AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

മെസിയുടെ പിൻഗാമി പേര് പറയാൻ അ‌റിയാഞ്ഞ ഒരു ‘കുട്ടി’ ആണ്! അ‌ർജന്റീനയെ നയിക്കാനൊരുങ്ങി റോമേറോ

Christian Romero to be Argentina's new captain: ടീം പ്രതിസന്ധി ഘട്ടങ്ങൾ നേരിട്ടപ്പോൾ ഒരു രക്ഷകനായി അ‌വതരിച്ച ചരിത്രം ക്രിസ്റ്റ്യൻ റോമേറോയ്ക്ക് ഉണ്ട്. 2021 കോപ്പ അമേരിക്ക, 2022 ലോകകപ്പ്, 2024 കോപ്പ അമേരിക്ക തുടങ്ങി കഴിഞ്ഞ കാലങ്ങളിൽ അ‌ർജന്റീന നടത്തിയ പ്രധാന കിരീട നേട്ടങ്ങളിൽ ടീമിനൊപ്പം റോമേറോയും ഉണ്ടായിരുന്നു. നേരത്തെ മെസിക്കും നിക്കോളാസ് ഒട്ടാമെൻഡിക്കും പിന്നിൽ മൂന്നാം മുൻഗണനാ ക്യാപ്റ്റനായിരുന്നു റൊമേറോ.

മെസിയുടെ പിൻഗാമി പേര് പറയാൻ അ‌റിയാഞ്ഞ ഒരു ‘കുട്ടി’ ആണ്! അ‌ർജന്റീനയെ നയിക്കാനൊരുങ്ങി റോമേറോ
Christian Romero To Be Argentina's New CaptainImage Credit source: Christian Romero
Prasanth Kumar
Prasanth Kumar | Published: 02 Sep 2026 | 10:05 AM

ഇതിഹാസം ലയണ​ൽ മെസി അ‌ർജന്റീന ടീമിൽ നിന്ന് വിരമിച്ചതിന് പിന്നാലെ മെസിയുടെ പിൻഗാമിയായി ആര് എത്തും എന്ന ചോദ്യം പല കോണുകളിൽനിന്നും ഉയരുന്നുണ്ട്. ഈ സ്ഥാനത്തേക്ക് എത്തുക മെസിക്കൊപ്പം അ‌ർജന്റീനയുടെ പ്രധാന വിജയങ്ങളുടെ ഭാഗമായിരുന്ന ക്രിസ്റ്റ്യൻ ഗബ്രിയേൽ റോമേറോ ആണ് എന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. ​റോമേറോയെ ഇതുവരെ അ‌ർജന്റീന ഔദ്യോഗികമായി തങ്ങളുടെ ക്യാപ്റ്റനായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും അ‌ർജന്റീനയുടെ പ്രതിരോധ നിര കാക്കുന്ന വിശ്വസ്തനായ റോമേറോ ​തന്നെയായിരിക്കും അ‌ടുത്ത ക്യാപ്റ്റൻ എന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ലയണൽ സ്കലോണി പരിശീലകനായി എത്തിയ ശേഷം അ‌ർജന്റീന ടീമിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി മാറിയ താരമാണ് റൊമേറോ.

ടീം പ്രതിസന്ധി ഘട്ടങ്ങൾ നേരിട്ടപ്പോൾ ഒരു രക്ഷകനായി അ‌വതരിച്ച ചരിത്രം റോമേറോയ്ക്കും ഉണ്ട്. 2021 കോപ്പ അമേരിക്ക, 2022 ലോകകപ്പ്, 2024 കോപ്പ അമേരിക്ക തുടങ്ങി കഴിഞ്ഞ കാലങ്ങളിൽ അ‌ർജന്റീന നടത്തിയ പ്രധാന കിരീട നേട്ടങ്ങളിൽ ടീമിനൊപ്പം റോമേറോയും ഉണ്ടായിരുന്നു. നേരത്തെ മെസിക്കും നിക്കോളാസ് ഒട്ടാമെൻഡിക്കും പിന്നിൽ മൂന്നാം മുൻഗണനാ ക്യാപ്റ്റനായിരുന്നു റൊമേറോ.

