AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Cigarette Price: പുകവലി നിര്‍ത്താം; ബെംഗളൂരുവില്‍ സിഗരറ്റിന് വിലകൂട്ടി

Bengaluru Hikes Cigarette Rates Following Surge in Fake Goods: കര്‍ണാടകയിലുടനീളം ഐടിസി വ്യാജ സിഗരറ്റുകള്‍ വില്‍പന നടത്തുന്നുണ്ടെന്ന് കാണിച്ച് അന്‍വേഷ് എന്നയാള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. ദേവനഹള്ളി പോലീസ് സ്‌റ്റേഷനിലായിരുന്നു പരാതി ലഭിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും വ്യാജ സിഗരറ്റ് മാഫിയയെ കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

Bengaluru Cigarette Price: പുകവലി നിര്‍ത്താം; ബെംഗളൂരുവില്‍ സിഗരറ്റിന് വിലകൂട്ടി
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Updated On: 18 Mar 2026 | 12:10 PM

ബെംഗളൂരു നഗരത്തിലെ പുകവലിക്കാരുടെ ശ്രദ്ധയ്ക്ക്…ഇനിയെല്ലാത്തിനും ഉയര്‍ന്ന വില തന്നെ നല്‍കേണ്ടി വരും. നഗരത്തിലെ പല കടകളിലും വ്യാജ സിഗരറ്റുകള്‍ വില്‍ക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നീക്കമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കംബോഡിയയില്‍ നിന്നുള്ള വ്യാജ ഐടിസി സിഗരറ്റുകള്‍ ദേവനഹള്ളി ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ നിന്ന് അധികൃതര്‍ പിടികൂടി.

വ്യാജന്മാര്‍ ശക്തം

ഐടിസിയുടെ വ്യാജ സിഗരറ്റുകള്‍ ബെംഗളൂരുവിനും കര്‍ണാടകയുടെ മറ്റുഭാഗങ്ങളിലും നിര്‍മിച്ച് നിയമവിരുദ്ധമായി വില്‍പന നടത്തുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. വ്യാജ സിഗരറ്റുകള്‍ കംബോഡിയയില്‍ നിര്‍മിച്ച് കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വിതരണത്തിന് എത്തിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു അന്വേഷണം.

ചെറിയ വില്‍പനശാലകള്‍ കേന്ദ്രീകരിച്ചാണ് ഇവയുടെ വില്‍പന. ഇത് സംശയം ഉണ്ടാക്കില്ലെന്ന നിഗമനത്തിലായിരുന്നു വില്‍പനക്കാര്‍. ഈ നിയമവിരുദ്ധ വ്യാപാരം ഒട്ടനവധി മേഖലകളിലേക്ക് വ്യാപിച്ചതായി റിപ്പോര്‍ട്ടുണ്ട്.

വ്യാജന്മാരുടെ വരവ് പുകവലിക്കുന്നവരില്‍ ആശങ്ക വിതച്ചിരിക്കുകയാണ്. തങ്ങള്‍ ഉപയോഗിക്കുന്നതില്‍ ഏതാണ് വ്യാജനെന്ന് അവര്‍ക്ക് തിരിച്ചറിയാനാകുന്നില്ല. വ്യാജ സിഗരറ്റിന്റെ വരവിനൊപ്പം വിലക്കയറ്റവും പലരെയും പുകവലി ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചേക്കാം.

Also Read: Bengaluru Egg Price: ബെംഗളൂരുവില്‍ മുട്ടയ്ക്ക് തീപിടിച്ച വില; കോഴിവിലയും കൂടും

കര്‍ണാടകയിലുടനീളം ഐടിസി വ്യാജ സിഗരറ്റുകള്‍ വില്‍പന നടത്തുന്നുണ്ടെന്ന് കാണിച്ച് അന്‍വേഷ് എന്നയാള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. ദേവനഹള്ളി പോലീസ് സ്‌റ്റേഷനിലായിരുന്നു പരാതി ലഭിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും വ്യാജ സിഗരറ്റ് മാഫിയയെ കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

നിലവില്‍ വ്യാജ സിഗരറ്റിന്റെ പ്രചാരം തടയാന്‍ ആവശ്യമായ നടപടിയാണ് അഝികൃതര്‍ സ്വീകരിക്കുന്നത്. വില വര്‍ധനവ് ഉള്‍പ്പെടെ ആളുകളെ വ്യാജന്മാര്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കുമെന്നാണ് പോലീസ് നിഗമനം. എന്നാല്‍ എത്ര രൂപയാണ് സിഗരറ്റിന് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല.

Follow Us