Ishan Kishan: ഇഷാൻ കിഷന്റെ അച്ഛൻ രാഷ്ട്രീയത്തിലേക്ക്; പ്രണവ് പാണ്ഡെ നിതീഷ് കുമാറിന്റെ ജെഡിയുവിൽ

Ishan Kishan's father Pranav Pandey: അടുത്തവർഷം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ നവാഡയിൽ നിന്നോ ഒബ്രയിൽ നിന്നോ പ്രണവ് പാണ്ഡെ ജനവിധി തേടുമെന്ന് റിപ്പോർട്ടുകളുണ്ട്. നിലവിൽ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള 15 അം​ഗ ഇന്ത്യൻ എ ടീമിന്റെ ഭാ​ഗമാണ് ഇഷാൻ കിഷൻ.

Ishan Kishan: ഇഷാൻ കിഷന്റെ അച്ഛൻ രാഷ്ട്രീയത്തിലേക്ക്; പ്രണവ് പാണ്ഡെ നിതീഷ് കുമാറിന്റെ ജെഡിയുവിൽ

Image Credits: Social Media

Updated On: 

27 Oct 2024 | 04:54 PM

പട്ന: ഇന്ത്യൻ ക്രിക്കറ്റ് താരം ഇഷാൻ കിഷൻ്റെ പിതാവ് പ്രണവ് പാണ്ഡെ രാഷ്ട്രീയത്തിലേക്ക്. ബിഹാറിലെ ഭരണകക്ഷിയായ ജനതാദൾ യുണൈറ്റഡിൽ (ജെഡിയു) ചേർന്നു. പാർട്ടി ദേശീയ വർക്കിംഗ് പ്രസിഡൻ്റും രാജ്യസഭാ എംപിയുമായ സഞ്ജയ് ഝായുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്. പാർട്ടിയുടെ മുതിർന്ന നേതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു. പ്രണവ് പാണ്ഡെയ്ക്ക് ഒപ്പം അദ്ദേ​ഹത്തിന്റെ അനുയായികളും പാർട്ടിയിൽ അം​ഗത്വം സ്വീകരിച്ചു. ജെഡിയു സംസ്ഥാന പ്രസിഡന്റ് ഉമേഷ് കുശ്വാഹയാണ് അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വീകരിച്ചത്.

താൻ പാർട്ടിയുടെ സാധാരണക്കാരനായ ഒരു പ്രവർത്തകൻ മാത്രമല്ല. ജനങ്ങൾക്കിടയിലേക്ക് ജെഡിയുവിന്റെ വികസന നയങ്ങൾ എത്തിക്കാൻ പ്രയത്നിക്കുമെന്ന് അം​ഗത്വം സ്വീകരിച്ചു കൊണ്ട് പ്രണവ് പാണ്ഡെ പറഞ്ഞു.1995 മുതൽ നിതീഷ് കുമാറിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനാണ്. 2005-ൽ അ​ദ്ദേഹം ബിഹാർ മുഖ്യമന്ത്രിയായതിന് ശേഷം ബിഹാറിൽ അതിവേ​ഗ വികസനമാണ് നടന്നതെന്നും പ്രണവ് പാണ്ഡെ പറഞ്ഞു. ക്യാമറയ്ക്ക് മുന്നിൽ നിതീഷ് കുമാറിനെ കുറ്റപ്പെടുത്തുന്ന പ്രതിപക്ഷം പിന്നിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് കയ്യടിക്കുകയാണെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.

മുഖ്യമന്ത്രി നിതീഷ് കുമാറിലുള്ള വിശ്വാസം മൂലമാണ് പ്രണവ് പാണ്ഡെ ജെഡിയുവിൽ അം​ഗത്വം സ്വീകരിച്ചതെന്ന് വർക്കിം​ഗ് പ്രസിഡന്റ് സഞ്ജയ് ഝാ പറഞ്ഞു. പ്രണവ് ജെഡിയുവിൽ അം​ഗത്വം സ്വീകരിച്ചതോടെ മഗധ് മേഖലയിലെ പാർട്ടിയുടെ പ്രവർത്തനം ശക്തിപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിഹാറിലെ രാംഗഢ്, തരാരി, ബെലഗഞ്ച്, ഇമാംഗഞ്ച് എന്നീ നാല് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതരഞ്ഞെടുപ്പ് നവംബർ 13-ന് നടക്കും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഈ സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഫലം നവംബർ 23ന് പ്രഖ്യാപിക്കും.

 

അടുത്തവർഷം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ നവാഡയിൽ നിന്നോ ഒബ്രയിൽ നിന്നോ പ്രണവ് പാണ്ഡെ ജനവിധി തേടുമെന്ന് റിപ്പോർട്ടുകളുണ്ട്. നിലവിൽ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള 15 അം​ഗ ഇന്ത്യൻ എ ടീമിന്റെ ഭാ​ഗമാണ് ഇഷാൻ കിഷൻ. ഈ വർഷമാദ്യം ബിസിസിഐയുടെ വാർഷിക കരാറിൽ നിന്ന് ഇഷാൻ കിഷനെ ഒഴിവാക്കിയിരുന്നു. രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിക്കണമെന്ന ബിസിസിഐ നിര്‍ദേശം ലംഘിച്ചതിനെ തുടർന്നായിരുന്നു ഇത്. എന്നാൽ എന്തുകൊണ്ട് ഒഴിവാക്കി എന്ന വിശദീകരണം ബിസിസിഐ നല്‍കിയിരുന്നില്ല. 2023- ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലാണ് കിഷൻ അവസാനമായി ഇന്ത്യൻ ജഴ്സി അണിഞ്ഞത്.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ മാനസികാരോ​ഗ്യം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങിയ ഇഷാന്‍ കിഷന്‍ പിന്നീട് ദേശീയ ടീം സെലക്ഷന് തന്റെ പേര് നല്‍കിയില്ല. ഇന്ത്യന്‍ ടീമില്‍ നിന്ന് അവധിയെടുത്ത ശേഷം ഇഷാന്‍ കിഷൻ ജാര്‍ഖണ്ഡിനായി രഞ്ജി കളിക്കാന്‍ തയ്യാറാവാതിരുന്നത് ബിസിസിഐയെ ചൊടിപ്പിച്ചിരുന്നു.

Related Stories
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കോഹ്ലിക്ക് കിട്ടുന്നത് എത്ര കോടി?
എവിടെയാണ് ഇന്ത്യയിലെ 'കോക്കനട്ട് ഐലൻഡ്'?
എയർഫ്രയറിൽ എണ്ണ ഒട്ടും ഉപയോ​ഗിക്കാൻ പാടില്ലേ
പഴങ്ങളില്‍ എന്തിനാണ് സ്റ്റിക്കര്‍ പതിക്കുന്നത്?
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്