത് ക്രിക്കറ്റ് ലോകത്തെ തന്നെ ഞെട്ടിച്ച സംഭവമായിരുന്നു.

ഇന്ത്യൻ ടീമിലെ സൂപ്പർ താരങ്ങളായ കോലിയും രോഹിത് ശർമ്മയും നിലവിൽ ഏകദിന ക്രിക്കറ്റിൽ മാത്രമാണ് കളിക്കുന്നത്. 2027 ലോകകപ്പ് ആണ് ഇരുവരുടെയും ലക്ഷ്യം, അ‌തിന് പിന്നാലെ ഏകദിനത്തിൽ നിന്നും ഇവർ വിരമിക്കും എന്ന് പ്രതീക്ഷിക്കുന്നു. രോഹിത് ശർമ്മയുടെ ഭാവിയെക്കുറിച്ചും കപിൽ ദേവ് തന്റെ അഭിപ്രായം പങ്കുവെച്ചു.

“അദ്ദേഹത്തിന് കളിക്കാൻ കഴിയുമെങ്കിൽ, അത് നല്ലതാണ്. ആ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സെലക്ടർമാരാണ്. അവർ ഒരു തീരുമാനമെടുത്താൽ, അദ്ദേഹത്തിന്റെ കാലം കഴിഞ്ഞുവെന്ന് അർത്ഥം. അത് പൂർണ്ണമായും സെലക്ടർമാരുടെ തീരുമാനമാണ്, കാരണം ഗെയിമിന് ഏറ്റവും നല്ലതെന്താണെന്ന് അവർ കൂട്ടായി ചിന്തിക്കുന്നുണ്ട്. രാജ്യത്തിന് വേണ്ടി മികച്ച സംഭാവനകൾ നൽകിയ താരമാണ് രോഹിത്, എന്നാൽ ആരും എന്നേക്കും കളിക്കളത്തിൽ ഉണ്ടാകില്ലല്ലോ”.

”സുനിൽ (ഗവാസ്കർ), സച്ചിൻ (തെണ്ടുൽക്കർ), അനിൽ കുംബ്ലെ, ആർ. അശ്വിൻ, എം.എസ്. ധോണി – എല്ലാവരും പോയിക്കഴിഞ്ഞു, എല്ലാവർക്കും ഒരു ദിവസം വിരമിക്കേണ്ടി വരും,” എന്ന് കപിൽ ദേവ് പറഞ്ഞു. ന്യൂസിലാൻഡിനെതിരെ അടുത്തിടെ നടന്ന ഏകദിന പരമ്പര രോഹിതിനെ സംബന്ധിച്ചിടത്തോളം വളരെ നിരാശപ്പെടുത്തുന്നതായിരുന്നു. നാല് ഇന്നിംഗ്‌സുകളിൽ നിന്ന് വെറും 30 റൺസ് മാത്രമാണ് നേടാനായത്, ഇതിൽ രണ്ട് തവണ അദ്ദേഹം റൺസൊന്നുമെടുക്കാതെ (ഡക്ക്) പുറത്താവുകയും ചെയ്തിരുന്നു.

English Summary

Indian legend Kapil Dev has criticized Virat Kohli’s decision to retire from Test cricket, labeling it a major blunder. Kapil Dev remarked that Kohli will come to regret this decision ten years down the line, adding that he should not have retired. He further noted that Kohli’s greatest strength is his fitness so much so that he could even challenge a 25-year-old player in terms of physical conditioning.

Loading...
Unable to load recommendations.
Follow Us
ഇഞ്ചി ചായ ദിവസവും രാവിലെ കുടിച്ചു നോക്കൂ! അറിയാം ​ഗുണം
ചോറ് കഴിച്ചും ഡയറ്റ് നോക്കാം; ഹൈ പ്രോട്ടീൻ ഗാർലിക് ചിക്കൻ റൈസ് ബൗൾ റെസിപി ഇതാ
പ്രമേഹം കുറയ്ക്കാൻ പേരക്ക എങ്ങനെ കഴിക്കണം?
ഇനി പുതിയ വില! വിവോ വി80 5ജി വിലയിൽ മാറ്റം
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?