Yuzvendra Chahal: ‘മദ്യത്തിന് അടിമയായിരുന്നു, ജീവിതത്തിൽ സംഭവിച്ചത് വലിയ നാശം’; മനസ്സ് തുറന്ന് യുസ്‌വേന്ദ്ര ചഹൽ

Yuzvendra Chahal recalls battle with alcohol: മദ്യപാനം ഉപേക്ഷിക്കാനുള്ള തീരുമാനം വ്യക്തിജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കി. പക്വത വര്‍ധിച്ചു. കഴിഞ്ഞ ഐപിഎല്ലിൽ ശരീരം വീണ്ടും 30 വയസ്സുള്ള ഒരാളുടേത് പോലെ തോന്നി. ജിം വർക്കൗട്ടുകളും ഫീൽഡിങ് ഡ്രില്ലുകളും പരിശീലനവുമൊക്കെ കൃത്യമായി ചെയ്യാൻ തനിക്ക് കഴിഞ്ഞെന്നും ചഹല്‍.

Yuzvendra Chahal: മദ്യത്തിന് അടിമയായിരുന്നു, ജീവിതത്തിൽ സംഭവിച്ചത് വലിയ നാശം; മനസ്സ് തുറന്ന് യുസ്‌വേന്ദ്ര ചഹൽ

Yuzvendra Chahal

Published: 

16 Oct 2026 | 10:28 PM

മദ്യപാനം എങ്ങനെയാണ് ജീവിതം തകര്‍ത്തതെന്നും, ആ ദുശീലം ഉപേക്ഷിച്ചത് എങ്ങനെയെന്നും വെളിപ്പെടുത്തി ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹല്‍. ജീവിതം തിരിച്ചുപിടിക്കാന്‍ 26 ദിവസം റീഹാബിലിറ്റേഷന്‍ സെന്ററില്‍ കഴിഞ്ഞതിനെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. മദ്യപാനം എല്ലാ അതിരുകളും ലംഘിച്ചുവെന്നും, ഇതേ വഴിയിൽ തുടർന്നാൽ അത് തന്റെ ക്രിക്കറ്റ് കരിയറിനെ ദോഷകരമായി ബാധിക്കുമെന്ന് തനിക്ക് ബോധ്യമായെന്നും ആകാശ് ചോപ്രയുടെ പോഡ്‌കാസ്റ്റില്‍ ചഹല്‍ വെളിപ്പെടുത്തി. തന്റെ മദ്യപാനം ഒരുപാട് കൂടിപ്പോയെന്നും, പരിധി ലംഘിച്ചെന്നും താരം മനസ് തുറന്നു. കഴിഞ്ഞ വര്‍ഷത്തെ കൗണ്ടിക്ക് ശേഷമാണ് താന്‍ മദ്യപാനം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇപ്പോൾ കാര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്കറിയാം. മദ്യപാനം ഉപേക്ഷിക്കാനുള്ള തീരുമാനം വ്യക്തിജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കി. പക്വത വര്‍ധിച്ചു. കഴിഞ്ഞ ഐപിഎല്ലിൽ ശരീരം വീണ്ടും 30 വയസ്സുള്ള ഒരാളുടേത് പോലെ തോന്നി. ജിം വർക്കൗട്ടുകളും ഫീൽഡിങ് ഡ്രില്ലുകളും പരിശീലനവുമൊക്കെ കൃത്യമായി ചെയ്യാൻ തനിക്ക് കഴിഞ്ഞെന്നും ചഹല്‍ വ്യക്തമാക്കി.

തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് കൂടുതൽ പക്വതയോടെ മനസ്സിലാക്കാനും തന്റെ വികാരങ്ങളെ നന്നായി കൈകാര്യം ചെയ്യാനും സാധിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. മദ്യപാനം എങ്ങനെയാണ് തുടങ്ങിയതെന്ന് ചോപ്ര ചോദിച്ചപ്പോൾ, താൻ ചെറുപ്പമായിരുന്ന കാലത്ത് പാർട്ടികളിൽ പങ്കെടുക്കാറുണ്ടായിരുന്നു എന്ന് ചാഹൽ പറഞ്ഞു.

Also Read: IND vs WI: ഇനി വിധിനിര്‍ണയം! അഞ്ചാം ടി20യില്‍ സഞ്ജുവിന്റെ സ്ഥാനം സുരക്ഷിതമോ? വൈഭവ് തിരിച്ചെത്തുമോ?

എബി ഡി വില്ലിയേഴ്സ് നല്‍കിയ ഉപദേശം

മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡി വില്ലിയേഴ്സ് തനിക്ക് നൽകിയ ഉപദേശവും അദ്ദേഹം ഓർത്തെടുത്തു. ജീവിതത്തില്‍ ബാലന്‍സാണ് പ്രധാനമെന്ന് ഒരിക്കല്‍ ഡിവില്ലിയേഴ്‌സ് തന്നോട് പറഞ്ഞിരുന്നു. കേൾക്കാൻ വളരെ എളുപ്പമാണെങ്കിലും അത് അത്ര എളുപ്പമുള്ള കാര്യമല്ല. വിവാഹമോചനത്തിന് ശേഷം മദ്യപാനം അമിതമായി. അപ്പോള്‍ തന്റെ മാനസികാവസ്ഥയും അത്ര നല്ലതായിരുന്നില്ലെന്ന് ചഹല്‍ വ്യക്തമാക്കി.

ചോപ്ര ചഹലുമായി നടത്തിയ അഭിമുഖം:

“ഞാൻ ഈ വഴിയിൽ തന്നെ തുടർന്നാൽ, ക്രിക്കറ്റ് കരിയര്‍ ഞാൻ നശിപ്പിച്ചു കളയുമെന്ന് എനിക്ക് മനസ്സിലായി. അതിനാൽ ഞാൻ അതിന് ഒരു വിരാമമിട്ടു, ഇപ്പോൾ ഞാൻ വളരെ സന്തോഷകരവും മികച്ചതുമായ ഒരു അവസ്ഥയിലാണ്”-താരം പറഞ്ഞു.

നിരാകരണം

ഈ വാർത്തയിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ മുൻ താരം ആകാശ് ചോപ്രയുടെ പോഡ്‌കാസ്റ്റിൽ യൂസ്‌വേന്ദ്ര ചാഹൽ നടത്തിയ വെളിപ്പെടുത്തലുകളെ ആസ്പദമാക്കിയുള്ളതാണ്. മദ്യപാനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൗൺസിലിംഗും വിദഗ്ദ്ധ സഹായവും തേടേണ്ടത് അത്യന്താപേക്ഷിതമാണ്.

English Summary

Indian cricketer Yuzvendra Chahal revealed he checked into a rehabilitation center for 26 days to overcome severe alcohol struggles following his divorce. He admitted that his drinking had crossed all limits and threatened to ruin his beloved cricket career.

Loading...
Unable to load recommendations.
Follow Us
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
തലയിൽ എണ്ണ പുരട്ടാൻ അനുയോജ്യമായ സമയം ഏത്?
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?