Asian Games 2026: ഏഷ്യന്‍ ഗെയിംസില്‍ ലക്ഷ്മണ്‍ പരിശീലിപ്പിക്കും; ഗംഭീറിനെ ഒഴിവാക്കിയതിന്റെ കാരണം പുറത്ത്
Why Gautam Gambhir Won't Coach India at 2026 Asian Games: ചൈനയിലെ ഹാങ്‌ഷൗവിൽ നടന്ന 2023 ഏഷ്യൻ ഗെയിംസിലും ഇന്ത്യൻ പുരുഷ ടീമിനെ ലക്ഷ്മൺ പരിശീലിപ്പിച്ചിരുന്നു, അന്ന് ഇന്ത്യ സ്വർണ്ണ മെഡൽ നേടിയിരുന്നു. വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ നാട്ടിലെ ഏകദിന പരമ്പരയ്ക്കായി ഗൗതം ഗംഭീർ സീനിയർ ടീമിനൊപ്പം തുടരും.

VVS Laxman India head coach Asian games 2026
ഏഷ്യന്‍ ഗെയിംസ് 2026 ക്രിക്കറ്റില്‍ ഇന്ത്യന്‍ പുരുഷ ടീമിനെ വിവിഎസ് ലക്ഷ്മണ്‍ പരിശീലിപ്പിക്കും. ഏഷ്യന്‍ ഗെയിംസിന്റെ അതേ സമയത്ത് വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര വരുന്നതിനാല്‍ മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറിന് ജപ്പാനിലേക്ക് പുറപ്പെടാന്‍ സാധിക്കില്ല. ഇതേ തുടര്‍ന്നാണ് ജപ്പാനിലെ ഐച്ചി-നാഗോയയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ലക്ഷ്മണെ നിയമിക്കാന്‍ ബിസിസിഐ ഒരുങ്ങുന്നത്. സുനിൽ ജോഷി, ഹൃഷികേശ് കനിത്കർ, സുഭദീപ് ഘോഷ് എന്നിവർ ലക്ഷ്മണെ സഹായിക്കും.
ചൈനയിലെ ഹാങ്‌ഷൗവിൽ നടന്ന 2023 ഏഷ്യൻ ഗെയിംസിലും ഇന്ത്യൻ പുരുഷ ടീമിനെ ലക്ഷ്മൺ പരിശീലിപ്പിച്ചിരുന്നു, അന്ന് ഇന്ത്യ സ്വർണ്ണ മെഡൽ നേടിയിരുന്നു. വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ നാട്ടിലെ ഏകദിന പരമ്പരയ്ക്കായി ഗൗതം ഗംഭീർ സീനിയർ ടീമിനൊപ്പം തുടരും. ആദ്യ ഏകദിനം സെപ്റ്റംബർ 27-ന് നടക്കും.
അതേസമയം, യുഎഇയിൽ നടക്കുന്ന ഏഷ്യ കപ്പ് പൂർത്തിയായ ശേഷം, മുഖ്യപരിശീലകൻ അമോൽ മജുംദാർ, ബൗളിംഗ് പരിശീലകൻ ആവിഷ്കാർ സാൽവി, ഫീൽഡിംഗ് പരിശീലകൻ മുനീഷ് ബാലി എന്നിവരടങ്ങുന്ന സഹപരിശീലകർക്കൊപ്പം വനിതാ ടീം ജപ്പാനിലേക്ക് തിരിക്കും.
ഏഷ്യന്‍ ഗെയിംസിലെ ക്രിക്കറ്റ് മത്സരങ്ങള്‍ സെപ്തംബര്‍ 24-ന് ആരംഭിക്കുമെങ്കിലും ഇന്ത്യയുടെ ആദ്യ പോരാട്ടം 28-നാണ്. കഴിഞ്ഞ തവണ റുതുരാജ് ഗെയ്ക്‌വാദിന്റെ നേതൃത്വത്തിലുള്ള രണ്ടാം നിര ടീമിനെയാണ് ഏഷ്യന്‍ ഗെയിംസിന് അയച്ചിരുന്നതെങ്കില്‍, ഇത്തവണ ശ്രേയസ് അയ്യര്‍ ക്യാപ്റ്റനായ പ്രധാന സ്‌ക്വാഡാണ് പുറപ്പെടുന്നത്.
ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഡ്
ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശിവം ദുബെ, തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, വൈഭവ് സൂര്യവംശി.
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന, ഷഫാലി വർമ്മ, പ്രതിക റാവൽ, ദീപ്തി ശർമ്മ, റിച്ച ഘോഷ്, ഗുണാലൻ കമാലിനി, ഭാരതി ഫുൽമാലി, ശ്രീ ചരണി, രേണുക ഠാക്കൂർ, ക്രാന്തി ഗൗഡ്, അരുന്ധതി റെഡ്ഡി, ശ്രേയങ്ക പാട്ടീൽ, രാധ യാദവ്, നന്ദനി ശർമ്മ.
English Summary
VVS Laxman will coach the Indian men’s cricket team at the 2026 Asian Games in Japan. Regular coach Gautam Gambhir stays home for the bilateral ODI series against the West Indies. The Indian women’s team will travel with their full regular support staff led by Amol Muzumdar.