AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

IPL 2026 Tickets: ഐപിഎല്‍ ടിക്കറ്റുകള്‍; നിരക്ക് വ്യത്യസ്തം, ഈ പ്ലാറ്റ്‌ഫോമുകളില്‍ കിട്ടും

How to Book IPL 2026 Tickets Online: 10 ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്കും അവരുടെ ഹോം മത്സരങ്ങള്‍ക്കായി ടിക്കറ്റിങ് പങ്കാളികളുണ്ട്. ഹോം മത്സരങ്ങള്‍ക്കുള്ള ഓഫ്‌ലൈന്‍ ടിക്കറ്റുകള്‍ ബുക്കിങ് കൗണ്ടറുകളില്‍ നിന്നും ലഭിക്കും. ഓരോ ഫ്രാഞ്ചൈസികളിലും പ്ലാറ്റ്‌ഫോമുകളിലും ടിക്കറ്റ് ലഭ്യതയും വിലയുമെല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു.

IPL 2026 Tickets: ഐപിഎല്‍ ടിക്കറ്റുകള്‍; നിരക്ക് വ്യത്യസ്തം, ഈ പ്ലാറ്റ്‌ഫോമുകളില്‍ കിട്ടും
കഴിഞ്ഞ് വര്‍ഷത്തെ ഐപിഎല്‍ വിജയാഘോഷം Image Credit source: Surjeet Yadav/MB Media/Getty Images
Shiji M K
Shiji M K | Published: 18 Mar 2026 | 11:43 AM

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) സീസണ്‍ ആരംഭിക്കാന്‍ പോകുകയാണ്. മാര്‍ച്ച് 28നാണ് ഈ സീസണിലെ ആദ്യ മത്സരം. ഷെഡ്യൂളിലെ ആദ്യ 20 മത്സരങ്ങള്‍ മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളൂ. രണ്ടാം പകുതി മത്സരങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു തുടങ്ങിയ ഫ്രാഞ്ചൈസികളുടെ മത്സരത്തിനായി വന്‍ ജനാവലി എത്തുന്നതിനാല്‍ ടിക്കറ്റുകള്‍ വളരെ വേഗത്തില്‍ വിറ്റുതീര്‍ന്നേക്കാം.

എവിടെ നിന്ന് ഐപിഎല്‍ ടിക്കറ്റ് വാങ്ങാം?

10 ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്കും അവരുടെ ഹോം മത്സരങ്ങള്‍ക്കായി ടിക്കറ്റിങ് പങ്കാളികളുണ്ട്. ഹോം മത്സരങ്ങള്‍ക്കുള്ള ഓഫ്‌ലൈന്‍ ടിക്കറ്റുകള്‍ ബുക്കിങ് കൗണ്ടറുകളില്‍ നിന്നും ലഭിക്കും. ഓരോ ഫ്രാഞ്ചൈസികളിലും പ്ലാറ്റ്‌ഫോമുകളിലും ടിക്കറ്റ് ലഭ്യതയും വിലയുമെല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു.

ഗുജറാത്ത് ടൈറ്റന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ ബുക്ക്‌മൈഷോ വഴിയാണ് ടിക്കറ്റുകള്‍ നല്‍കുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവരുടേത് സൊമാറ്റോ ഡിസ്ട്രിക്ട് വഴിയും ലഭിക്കും.

മത്സരങ്ങളും ടിക്കറ്റ് ലഭ്യതയും

  1. മാര്‍ച്ച് 28, ശനി- RCB vs SRH 2026 ടിക്കറ്റുകള്‍ – ടിബിഡി
  2. മാര്‍ച്ച് 29, ഞായര്‍- MI vs KKR 2026 ടിക്കറ്റുകള്‍ – ബുക്ക്‌മൈഷോ
  3. മാര്‍ച്ച് 30, തിങ്കള്‍- RR vs CSK 2026 ടിക്കറ്റുകള്‍ – സൊമാറ്റോയുടെ ഡിസ്ട്രിക്ട്
  4. മാര്‍ച്ച് 31, ചൊവ്വ- PBKS vs GT 2026 ടിക്കറ്റുകള്‍ – സൊമാറ്റോയുടെ ഡിസ്ട്രിക്ട്
  5. ഏപ്രില്‍ 1, ബുധന്‍- LSG vs DC 2026 ടിക്കറ്റുകള്‍ – ബുക്ക്‌മൈഷോ
  6. ഏപ്രില്‍ 2, വ്യാഴം- KKR vs SRH 2026 ടിക്കറ്റുകള്‍ – ബുക്ക്‌മൈഷോ
  7. ഏപ്രില്‍ 3, വെള്ളി- CSK vs PBKS 2026 ടിക്കറ്റുകള്‍ – ടിബിഡി
  8. ഏപ്രില്‍ 4, ശനി- DC vs MI 2026 ടിക്കറ്റുകള്‍ – സൊമാറ്റോയുടെ ഡിസ്ട്രിക്ട്
  9. ഏപ്രില്‍ 4, ശനി- GT vs RR 2026 ടിക്കറ്റുകള്‍ – ബുക്ക്‌മൈഷോ
  10. ഏപ്രില്‍ 5, ഞായര്‍- SRH vs LSG 2026 ടിക്കറ്റുകള്‍ – സൊമാറ്റോയുടെ ഡിസ്ട്രിക്ട്
  11. ഏപ്രില്‍ 5, ഞായര്‍- RCB vs CSK 2026 ടിക്കറ്റുകള്‍ – ടിബിഡി
  12. ഏപ്രില്‍ 6, തിങ്കള്‍- KKR vs PBKS 2026 ടിക്കറ്റുകള്‍ – ബുക്ക്‌മൈഷോ
  13. ഏപ്രില്‍ 7, ചൊവ്വ- RR vs MI 2026 ടിക്കറ്റുകള്‍ – സൊമാറ്റോയുടെ ഡിസ്ട്രിക്ട്
  14. ഏപ്രില്‍ 8, ബുധന്‍- DC vs GT 2026 ടിക്കറ്റുകള്‍ – സൊമാറ്റോയുടെ ഡിസ്ട്രിക്ട്
  15. ഏപ്രില്‍ 9, വ്യാഴം- KKR vs LSG 2026 ടിക്കറ്റുകള്‍ – ബുക്ക്‌മൈഷോ
  16. ഏപ്രില്‍ 10, വെള്ളി- RR vs RCB 2026 ടിക്കറ്റുകള്‍ – സൊമാറ്റോയുടെ ഡിസ്ട്രിക്ട്
  17. ഏപ്രില്‍ 11, ശനി- PBKS vs SRH 2026 ടിക്കറ്റുകള്‍ – സൊമാറ്റോയുടെ ഡിസ്ട്രിക്ട്
  18. ഏപ്രില്‍ 11, ശനി- CSK vs DC 2026 ടിക്കറ്റുകള്‍ – TBD
  19. ഏപ്രില്‍ 12, ഞായര്‍- LSG vs GT 2026 ടിക്കറ്റുകള്‍ – ബുക്ക്‌മൈഷോ
  20. ഏപ്രില്‍ 12, ഞായര്‍- MI vs RCB 2026 ടിക്കറ്റുകള്‍ – ബുക്ക്‌മൈഷോ

Also Read: Sanju Samson: കേരള പയ്യന്‍, തമിഴും പറയും; ചെന്നൈയില്‍ സഞ്ജു പൊളിക്കും; വൈസ് ക്യാപ്റ്റനാക്കണമെന്ന് കുംബ്ലെ

ഐപിഎല്‍ ടിക്കറ്റ് നിരക്ക് എത്ര?

  1. ബുക്ക്‌മൈഷോയില്‍ ജിടി ടിക്കറ്റുകള്‍ക്ക് 1,000 മുതല്‍ 25,000 രൂപ വരെയാണ് വില. നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ പ്രീമിയം പ്രസിഡന്‍ഷ്യല്‍ സ്യൂട്ടുകള്‍ വരെ വാഗ്ദാനം ചെയ്യുന്നുമുണ്ട്.
  2. ഈഡന്‍ ഗാര്‍ഡനില്‍ നടക്കുന്ന കെകെആര്‍ മത്സരങ്ങള്‍ക്ക് 1,200 മുതല്‍ 8,500 രൂപ വരെയും വിലയുണ്ട്. എല്‍എസ്ജി ടിക്കറ്റിന് 1,000-40,000 രൂപയാണ്.
  3. രാജസ്ഥാന്‍ റോയല്‍സിന്റെ ഗുവാഹത്തി മത്സര ടിക്കറ്റുകള്‍ക്ക് 2,700-4,200 വരെയേ വിലയുള്ളൂ.
  4. ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ അഹമ്മദാബാദ് ടിക്കറ്റ് നിരക്ക് 1,000 – 25,000 രൂപ വരെ.
  5. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കൊല്‍ക്കത്ത 1,200 – 8,500 രൂപ വരെ.
  6. ലഖ്നൗ സൂപ്പര്‍ ജയന്റ്സ് 1,000 – 40,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്.

എന്നാല്‍ നിരവധി ടീമുകള്‍ ഇതുവരെ തങ്ങളുടെ ടിക്കറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരാണ് നിരക്കും മറ്റ് വിവരങ്ങളും പങ്കുവെക്കാന്‍ ശേഷിക്കുന്ന ടീമുകള്‍.

 

 

 

Follow Us