Sanju Samson: സഞ്ജുവിനെ കാണാനില്ല! നാലാം ടി20യില്‍ സ്ഥാനം പുറത്തോ? ആ ചിത്രങ്ങളില്‍ സംശയിച്ച് ആരാധകര്‍

Sanju Samson batting position India vs New Zealand 4th T20: പ്ലേയിങ് ഇലവനില്‍ നിന്ന് സഞ്ജു സാംസണ്‍, വൈഭവ് സൂര്യവംശി എന്നിവരില്‍ ആരെ ഒഴിവാക്കുമെന്നതാകും ടീം മാനേജ്‌മെന്റിനെ കുഴപ്പിക്കുന്ന ചോദ്യം. സഞ്ജുവും, അഭിഷേക് ശര്‍മയുമാകും ഗൗതം ഗംഭീറിന്റെ 'ഫസ്റ്റ് ചോയിസ് ഓപ്പണര്‍മാര്‍'. എന്നാല്‍ ഇനിയുള്ള മത്സരങ്ങളുടെ ഫലം അപ്രസക്തമായതിനാല്‍ സഞ്ജു ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് നാലാം ടി20യില്‍ വിശ്രമം അനുവദിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ബിസിസിഐ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചില ചിത്രങ്ങള്‍ ആരാധകരുടെ സംശയം ശക്തമാക്കുന്നു.

Sanju Samson: സഞ്ജുവിനെ കാണാനില്ല! നാലാം ടി20യില്‍ സ്ഥാനം പുറത്തോ? ആ ചിത്രങ്ങളില്‍ സംശയിച്ച് ആരാധകര്‍

സഞ്ജു സാംസണ്‍

Updated On: 

29 Oct 2026 | 07:47 PM

ന്യൂസിലന്‍ഡിനെതിരായ നാലാം ടി20യില്‍ ഇഷാന്‍ കിഷന്‍ തിരിച്ചെത്തിയാല്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ നിന്ന് സഞ്ജു സാംസണ്‍, വൈഭവ് സൂര്യവംശി എന്നിവരില്‍ ആരെ ഒഴിവാക്കുമെന്നതാകും ടീം മാനേജ്‌മെന്റിനെ കുഴപ്പിക്കുന്ന ചോദ്യം. ആദ്യ ടി20യില്‍ ഓപ്പണറായി കളിച്ച സഞ്ജു 33 പന്തില്‍ 67 റണ്‍സ് അടിച്ചുകൂട്ടുകയും, കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. പരമ്പരയിലെ രണ്ടും മൂന്നും മത്സരങ്ങളില്‍ പരിക്കേറ്റ ഇഷാന്‍ കിഷന് പകരം വൈഭവ് സൂര്യവംശി പ്ലേയിങ് ഇലവനിലെത്തി. രണ്ടാം ടി20യില്‍ ഓപ്പണറായി കളിച്ച സഞ്ജുവും, വണ്‍ ഡൗണായി എത്തിയ വൈഭവും നിരാശപ്പെടുത്തി.

മൂന്നാം ടി20യില്‍ സഞ്ജു വൈഭവിനു വേണ്ടി വണ്‍ ഡൗണിലേക്ക് ഇറങ്ങി കളിച്ചു. ഓപ്പണറായി കിട്ടിയ അവസരം മുതലാക്കിയ വൈഭവ് 19 പന്തില്‍ 45 റണ്‍സെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ചു. 13 പന്തില്‍ 18 റണ്‍സെടുക്കാനെ സഞ്ജുവിന് സാധിച്ചുള്ളൂ. നാലാം ടി20യില്‍ ഇവരില്‍ ആരെ ഒഴിവാക്കിയാലും വിമര്‍ശനമുയരുമെന്ന് ഉറപ്പാണ്.

സഞ്ജു കളിക്കില്ലേ?

അതേസമയം, വെള്ളിയാഴ്ച ഓക്ക്‌ലന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ സഞ്ജു കളിക്കുമോയെന്ന കാര്യത്തില്‍ തല പുകയ്ക്കുകയാണ് ആരാധകര്‍. ബിസിസിഐ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചില ചിത്രങ്ങളാണ് ഈ സംശയത്തിന് കാരണം.

Also Read: Sanju Samson: 15കാരന് വഴിമാറി സഞ്ജു സാംസൺ; താരത്തെ പ്രശംസിച്ച് അഭിഷേക്

മത്സരങ്ങളുടെ തലേദിവസം താരങ്ങള്‍ പരിശീലിക്കുന്ന ദൃശ്യങ്ങള്‍ ബിസിസിഐ സാധാരണ പങ്കുവെക്കാറുണ്ട്. പ്ലേയിങ് ഇലവനിലുള്ള താരങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയാണ് ഇത്തരം പോസ്റ്റുകള്‍ പങ്കുവെക്കാറുള്ളത്. എന്നാല്‍ നാലാം ടി20ക്ക് മുന്നോടിയായി ബിസിസിഐ പങ്കുവെച്ച പരിശീലന ദൃശ്യങ്ങളില്‍ സഞ്ജുവിന്റെ ചിത്രമില്ല. ഇതാണ് സംശയങ്ങള്‍ ശക്തമാക്കിയത്.

ബിസിസിഐ പങ്കുവെച്ച പോസ്റ്റ്‌

തിലക് വര്‍മ, വൈഭവ് സൂര്യവംശി, ഇഷാന്‍ കിഷന്‍, അഭിഷേക് ശര്‍മ, ശിവം ദുബെ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, മയങ്ക് യാദവ് എന്നിവരുടെ ദൃശ്യങ്ങളാണ് ബിസിസിഐ പങ്കുവെച്ചിരിക്കുന്നത്.

ആരാധകരുടെ ചോദ്യം

എന്തുകൊണ്ടാണ് സഞ്ജുവിന്റെ ഫോട്ടോ ഇല്ലാത്തതെന്നാണ് ആരാധകര്‍ കമന്റുകളിലൂടെ ചോദിക്കുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ ഇതിനകം സ്വന്തമാക്കിയതിനാല്‍ ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ പ്ലേയിങ് ഇലവനില്‍ മാറ്റങ്ങള്‍ വരുത്താനുള്ള സാധ്യതയുണ്ട്. അവസരം കാത്തിരിക്കുന്ന താരങ്ങളെ ഉള്‍പ്പെടുത്താനാകും മാനേജ്‌മെന്റിന്റെ നീക്കം.

വൈഭവ് മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും സഞ്ജുവും, അഭിഷേക് ശര്‍മയുമാകും പരിശീലകന്‍ ഗൗതം ഗംഭീറിന്റെ ‘ഫസ്റ്റ് ചോയിസ് ഓപ്പണര്‍മാര്‍’. എന്നാല്‍ ഇനിയുള്ള മത്സരങ്ങളുടെ ഫലം അപ്രസക്തമായതിനാല്‍ സഞ്ജു ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് നാലാം ടി20യില്‍ വിശ്രമം അനുവദിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഏകദിന പരമ്പരയിലുള്ള ശ്രേയസ് അയ്യറിന് വിശ്രമം അനുവദിച്ച് തിലക് വര്‍മ ഇനിയുള്ള മത്സരങ്ങളില്‍ ക്യാപ്റ്റനാകാനും സാധ്യതയുണ്ട്. മത്സരത്തലേന്ന് മാധ്യമങ്ങളെ കാണാനെത്തിയത് തിലകായിരുന്നു.

English Summary

Sanju Samson and Vaibhav Sooryavanshi are competing for a spot in India’s playing XI for the fourth T20I against New Zealand. Samson starred with a 67-run knock in the first match, while Suryavanshi impressed with a quick 45 in the third. Fans are speculating whether Samson will be dropped or rested after his photo was notably missing from BCCI’s recent training pictures. With India having already won the series, the team management may test different combinations or rest key players in the upcoming matches.

Loading...
Unable to load recommendations.
Follow Us
തക്കാളി മുഖത്ത് തേക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
പാൽ കേടാകാതിരിക്കാൻ എന്തു ചെയ്യണം? ഇതാ എളുപ്പവഴികള്‍
എന്ത് കഴിച്ചാലും ദഹിക്കുന്നില്ലേ? ഈ 8 കാര്യങ്ങൾ ശ്രദ്ധിക്കൂ..!
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ദീപാവലി എഡിഷൻ: ലാവ 5G ഡീൽ
പ്രിൻസിപ്പാളും പിടിഎ പ്രസിഡൻ്റും വിനോദയാത്രയ്ക്കിടെ മദ്യപിച്ചു, വിദ്യാർഥികളുടെ പ്രതിഷേധം
പിക്കപ്പിനെ വരെ വലിച്ചു കയറ്റുന്ന സ്പ്ലെണ്ടർ
ബെൽറ്റാണെന്നോർത്തു നോക്കിയപ്പോൾ, രാജവെമ്പാല
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്