AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഇന്ത്യ- ബ്രസീൽ സൗഹൃദമത്സരം ഒക്ടോബർ 3ന്; ഉറുഗ്വേ മത്സരം 6ന്; 13 മത്സരങ്ങളുടെ ഷെഡ്യൂൾ AIFF പുറത്തുവിട്ടു

India-Brazil friendly match on October 3: ഒക്ടോബർ 3ന് കൊൽക്കത്തയിൽ ഇന്ത്യ- ബ്രസീൽ സീനിയർ ടീമിനോട് ഏറ്റുമുട്ടും. പിന്നാലെ ഒക്ടോബർ 6ന് ഇന്ത്യ- ഉറുഗ്വേ സീനിയർ ടീമിനോട് ഏറ്റുമുട്ടും. വരും ദിവസങ്ങളിൽ ഇന്ത്യയുടെ സീനിയർ, വനിതാ, യൂത്ത് ടീമുകൾ പങ്കെടുക്കുന്ന 13 അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളുടെ കലണ്ടർ AIFF പുറത്തിറക്കി. ഈ മത്സര ഷെഡ്യൂളിൽ ആണ് ഇന്ത്യ- ബ്രസീൽ, ഉറുഗ്വേ മത്സരങ്ങളുടെ തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യ- ബ്രസീൽ സൗഹൃദമത്സരം ഒക്ടോബർ 3ന്; ഉറുഗ്വേ മത്സരം 6ന്; 13 മത്സരങ്ങളുടെ ഷെഡ്യൂൾ AIFF പുറത്തുവിട്ടു
India Brazil Friendly Match On October 3 Aiff Releases Schedule Of 13 MatchesImage Credit source: Getty Images
Prasanth Kumar
Prasanth Kumar | Updated On: 08 Sep 2026 | 09:25 PM

മും​ബൈ: രാജ്യം കാണാൻ കാത്തിരിക്കുന്ന ഇന്ത്യ- ബ്രസീൽ ചരിത്ര മത്സരത്തിന് മുഹൂർത്തം കുറിച്ചു. ഒക്ടോബർ 3ന് കൊൽക്കത്തയിൽ ഇന്ത്യ- ബ്രസീൽ സീനിയർ ടീമിനോട് ഏറ്റുമുട്ടും. പിന്നാലെ ഒക്ടോബർ 6ന് ഇന്ത്യ- ഉറുഗ്വേ സീനിയർ ടീമിനോട് ഏറ്റുമുട്ടും. വരും ദിവസങ്ങളിൽ ഇന്ത്യയുടെ സീനിയർ, വനിതാ, യൂത്ത് ടീമുകൾ പങ്കെടുക്കുന്ന 13 അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളുടെ കലണ്ടർ AIFF പുറത്തിറക്കി. ഈ മത്സര ഷെഡ്യൂളിൽ ആണ് രാജ്യത്തെ ഫുട്ബോൾ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ- ബ്രസീൽ, ഉറുഗ്വ മത്സരങ്ങളുടെ തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.

ലോക ഫുട്ബോളിലെ കരുത്തരായ ബ്രസീൽ, ഉറുഗ്വെ എന്നിവർക്ക് പുറമേ പനാമയുമായും ഇന്ത്യൻ സീനിയർ പുരുഷ ടീം ഏറ്റുമുട്ടും. ഇന്ത്യൻ പുരുഷ- വനിതാ ടീമുകളുടെ സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 11 വരെയുള്ള വരും സീസണിലെ ഷെഡ്യൂൾ ആണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ബംഗളൂരു, ഗോവ, കൊൽക്കത്ത എന്നിവിടങ്ങളിലായിട്ടാണ് ഈ മത്സരങ്ങൾ നടക്കുക.

Also Read: ഡീൽ നടന്നത് ദുബായിലോ? വിരാട് കോഹ്ലിയുടെ One8 ബ്രാൻഡ് ഷൂ ധരിച്ച് പാക് വനിതാ താരങ്ങൾ; ചോദ്യമെറിഞ്ഞ് ആരാധകൻ

ഇന്ത്യയുടെ മത്സര ഷെഡ്യൂൾ

  • സെപ്റ്റംബർ 25: ഇന്ത്യ സീനിയർ ടീം vs പനാമ സീനിയർ ടീം- ബെംഗളൂരു
  • സെപ്റ്റംബർ 26: ഇന്ത്യ അണ്ടർ 17 വനിതാ ടീം vs ഫിലിപ്പീൻസ് U-17 വനിതാ ടീം- ഗോവ
  • സെപ്റ്റംബർ 28: ഇന്ത്യ അണ്ടർ 15 ടീം vs ഇറാൻ U-15 ടീം- ബെംഗളൂരു

 

  • സെപ്റ്റംബർ 29: ഇന്ത്യ അണ്ടർ 17 വനിതാ ടീം vs ഫിലിപ്പീൻസ് U-17 വനിതാ ടീം- ഗോവ
  • സെപ്റ്റംബർ 29: ഇന്ത്യ അണ്ടർ 15 ടീം vs ഇറാൻ അണ്ടർ 15 ടീം- ബെംഗളൂരു
  • സെപ്റ്റംബർ 30: ഇന്ത്യ അണ്ടർ 15 ടീം vs ഇറാൻ അണ്ടർ 15 ടീം- ബെംഗളൂരു

 

  • ഒക്ടോബർ 3: ഇന്ത്യ സീനിയർ ടീം vs ബ്രസീൽ സീനിയർ ടീം- കൊൽക്കത്ത
  • ഒക്ടോബർ 6: ഇന്ത്യ സീനിയർ ടീം vs ഉറുഗ്വേ സീനിയർ ടീം- കൊൽക്കത്ത
  • ഒക്ടോബർ 8: ഇന്ത്യ വനിതാ സീനിയർ ടീം vs റഷ്യ വനിതാ സീനിയർ ടീം- കൊൽക്കത്ത

 

  • ഒക്ടോബർ 8: ഇന്ത്യ അണ്ടർ 15 ടീം vs ഉസ്ബെക്കിസ്ഥാൻ അണ്ടർ 15 ടീം- ബെംഗളൂരു
  • ഒക്ടോബർ 9: ഇന്ത്യ അണ്ടർ 15 ടീം vs ഉസ്ബെക്കിസ്ഥാൻ അണ്ടർ 15 ടീം- ബെംഗളൂരു
  • ഒക്ടോബർ 10: ഇന്ത്യ അണ്ടർ 15 ടീം vs ഉസ്ബെക്കിസ്ഥാൻ അണ്ടർ 15 ടീം- ബെംഗളൂരു
  • ഒക്ടോബർ 11: ഇന്ത്യ വനിതാ സീനിയർ ടീം vs റഷ്യ വനിതാ സീനിയർ ടീം- കൊൽക്കത്ത

“ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് ഇത് ശരിക്കും അഭിമാനകരവും ചരിത്രപരവുമായ ഒരു നാഴികക്കല്ലാണ്. ഫിഫയുടെ ഒരു വിൻഡോയിൽ 13 അന്താരാഷ്ട്ര മത്സരങ്ങൾ നടത്തുക എന്ന ശ്രദ്ധേയമായ വെല്ലുവിളി വളരെ കുറച്ച് രാജ്യങ്ങൾ മാത്രമേ ഏറ്റെടുത്തിട്ടുള്ളൂ എന്ന് ഞാൻ വിശ്വസിക്കുന്നു. 2026 ഫിഫ ലോകകപ്പിൽ പങ്കെടുത്ത മൂന്ന് രാജ്യങ്ങളെ നേരിടാനുള്ള അവസരം ലഭിക്കുന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്”

”രാജ്യത്തുടനീളമുള്ള ഫുട്ബോൾ ആരാധകർക്ക് അവിശ്വസനീയമായ അനുഭവവുമാണ്. എനിക്ക് കാലത്തിലേക്ക് പിന്നോട്ട് സഞ്ചരിക്കാൻ കഴിയുമെങ്കിൽ, ഈ അസാധാരണ ടീമിന്റെയും ഈ ചരിത്ര മത്സരങ്ങളുടെയും ഭാഗമാകാനുള്ള അവസരം ഞാൻ തീർച്ചയായും നഷ്ടപ്പെടുത്തുമായിരുന്നില്ല! ഇന്ത്യൻ ഫുട്ബോളിന് ഇത് അ‌സുലഭ നിമിഷം.” എന്ന് ഫുട്ബോൾ ഡയറക്ടർ സുബ്രത പോൾ പറഞ്ഞു.

English Summary

The historic India-Brazil match that the country is waiting to see has been set. India will face Brazil senior team in Kolkata on October 3. This will be followed by India-Uruguay senior team on October 6. The AIFF has released the calendar of 13 international friendly matches in which India’s senior, women’s and youth teams will participate in the coming days. The dates of the India-Brazil and Uruguay matches, which are eagerly awaited by the country’s football fans, have been officially announced in this match schedule.

Follow Us