Womens ODI World Sup 2025: ഇനിയെല്ലാം വലിയ കളികൾ; ഇന്ത്യൻ വനിതാ ടീം ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ

INDW vs SAW World Cup Match: ഇന്ത്യൻ വനിതാ ടീം ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടുന്നു. വനിതാ ലോകകപ്പിൽ ഇന്ത്യയുടെ മൂന്നാം മത്സരമാണ് ഇത്.

Womens ODI World Sup 2025: ഇനിയെല്ലാം വലിയ കളികൾ; ഇന്ത്യൻ വനിതാ ടീം ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ

ഇന്ത്യ, ദക്ഷിണാഫ്രിക്ക

Published: 

09 Oct 2025 | 11:03 AM

വനിതാ ലോകകപ്പിൽ ഇന്ത്യൻ ടീം ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ. വിശാഖപട്ടണത്തെ ഡോ. രാജശേഖര റെഡ്ഡി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മത്സരം ആരംഭിക്കും. ശ്രീലങ്കയെയും പാകിസ്താനെയും തോല്പിച്ചാണ് ഇന്ത്യ എത്തുന്നത്. ഇംഗ്ലണ്ടിനെതിരെ പരാജയപ്പെട്ടെങ്കിലും കഴിഞ്ഞ കളി ന്യൂസീലൻഡിനെ പരാജയപ്പെടുത്താൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചു.

കഴിഞ്ഞ രണ്ട് കളി വിജയിച്ചെങ്കിലും ഇന്ത്യൻ ടീമിന് ആശങ്കകളുണ്ട്. പൊതുവേ ദുർബലരായ രണ്ട് ടീമുകളെയാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഇന്ത്യ നേരിട്ടത്. ഈ മത്സരത്തിൽ ആധികാരികമായ പ്രകടനം നടത്താൻ ഇന്ത്യക്ക് സാധിച്ചില്ല. ഓപ്പണർമാരായ സ്മൃതി മന്ദന, പ്രതിക റാവൽ തുടങ്ങി ബാറ്റിംഗ് നിരയിൽ പലരും സ്ഥിരതയില്ലാത്ത പ്രകടനങ്ങളാണ് നടത്തുന്നത്. ഹർലീൻ ഡിയോൾ ആണ് ഫോമിലുള്ള താരം. ദീപ്തി ശർമ്മ, സ്നേഹ് റാണ തുടങ്ങിയവരും സ്ഥിരതയോടെ കളിക്കുന്നു.

Also Read: Mohammed Shami: ഓസ്ട്രേലിയക്കെതിരായ ടീമിൽ തിരഞ്ഞെടുക്കാത്തതിനുള്ള കാരണം ഇത്; തുറന്നുപറഞ്ഞ് ഷമി

ബൗളിംഗ് നിരയിൽ ദീപ്തി ശർമ്മ തകർപ്പൻ ഫോമിലാണ്. ആറ് വിക്കറ്റുമായി ഒന്നാം സ്ഥാനത്താണ് ദീപ്തി. ക്രാന്തി ഗൗഡിന് നാല് വിക്കറ്റുണ്ട്. സ്നേഹ് റാണയും ചില നല്ല പ്രകടനങ്ങൾ നടത്തി. എന്നാൽ, കരുത്തരായ ടീമുകൾക്കെതിരെ ഇത് മതിയാവുമോ എന്നതാണ് ചോദ്യം.

മറുവശത്ത് തസ്മിൻ ബ്രിറ്റ്സിൻ്റെ റെക്കോർഡ് സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയുടെ കരുത്ത്. ന്യൂസീലൻഡിനെ വീഴ്ത്താൻ ദക്ഷിണാഫ്രിക്കയ്ക്ക് തുനയായതും അത് തന്നെ. 2025ലെ തൻ്റെ അഞ്ചാമത്തെ സെഞ്ചുറിയാണ് ന്യൂസീലൻഡിനെതിരെ തസ്മീൻ നേടിയത്. ഇതോടെ ഒരു വർഷം ഏറ്റവുമധികം സെഞ്ചുറി നേടുന്ന വനിതാ താരമായും ബ്രിറ്റ്സ് മാറി. നാല് സെഞ്ചുറി നേടിയ സ്മൃതി മന്ദന രണ്ടാമതുണ്ട്. സുനെ ലീസും മികച്ച ഫോമിലാണ്.

ബൗളിംഗ് ഡിപ്പാർട്ട്മെൻ്റിൽ മ്ലാബയാണ് ദക്ഷിണാഫ്രിക്കയുടെ കരുത്ത്. ന്യൂസീലൻഡിനെതിരെ നാല് വിക്കറ്റ് വീഴ്ത്തിയ താരം അപാര ഫോമിലുമാണ്.

 

Follow Us
മുട്ട പുഴുങ്ങുമ്പോൾ പൊട്ടാതിരിക്കാൻ... ഇത് പരീക്ഷിക്കൂ
ഗ്യാസിനും അസിഡിറ്റിക്കും ഇഞ്ചി കഴിക്കുന്നവരാണോ? ഇതറിഞ്ഞോളൂ
മഴക്കാല രോഗങ്ങളെ തുരത്താൻ കരിഞ്ചീരകം ഉപയോഗിക്കാം
പച്ചക്കറി പച്ചയ്ക്ക് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്..
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്