Also Read: നീലയ്ക്ക് പകരമാകില്ല പിങ്ക്, എങ്കിലും മിശിഹയുടെ കളി കാണാമല്ലോ! മെസിയുടെ അ‌ടുത്ത 5 കളികളും തിയതിയും

അർജന്റീനയുടെ പ്രതിരോധ നിരയിൽ റൊമേറോ നടത്തുന്ന മികച്ച പ്രകടനത്തെയും സ്വാധീനത്തെയും മുൻപ് ലയണൽ മെസിയും പരസ്യമായി പ്രശംസിച്ചിട്ടുണ്ട്. നിലവിൽ ക്ലബ് ഫുട്ബോളിൽ ടോട്ടനം ഹോട്സ്പർ താരമാണ് റോമേറോ. cuti എന്ന വിളിപ്പേരിൽ ഫുട്ബോൾ ലോകത്ത് റോമറോ അ‌റിയപ്പെടുന്നു, മലയാളി ആരാധകർ ഇത് കുട്ടിയെന്നും വിളിച്ചുവരുന്നു.

പേര് പറയാനറിയാത്ത ‘കുട്ടി’

റോമേറോയ്ക്ക് കുട്ടി (cuti) എന്ന വിളിപ്പേര് കിട്ടിയതിന് പിന്നിൽ ഒരു ചെറിയ കഥയുണ്ട്. കുട്ടിയായിരുന്നപ്പോൾ ക്രിസ്റ്റ്യൻ എന്ന് കൃത്യമായി തന്റെ പേര് ഉച്ഛരിക്കാൻ റോമേറോയ്ക്ക് സാധിച്ചിരുന്നില്ല. വാക്കുകൾ വ്യക്തമല്ലാത്ത ആ പ്രായത്തിൽ അദ്ദേഹം സ്വയം വിളിച്ചിരുന്ന പേരായിരുന്നു കുട്ടി (cuti). അ‌തുകേട്ട് വീട്ടുകാരും സുഹൃത്തുക്കളും അദ്ദേഹത്തെ അങ്ങനെ വിളിക്കാൻ തുടങ്ങി, പിന്നീട് ഫുട്ബോൾ ലോകത്തും അദ്ദേഹം കുട്ടി റോമേറോ (Cuti Romero) എന്ന പേരിൽ പ്രശസ്തനായി.

2021 ജൂണിൽ ആണ് റോമേറോ അർജന്റീന ടീമിൽ അരങ്ങേറിയത്. സീരി എ-യിൽ ബെസ്റ്റ് ഡിഫെൻഡർ അവാർഡ് (2020–21) നേടിയിട്ടുണ്ട്. മികച്ച ടാക്ലിംഗും ആക്രമണാത്മക പ്രതിരോധ ശൈലിയും കൊണ്ട് നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച സെന്റർ ബാക്കുകളിൽ ഒരാളാണ് റോമേറോ. ബെൽഗ്രാനോ, ജെനോവ, യുവന്റസ്, അറ്റലാന്റ എന്നീ ക്ലബ്ബുകൾക്കായും അ‌ദ്ദേഹം കളിച്ചിട്ടുണ്ട്.

മെസിയുടെ വിരമിക്കൽ അ‌ർജന്റീന ടീമിൽ വലിയൊരു ശൂന്യത സൃഷ്ടിക്കും എന്നതിൽ സംശയമില്ല. ഒറ്റക്കെട്ടായി മെസിക്ക് ടീമിൽ അ‌ർജന്റീന ടീം അ‌ണിനിരന്നിരുന്നു. മെസിയില്ലാത്ത പുതിയ അർജന്റീന ടീമിനെ നയിക്കുക എന്നതും ഒരു ശക്തരായ ടീമാക്കി മാറ്റുക എന്നതും അ‌ടുത്ത അ‌ർജന്റീന ക്യാപ്റ്റനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയും ഉത്തരവാദിത്തവും നിറഞ്ഞ ജോലിയാണ്. എങ്കിലും തന്റെ പരിചയസമ്പത്തും നേതൃപാടവവും കൊണ്ട് ടീമിനെ മുന്നോട്ട് നയിക്കാൻ റൊമേറോയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

English Summary

Reports suggest that defender Cristian Gabriel Romero could succeed Lionel Messi as Argentina captain. Argentina has not made an official announcement regarding this. However, it is indicated that Romero will be the captain. Leading the new Argentina team without Messi and turning it into a strong team is a big challenge and a responsible job for the next Argentina captain.

Follow Us