AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Cristiano Ronaldo: റൊണാള്‍ഡോയുടെ തിരിച്ചുവരവ് നവംബറിലോ? സൂചന നല്‍കി പോര്‍ച്ചുഗല്‍ ഫെഡറേഷന്‍

Cristiano Ronaldo November Return: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് സാധ്യമാണെന്ന സൂചന നൽകി പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് പെഡ്രോ പ്രൊയെൻസ. നവംബറിലെ അന്താരാഷ്ട്ര മത്സരങ്ങളിൽ താരം ടീമിൽ തിരിച്ചെത്തിയേക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. റൊണാള്‍ഡോയെ എക്കാലത്തെയും മികച്ച ഫുട്ബോൾ താരമായാണ് പ്രൊയെൻസ വിശേഷിപ്പിച്ചത്.

Cristiano Ronaldo: റൊണാള്‍ഡോയുടെ തിരിച്ചുവരവ് നവംബറിലോ? സൂചന നല്‍കി പോര്‍ച്ചുഗല്‍ ഫെഡറേഷന്‍
Cristiano Ronaldo return updateImage Credit source: PTI
Jayadevan AM
Jayadevan AM | Published: 11 Oct 2026 | 10:04 PM

സസ്‌പെന്‍ഷനിലാണെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് സാധ്യമാണെന്ന സൂചന നൽകി പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ (എഫ്.പി.എഫ്) പ്രസിഡന്റ് പെഡ്രോ പ്രൊയെൻസ. നവംബറിലെ അന്താരാഷ്ട്ര മത്സരങ്ങളിൽ താരം ടീമിൽ തിരിച്ചെത്തിയേക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. റൊണാൾഡോയെ ടീമിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഫെഡറേഷനും പരിശീലകനും സഹതാരങ്ങളും ഒരുപോലെ ആഗ്രഹിക്കുന്നുണ്ടെന്നും, റൊണാൾഡോയും തിരിച്ചുവരാൻ സന്നദ്ധനാണെന്നും പ്രൊയെൻസ വ്യക്തമാക്കി. നവംബറിലെ മത്സരങ്ങൾക്ക് മുൻപ് ഈ വിഷയം പരിഹരിക്കപ്പെടും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പറഞ്ഞു.

റൊണാള്‍ഡോയെ എക്കാലത്തെയും മികച്ച ഫുട്ബോൾ താരമായാണ് പ്രൊയെൻസ വിശേഷിപ്പിച്ചത്. നിലവിലെ പ്രശ്‌നങ്ങള്‍ വെറുമൊരു തെറ്റിദ്ധാരണ മാത്രമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. എന്നാൽ അച്ചടക്ക നടപടികൾ തുടരുമെന്നും അന്തിമ തീരുമാനം എടുക്കേണ്ടത് സമിതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഡെൻമാർക്കിനെതിരായ മത്സരത്തിന് 24 മണിക്കൂർ മുൻപ് ദേശീയ ടീം ക്യാമ്പിൽ നിന്ന് പെട്ടെന്ന് ഇറങ്ങിപ്പോയ സംഭവത്തിൽ റൊണാൾഡോയ്ക്കെതിരെ ഫെഡറേഷന്‍ അച്ചടക്ക നടപടികള്‍ ആരംഭിച്ചിരുന്നു. തന്റെ പ്രവൃത്തിയിൽ റൊണാൾഡോ പിന്നീട് ഖേദം പ്രകടിപ്പിക്കുകയും രാജ്യത്തിനായി കളിക്കാൻ സന്നദ്ധനാണെന്ന്‌ അറിയിക്കുകയും ചെയ്തിരുന്നു.

നവംബറില്‍ തിരിച്ചുവരവ്?

നവംബര്‍ 14-ന് ഡെന്മാര്‍ക്കിനെതിരെയും, 17-ന് വെയില്‍സിനെതിരെയുമാണ് പോര്‍ച്ചുഗലിന്റെ മത്സരങ്ങള്‍. ഈ മത്സരത്തില്‍ റൊണാള്‍ഡോ ഉള്‍പ്പെടുമെന്നാണ് പ്രതീക്ഷയെങ്കിലും കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത പുറത്തുവരുന്നതേയുള്ളൂ. കാര്യങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്നാണ് പ്രൊയെൻസയുടെ അഭിപ്രായങ്ങൾ സൂചിപ്പിക്കുന്നതെങ്കിലും സ്ക്വാഡിൽ റൊണാൾഡോ ഉൾപ്പെടുമെന്ന ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.

Also Read: Cristiano Ronaldo: വിവാദങ്ങളോട് പോകാന്‍ പറ! മാറ്റി നിര്‍ത്തിയവര്‍ കണ്ണ് തുറന്ന് കാണ്; ക്ലബ് ഫുട്‌ബോളില്‍ ഗോളടിച്ച് റൊണാള്‍ഡോയുടെ തിരിച്ചുവരവ്‌

അതേസമയം, റൊണാള്‍ഡോയ്‌ക്കെതിരായ തിരിച്ചുവരവ് ആറു മാസം വരെ നീണ്ടേക്കാമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഫെഡറേഷന്‍ ചട്ടങ്ങള്‍ പ്രകാരമാണ് റൊണാള്‍ഡോയെ സസ്‌പെന്‍ഡ് ചെയ്തത്. പരിശീലകന്‍ കളിപ്പിക്കാത്തതിനെ തുടര്‍ന്ന് ടീം ക്യാമ്പ് വിട്ടതില്‍ റൊണാള്‍ഡോ ഖേദം പ്രകടിപ്പിച്ചിരുന്നു.

പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷന്‍ തന്നെ ശിക്ഷിക്കേണ്ടതാണ്. താന്‍ വെറുമൊരു താരം മാത്രമല്ല. ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുവെന്നും റൊണാള്‍ഡോ പറഞ്ഞിരുന്നു. വിവാദങ്ങള്‍ക്കിടെ അദ്ദേഹം ക്ലബ് ഫുട്‌ബോളിലേക്ക് മടങ്ങിയെത്തിയിരുന്നു. സൗദി പ്രോ ലീഗില്‍ അല്‍ ദിരിയക്കെതിരെ നടന്ന മത്സരത്തില്‍ റൊണാള്‍ഡോ അല്‍ നസറിനു വേണ്ടി ഗോളടിച്ചു. മത്സരത്തില്‍ റൊണാള്‍ഡോയുടെ ടീം എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വിജയിക്കുകയും ചെയ്തു.

English Summary

Cristiano Ronaldo could return to Portugal’s national team in November 2026. FPF president Pedro Proenca confirmed that the coach and players want him back. However, ongoing disciplinary proceedings over his early camp departure make his return uncertain.

Follow Us