AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഡീൽ നടന്നത് ദുബായിലോ? വിരാട് കോഹ്ലിയുടെ One8 ബ്രാൻഡ് ഷൂ ധരിച്ച് പാക് വനിതാ താരങ്ങൾ; ചോദ്യമെറിഞ്ഞ് ആരാധകൻ

Pakistan women cricketers wear One8 brand shoes: പാകിസ്താൻ ടീമിലും കോഹ്ലിക്ക് ഇത്ര ഫാൻസോ എന്ന നിലയ്ക്ക് പാക് താരങ്ങളുടെ ഈ ഷൂ ഇപ്പോൾ വലിയ ​വൈറലായിരിക്കുകയാണ്. കാരണം ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ സ്വന്തം ബ്രാൻഡായ One8-ന്റെ ഷൂ ആണ് നഷ്‌റ സന്ധു അ‌ടക്കമുള്ള പാക് താരങ്ങൾ ഏഷ്യാകപ്പിൽ ഹോങ്കോങ്ങിനെതിരായ മത്സരത്തിൽ ധരിച്ചിരുന്നത്.

ഡീൽ നടന്നത് ദുബായിലോ? വിരാട് കോഹ്ലിയുടെ One8 ബ്രാൻഡ് ഷൂ ധരിച്ച് പാക് വനിതാ താരങ്ങൾ; ചോദ്യമെറിഞ്ഞ് ആരാധകൻ
Pakistan Women Cricketers Wear Virat Kohli's One8 Brand ShoesImage Credit source: One8 brand, Sameera Peiris/Getty Images
Prasanth Kumar
Prasanth Kumar | Published: 08 Sep 2026 | 05:16 PM

വനിതാ ഏഷ്യാകപ്പിൽ ഹോങ്കോങ്ങിനെതിരായ മത്സരത്തിലെ ജയത്തിന് പിന്നാലെ പാകിസ്താൻ സെമിയിലേക്ക് മുന്നേറിയിരിക്കുകയാണ്. ഹോങ്കോങ്ങിനെതിരായ പാക് വിജയത്തിൽ നിർണായക പ്രകടനം പുറത്തെടുത്തത് സ്പിന്നർ നഷ്‌റ സന്ധു ആയിരുന്നു. 7 റൺസ് മാത്രം വഴങ്ങി 6 വിക്കറ്റുകൾ ആണ് നഷ്ര വീഴ്ത്തിയത്. ഇത് ഈ മത്സരത്തിലെ മാത്രമല്ല, പാക് താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പെർഫോമൻസ് ആയി അ‌ടയാളപ്പെടുത്തപ്പെട്ടുകഴിഞ്ഞു. എന്നാൽ ഈ മത്സരത്തിൽ ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത് മറ്റൊന്നായിരുന്നു, നഷ്രയുടെ കാലിലെ ഷൂ. ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ സ്വന്തം ബ്രാൻഡായ One8-ന്റെ ഷൂ ആണ് നഷ്‌റ സന്ധു ധരിച്ചിരുന്നത് എന്ന് ആരാധകർ കണ്ടെത്തി.

നഷ്‌റ സന്ധു മാത്രമല്ല, പല പാക് താരങ്ങളും ധരിച്ചിരുന്നത് കോഹ്ലിയുടെ വൺ8 ബ്രാൻഡ് ഷൂ തന്നെയായിരുന്നു. പാകിസ്താൻ ടീമിലും കോഹ്ലിക്ക് ഇത്ര ഫാൻസോ എന്ന നിലയ്ക്ക് പാക് താരങ്ങളുടെ ഈ ഷൂ ഇപ്പോൾ വലിയ ​വൈറലായിരിക്കുകയാണ്. എന്നാൽ ഇതോടൊപ്പം തന്നെ പാക് താരങ്ങൾക്ക് എങ്ങനെ ഈ ഷൂ കിട്ടി, ഈ ‘ഡീൽ’ നടന്നത് ദുബായിലാണോ എന്ന നിലയ്ക്ക് ചോദ്യങ്ങളുമായും ചില ആരാധകർ രംഗത്തെത്തി.

Also Read: കരിയർ തകർത്ത പരിക്കുകൾ, ഒടുവിൽ ആർച്ചറുടെ തിരിച്ചുവരവ്: ‘എനിക്ക് ഇനി കളിച്ചാൽ മാത്രം മതി’

വിരാട് കോഹ്ലിയുടെ ഈ പ്രോഡക്ട് രജിസ്റ്റർ ചെയ്തിരിക്കുന്നത് ഇന്ത്യയിലാണ്. അ‌തിനാൽത്തന്നെ ഇത് പാകിസ്താനിലേക്ക് കയറ്റുമതി ചെയ്യാനാകില്ല. പിന്നെ എങ്ങനെ ഇത് പാക് താരങ്ങളുടെ പക്കലെത്തി എന്ന നിലയ്ക്ക് ചില ആരാധകർ ട്വിറ്ററിലൂടെയും മറ്റും ചോദ്യങ്ങൾ ഉന്നയിച്ച് രംഗത്തെത്തി. എന്നാൽ ഇതിൽ വിവാദങ്ങൾക്കൊന്നും സ്ഥാനമില്ല.

ദുബായ് വഴി വൺ8 ഷൂ പാകിസ്താൻ താരങ്ങളുടെ ​കൈയിൽ എത്തുക സാധാരണമാണ്. കാരണം, ഇന്ത്യക്കും പാകിസ്താനും ഇടയിൽ നയതന്ത്ര പ്രശ്നങ്ങളും വ്യാപാര തടസങ്ങളും നിലനിൽക്കുന്നുണ്ടെങ്കിലും, ദുബായ് പോലുള്ള ആഗോള റീട്ടെയിൽ വിപണികളിൽ നിന്നും പ്രൊഫഷണൽ താരങ്ങൾ തങ്ങൾക്ക് ആവശ്യമായ ഉയർന്ന നിലവാരമുള്ള സ്പോർട്സ് ഗിയറുകൾ തിരഞ്ഞെടുക്കുക സാധാരണമാണ്.

ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ദുബായ് പോലുള്ള തേർഡ് പാർട്ടി റൂട്ടിങ് വഴി പലപ്പോഴും പാകിസ്താനിലേക്ക് എത്താറുണ്ട്. ദുബായിലെ ഫ്രീ സോൺ വഴിയുള്ള പുനർകയറ്റുമതി ഇതിനായി വ്യാപകമായി ