AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

എൽപിഎസ്ടി സമരം: അധ്യാപക-വിദ്യാർഥി അനുപാതത്തിൽ ഇളവിന് സർക്കാർ ആലോചന

LPST Protest: അധ്യാപക-വിദ്യാർഥി അനുപാതത്തിൽ ഇളവിന് സർക്കാർ തയാറായാൽ എൽപിഎസ്ടി സമരം തീരാൻ സാധ്യത. സമരക്കാരുടെ മറ്റ് ആവശ്യങ്ങൾ ഏറെക്കുറെ സർക്കാർ നേരത്തെ തന്നെ അ‌ംഗീകരിച്ചതാണ്. ബുധനാഴ്ച രാവിലെ എട്ടുമണിക്കാണ് മന്ത്രിസഭാ യോ​ഗം. ഈ മന്ത്രിസഭാ യോ​ഗത്തിലെ തീരുമാനത്തിന് ശേഷം വിദ്യാഭ്യാസ മന്ത്രി ഉദ്യോ​ഗാർഥികളുമായി ചർച്ച നടത്താനാണ് സാധ്യത.

എൽപിഎസ്ടി സമരം: അധ്യാപക-വിദ്യാർഥി അനുപാതത്തിൽ ഇളവിന് സർക്കാർ ആലോചന
Lpst Protest Government Considers Relaxation In Teacher Student RatioImage Credit source: BERT.DESIGN/Moment/Getty Images, PTI
Prasanth Kumar
Prasanth Kumar | Published: 17 Nov 2026 | 07:11 AM

തിരുവനന്തപുരം: എൽപിഎസ്ടി (ലോവർ പ്രൈമറി സ്കൂൾ ടീച്ചർ) റാങ്ക് ഹോൾഡേഴ്സ് സെക്രട്ടേറിയറ്റിന് മുന്നിൽ 135 ദിവസമായി തുടരുന്ന സമരം അ‌വസാനിപ്പിക്കാൻ നടപടികളിലേക്ക് കടക്കാനൊരുങ്ങി സർക്കാർ. അധ്യാപക-വിദ്യാർത്ഥി അനുപാതം 1:25 ആക്കുക എന്നതാണ് സമരക്കാർ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങളിലൊന്ന്. എന്നാൽ ഇതുവരെ സർക്കാരിന് അ‌ംഗീകരിക്കാൻ കഴിയാതിരുന്ന ആവശ്യവും ഇതുതന്നെ. ഇതോടെയാണ് 135 ദിവസം പിന്നിട്ടിട്ടും സമരം തുടരുന്ന നില ഉണ്ടായത്. നിരാഹാരം തുടർന്ന സമര സമിതി സെക്രട്ടറി വളർമതിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായതോടെ സമരം അ‌വസാനിപ്പിക്കാൻ സർക്കാർ ചർച്ചകൾക്ക് വീണ്ടും തയാറായിട്ടുണ്ട്.

ഉദ്യോ​ഗാർഥികളുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ, മുൻപ് നടന്ന ചർച്ചകൾ പരാജയപ്പെടാനുണ്ടായ പ്രധാന ആവശ്യങ്ങളിൽ ചർച്ചയ്ക്ക് മുൻപ് ഒരു തീരുമാനം ഉണ്ടാകേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ ഉദ്യോ​ഗാർഥികളുടെ ആവശ്യങ്ങളും ഒത്തുതീർപ്പ് വ്യവസ്ഥകളും ബുധനാഴ്ച മന്ത്രിസഭാ യോ​ഗത്തിൽ ചർച്ചചെയ്യാനാണ് സർക്കാർ നീക്കം.

ALSO READ: വെർച്വൽ ക്യൂ ബുക്ക് ചെയ്യാത്ത ഭക്തർക്ക് പമ്പയിലേക്ക് യാത്ര അനുവദിക്കില്ല; നിർദ്ദേശങ്ങളുമായി KSRTC

സമരം അ‌വസാനിപ്പിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനമുണ്ടാക്കിയ ശേഷമാകും സമരക്കാരുമായുള്ള ചർച്ച നടക്കുക. അധ്യാപക വിദ്യാർഥി അനുപാതം 1:25 ആക്കണമെന്ന ആവശ്യമാണ് പ്രധാന പ്രശ്നം. ഇതിൽ പരിഹാരം കണ്ടെത്താനായി പലതരത്തിലുള്ള പാക്കേജുകൾ സർക്കാർ പരി​ഗണിക്കുന്നുണ്ട്. അധ്യാപക-വിദ്യാർഥി അനുപാതം 1:30ൽ നിന്ന് കുറയ്ക്കുന്നത് സർക്കാർ സ്കൂളുകളിൽ മാത്രമായി പരിമിതപ്പെടുത്താൻ കഴിയുമോ എന്നതാണ് പ്രധാനമായും ആലോചിക്കുന്നത്.

അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കുന്നതിലൂടെ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത സംബന്ധിച്ച് ധനവകുപ്പിൽനിന്നും അഭിപ്രായം തേടും. 2017-ൽ ഹൈസ്കൂൾ അധ്യാപകരുടെ അനുപാതം ഒരുവർഷത്തേക്ക് 1:45ൽനിന്ന് 1:40 ലേക്ക് മാറ്റിയിരുന്നു. ഇത്തരം ഇളവുകൾ എൽപിഎസ്ടിയിലും നൽകാനാണ് ആലോചന. സമരം അ‌വസാനിപ്പിക്കുന്നതിൽ സർക്കാരിനും ഉദ്യോഗാർഥികൾക്കും ഇടയിൽ കീറാമുട്ടിയായി നിൽക്കുന്നത് ഈ അ‌നുപാത വിഷയമാണ്.

അധ്യാപക-വിദ്യാർഥി അനുപാതത്തിൽ ഇളവിന് സർക്കാർ തയാറായാൽ സമരം തീരാനാണ് സാധ്യത. സമരക്കാരുടെ മറ്റ് ആവശ്യങ്ങൾ ഏറെക്കുറെ സർക്കാർ നേരത്തെ തന്നെ അ‌ംഗീകരിച്ചതാണ്. ബുധനാഴ്ച രാവിലെ എട്ടുമണിക്കാണ് മന്ത്രിസഭാ യോ​ഗം. ഈ മന്ത്രിസഭാ യോ​ഗത്തിലെ തീരുമാനത്തിന് ശേഷം വിദ്യാഭ്യാസ മന്ത്രി ഉദ്യോ​ഗാർഥികളുമായി ചർച്ച നടത്താനാണ് സാധ്യത.

സർക്കാരുമായുള്ള ചർച്ചയ്ക്ക് ശേഷം മാത്രമേ നിരാഹാര സമരം അവസാനിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ എന്നാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിലുള്ള സമര സമിതി സെക്രട്ടറി വളർമതി അറിയിച്ചിരിക്കുന്നത്.
ഇനിയും നിരാഹാരം തുടർന്നാൽ വളർമതിയുടെ നില വഷളാകുമെന്നാണ് ഡോക്ടർമാരുടെ മുന്നറിയിപ്പിനെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ഡ്രിപ്പിലൂടെ ഫ്ലൂയിഡുകൾ നൽകുന്നുണ്ട്.

English Summary

The government is preparing to take steps to end the ongoing protest by LPST (Lower Primary School Teacher) rank holders in front of the Secretariat. The protesters’ primary demand is to set the teacher-student ratio at 1:25. The government will consider whether any relaxation can be granted in this regard. It is expected that a package to resolve the protest will be formulated during the Cabinet meeting on Wednesday.

Follow Us