AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

‘മെസി അത് മറക്കരുത്, കുറച്ചു സമയം കൂടി തരും’! ഭീഷണിയുമായി മുന്‍ ബാഴ്‌സ പ്രസിഡന്റ്‌

Lionel Messi faces backlash from ex-president over Barcelona return delay: ലയണല്‍ മെസിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ബാഴ്‌സലോണയുടെ മുന്‍ പ്രസിഡന്റ് ജോവാന്‍ ഗാസ്പാര്‍ട്ട്. ബാഴ്‌സലോണ ആരാധകരോട് ഔദ്യോഗികമായി യാത്ര പറയാൻ മെസി വൈകിക്കുന്നതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. ബാഴ്‌സലോണ വിട്ടതിനുശേഷം കാമ്പ് നൗവിൽ ആരാധകരെ അഭിസംബോധന ചെയ്തുകൊണ്ട് ഒരു ഔദ്യോഗിക യാത്രയയപ്പ് നടത്താന്‍ ആരാധകർ ഇന്നും കാത്തിരിക്കുകയാണ്.

‘മെസി അത് മറക്കരുത്, കുറച്ചു സമയം കൂടി തരും’! ഭീഷണിയുമായി മുന്‍ ബാഴ്‌സ പ്രസിഡന്റ്‌
Lionel MessiImage Credit source: PTI
Jayadevan AM
Jayadevan AM | Published: 12 Oct 2026 | 02:07 PM

ലയണല്‍ മെസിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ബാഴ്‌സലോണയുടെ മുന്‍ പ്രസിഡന്റ് ജോവാന്‍ ഗാസ്പാര്‍ട്ട്. ബാഴ്‌സലോണ ആരാധകരോട് ഔദ്യോഗികമായി യാത്ര പറയാൻ മെസി വൈകിക്കുന്നതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. ബാഴ്‌സലോണ വിട്ടതിനുശേഷം കാമ്പ് നൗവിൽ ആരാധകരെ അഭിസംബോധന ചെയ്തുകൊണ്ട് ഒരു ഔദ്യോഗിക യാത്രയയപ്പ് നടത്താന്‍ ആരാധകർ ഇന്നും കാത്തിരിക്കുകയാണ്. എന്നാൽ നിലവിലെ പ്രസിഡന്റ് ജോവാൻ ലാപോർട്ടയുമായുള്ള മെസിയുടെ അഭിപ്രായവ്യത്യാസങ്ങളാണ് ഈ വൈകലിന് കാരണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

‘സോലോ പാരാ കാലെസ്’ എന്ന പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ് 82 കാരനായ ഗാസ്പാർട്ട് മെസിയെ വിമര്‍ശിച്ചത്‌. മെസിയുടെ കരിയർ രൂപപ്പെടുത്തുന്നതിൽ ബാഴ്‌സലോണ വഹിച്ച നിർണായക പങ്കിനെ അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രസിഡന്റ് ആരായാലും ആരാധകരോട് ആദരവ് കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒന്നും മറക്കരുത്‌!

“ലിയോ ഒരു മികച്ച ഫുട്ബോൾ താരമാണ്, ലോകത്തിലെ ഏറ്റവും മികച്ചവൻ. എന്നാൽ അദ്ദേഹം ഒരു കാര്യം മറക്കരുത്, അദ്ദേഹത്തേക്കാൾ വലുതാണ് ബാഴ്സലോണ. അദ്ദേഹം അത്‌ ശ്രദ്ധിക്കണം. ബാഴ്സയുടെ പ്രസിഡന്റായിരുന്ന കാലത്ത്, 13-ാം വയസ്സിൽ ഞാൻ ടീമിലെത്തിച്ച ഒരു താരത്തോടുള്ള സ്നേഹം കൊണ്ടാണ് ഇക്കാര്യം പറയുന്നത്. ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹത്തേക്കാൾ വലുതാണ് ബാഴ്സ”-ഗാസ്പാർട്ട് പറഞ്ഞു.

Also Read: Kerala Blasters: പകരക്കാരുടെ നിരയില്‍ പോലുമില്ല; അഡ്രിയാന്‍ ലൂണ എവിടെ? ഒടുവില്‍ വെളിപ്പെടുത്തല്‍

അദ്ദേഹം ഒരു മികച്ച കളിക്കാരനാണ്. അതിന് ഭാഗികമായി ബാഴ്‌സയോട് അദ്ദേഹം കടപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം അത് മറക്കരുത്. അതിനാൽ താന്‍ അദ്ദേഹത്തിന് അല്പം കൂടി സമയം നൽകുന്നു. ബാഴ്‌സയിലേക്ക് വരാനും ആരാധകരോട് യാത്ര പറയാനും മെസി ചെറിയൊരു തടസ്സം പോലും സൃഷ്ടിക്കുന്ന ദിവസം വരും. അത് തനിക്ക് തീർച്ചയായും ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഗാസ്പാർട്ട് ആഞ്ഞടിച്ചു. ലാപോർട്ട പോകുന്നതുവരെ മെസി യാത്രയയപ്പ് നീട്ടിവെച്ചാൽ ആ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് ഗാസ്പാർട്ട് മുന്നറിയിപ്പ് നൽകി.

“ലപോർട്ട പ്രസിഡന്റായിരിക്കുമ്പോൾ വരാൻ വിസമ്മതിക്കുകയും, അദ്ദേഹം സ്ഥാനമൊഴിഞ്ഞ ശേഷം മാത്രം വിടപറയാൻ വരികയും ചെയ്യുകയാണെങ്കിൽ, ഞാൻ ലിയോ മെസിയെ ആദരിക്കില്ല. അദ്ദേഹം സ്വയം എന്താണെന്നാണ് കരുതുന്നത്? ബാഴ്‌സലോണയിലേക്കുള്ള തന്റെ സന്ദർശനത്തെ ലപോർട്ടയുടെ സാന്നിധ്യവുമായി അയാൾ ബന്ധിപ്പിക്കുന്നു. ആ നിബന്ധന കാരണം ലപോർട്ടയുടെ സാന്നിധ്യം ഒഴിവാക്കപ്പെടുകയാണെങ്കിൽ, ആ ആദരിക്കൽ ചടങ്ങ് ഞാൻ ബഹിഷ്കരിക്കും”-ഗാസ്പാർട്ട് വിമര്‍ശിച്ചു.

English Summary

Former Barcelona president Joan Gaspart has harshly criticized Lionel Messi for delaying his official farewell ceremony at Camp Nou. Gaspart warned Messi that Barcelona is bigger than any individual player. He threatened to boycott Messi’s tribute if the player refuses to attend while Joan Laporta is still club president.

Follow Us