AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Sanju Samson: സഞ്ജു പഴയ ഫോമിലേക്ക് തിരിച്ചെത്തുമോ? മഹാരാഷ്ട്രയ്‌ക്കെതിരെ കണ്ടത് മറ്റൊരു മുഖം

Sanju Samson Shines at No 4 Raises Questions Over India's T20 Batting Order: മഹാരാഷ്ട്രയ്‌ക്കെതിരായ മത്സരത്തില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. 293.75 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം റണ്‍സ് അടിച്ചുകൂട്ടിയത്. നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയ സഞ്ജു പിന്നീട് മഹാരാഷ്ട്ര ബൗളര്‍മാര്‍ക്ക് കടുത്ത വെല്ലുവിളിയായി.

Sanju Samson: സഞ്ജു പഴയ ഫോമിലേക്ക് തിരിച്ചെത്തുമോ? മഹാരാഷ്ട്രയ്‌ക്കെതിരെ കണ്ടത് മറ്റൊരു മുഖം
സഞ്ജു സാംസണ്‍ Image Credit source: PTI
Shiji M K
Shiji M K | Published: 17 Nov 2026 | 07:02 AM

തുടര്‍ച്ചയായ നിരാശകള്‍ക്ക് ബാറ്റുകൊണ്ട് മറുപടി നല്‍കി മലയാളി താരം സഞ്ജു സാംസണ്‍. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മഹാരാഷ്ട്രയ്ക്കെതിരായ മത്സരത്തില്‍ വെറും 16 പന്തില്‍ 47 റണ്‍സെടുത്താണ് കേരള നായകന്‍ തിളങ്ങിയത്. ഓപ്പണറായി ഇറങ്ങിയ കഴിഞ്ഞ മത്സരത്തില്‍ നാല് റണ്‍സിന് പുറത്തായ സഞ്ജു ഇത്തവണ നാലാം നമ്പറിലാണ് ബാറ്റിങ്ങിനെത്തിയത്. പൊസിഷന്‍ മാറിയിട്ടും തന്റെ സ്വാഭാവിക ആക്രമണ ശൈലിയില്‍ കളിക്കാനാകുമെന്ന് തെളിയിക്കുന്നതായിരുന്നു ഇന്നിങ്‌സ്.

മഹാരാഷ്ട്രയ്‌ക്കെതിരായ മത്സരത്തില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. 293.75 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം റണ്‍സ് അടിച്ചുകൂട്ടിയത്. നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയ സഞ്ജു പിന്നീട് മഹാരാഷ്ട്ര ബൗളര്‍മാര്‍ക്ക് കടുത്ത വെല്ലുവിളിയായി. എട്ടാം ഓവറില്‍ തുടര്‍ച്ചയായി രണ്ട് സിക്‌സും ഒരു ഫോറും നേടിയ താരം തൊട്ടടുത്ത ഓവറില്‍ തുടര്‍ച്ചയായ മൂന്ന് സിക്‌സറുകള്‍ പറത്തി. വെടിക്കെട്ട് ബാറ്റിങ് തുടരുന്നതിനിടെ പത്താം ഓവറില്‍ വിക്കി ഓസ്വാളിന്റെ പന്തില്‍ രാഹുല്‍ ത്രിപാഠിക്ക് ക്യാച്ച് നല്‍കി സഞ്ജു മടങ്ങി.

നാലാം നമ്പറിലും സഞ്ജു അപകടകാരി

മധ്യപ്രദേശിനെതിരായ ആദ്യ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ സഞ്ജുവിന് നാല് റണ്‍സ് മാത്രമാണ് നേടാനായത്. ഇതിന് പിന്നാലെ ഇന്ത്യന്‍ ടീമിലെ ഓപ്പണിങ് സ്ഥാനത്തെക്കുറിച്ചും താരത്തിന്റെ ബാറ്റിങ് പൊസിഷനെക്കുറിച്ചും ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു.

Also Read: Kerala vs Maharashtra: രോഹനും, സഞ്ജുവും അടിച്ചിട്ടു, നിധീഷ് എറിഞ്ഞിട്ടു: മഹാരാഷ്ട്രയെ കശക്കിയെറിഞ്ഞ് കേരളം

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ പ്രകടനവും സഞ്ജുവിന് തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തില്‍ മഹാരാഷ്ട്രയ്ക്കെതിരെ നാലാം നമ്പറില്‍ ഇറങ്ങി നടത്തിയ പ്രകടനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഓപ്പണിങ്ങില്‍ മാത്രം ഒതുങ്ങുന്ന താരമല്ല താനെന്ന് സഞ്ജു വീണ്ടും തെളിയിച്ചു. മഹാരാഷ്ട്രയ്‌ക്കെതിരായ മത്സരത്തില്‍ രോഹന്‍ കുന്നുമ്മലിനൊപ്പം നിര്‍ണായക കൂട്ടുകെട്ടുണ്ടാക്കാനും സഞ്ജുവിന് സാധിച്ചു. ഇരുവരും ചേര്‍ന്ന് 26 പന്തില്‍ 66 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇതോടെ കേരളത്തിന്റെ സ്‌കോര്‍ അതിവേഗം ഉയര്‍ന്നു.

കേരളത്തിന് 94 റണ്‍സിന്റെ തകര്‍പ്പന്‍ ജയം

ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സെടുത്തു. രോഹന്‍ കുന്നുമ്മല്‍ 47 പന്തില്‍ 75 റണ്‍സുമായി മികച്ച പ്രകടനം നടത്തി. ഒന്‍പത് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെട്ടതായിരുന്നു രോഹന്റെ ഇന്നിങ്‌സ്. സല്‍മാന്‍ നിസാര്‍ പുറത്താകാതെ 29 റണ്‍സും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മഹാരാഷ്ട്രയ്ക്ക് കേരളത്തിന്റെ ബൗളിങ് ആക്രമണത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 16 ഓവറില്‍ 117 റണ്‍സിന് ടീം പുറത്തായി. എം.ഡി. നിധീഷ് അഞ്ച് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ ബിജു നാരായണന്‍ മൂന്ന് വിക്കറ്റും സ്വന്തമാക്കി. ഇതോടെ കേരളം 94 റണ്‍സിന്റെ ആധികാരിക വിജയം നേടി.

English Summary

Sanju Samson impressed with an explosive 47 off just 16 balls while batting at No. 4 for Kerala against Maharashtra in the Syed Mushtaq Ali Trophy. His powerful innings, featuring five sixes and three fours, has renewed discussions about his flexibility in the batting order and his role in India’s T20 team.

Follow Us