WPL Auction 2026: അഞ്ച് താരങ്ങളെ വീതം നിലനിർത്താം; വനിതാ പ്രീമിയർ ലീഗ് മെഗാലേലം നവംബറിലെന്ന് റിപ്പോർട്ട്

WPL Auction 2026 Update: 2026ലെ വനിതാ പ്രീമിയർ ലീഗ് മെഗാ ലേലം നവംബർ അവസാനത്തോടെ നടക്കും. അഞ്ച് താരങ്ങളെ വീതം ഫ്രാഞ്ചൈസികൾക്ക് നിലനിർത്താം.

WPL Auction 2026: അഞ്ച് താരങ്ങളെ വീതം നിലനിർത്താം; വനിതാ പ്രീമിയർ ലീഗ് മെഗാലേലം നവംബറിലെന്ന് റിപ്പോർട്ട്

വനിതാ പ്രീമിയർ ലീഗ്

Published: 

10 Oct 2025 14:37 PM

വനിതാ പ്രീമിയർ ലീഗ് ലേലം നവംബറിൽ. നവംബർ അവസാനത്തോടെയാണ് ലേലം. ഇത്തവണ മെഗാ ലേലമാണ് നടക്കുക. ഓരോ ടീമുകൾക്കും അഞ്ച് താരങ്ങളെ വീതം നിലനിർത്താം. ആർടിഎം ഉൾപ്പെടെയാണിത്. ഇക്കാര്യം ടീമുകളെ അറിയിച്ചിട്ടുണ്ടെന്ന് ക്രിക്ക്ബസിൻ്റെ റിപ്പോർട്ടിൽ പറയുന്നു.

ഓരോ ഫ്രാഞ്ചൈസികൾക്കും 15 കോടി രൂപ വീതമാണ് പഴ്സിൽ ഉണ്ടാവുക. നവംബർ അഞ്ചിന് മുൻപ് തന്നെ ഫ്രാഞ്ചൈസികൾ നിലനിർത്താൻ ആഗ്രഹിക്കുന്ന താരങ്ങളെ ഫൈനലൈസ് ചെയ്യണം. നവംബർ 26-29 തീയതികളിലായി മെഗാ ലേലം നടക്കുമെന്നാണ് റിപ്പോർട്ട്. ഒരു ടീമിന് പരമാവധി മൂന്ന് ഇന്ത്യൻ രാജ്യാന്തര താരങ്ങളെ മാത്രമേ നിലനിർത്താനാവൂ. രണ്ട് വിദേശതാരങ്ങളെയും രണ്ട് അൺകാപ്പ്ഡ് താരങ്ങളെയും പരമാവധി നിലനിർത്താം. അഞ്ച് താരങ്ങളെ നിലനിർത്താൻ ഒരു ഫ്രാഞ്ചൈസി തീരുമാനിച്ചാൽ അതിൽ ഒരാൾ അൺകാപ്പ്ഡ് താരമായിരിക്കണം.

Also Read: Harmanpreet Kaur: ‘ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല’; സഹതാരങ്ങളെ പൊരിച്ച് ഹര്‍മന്‍പ്രീത് കൗര്‍

ആദ്യ റിട്ടൻഷൻ 3.5 കോടി രൂപയുടേതാവണം. രണ്ടാം റിട്ടൻഷൻ രണ്ടരക്കോടി രൂപയുടേതും മൂന്നാം റിട്ടൻഷൻ 1.75 കോടി രൂപയുടേതുമാവണം. നാലാം റിട്ടൻഷൻ ഒരു കോടി രൂപ. അഞ്ചാം റിട്ടൻഷൻ്റെ മൂല്യം 50 ലക്ഷം രൂപയാണ്. അതായത് ഒരു ടീം അഞ്ച് താരങ്ങളെ നിലനിർത്തിയാൽ ആ ടീമിൻ്റെ 15 കോടി പഴ്സിൽ നിന്ന് 9.25 കോടി രൂപ കുറയും. ഈ ടീമിന് ആർടിഎം ഉപയോഗിക്കാൻ അനുവാദമില്ല. നാല് താരങ്ങളെ നിലനിർത്തുന്ന ടീമിന് ഒരു ആർടിഎം കാർഡ് ഉപയോഗിക്കാം. ആരെയും നിലനിർത്താത്ത ടീമിന് ഉപയോഗിക്കാവുന്ന ആർടിഎം കാർഡുകൾ അഞ്ച്.

അൺകാപ്പ്ഡ് താരങ്ങളുടെ മൂല്യം 50 ലക്ഷമായിരിക്കും. നിർദ്ദേശിച്ച തുകയിലധികം നൽകിയും ഫ്രാഞ്ചൈസികൾക്ക് താരങ്ങളെ നിലനിർത്താം. അധിക തുക ഫ്രാഞ്ചൈസിയുടെ ആക പഴ്സിൽ നിന്ന് കുറയ്ക്കും. നവംബർ 18 ആണ് താരങ്ങളെ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി. നവംബർ 20ന് ലേലപ്പട്ടിക പുറത്തുവിടും.

ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം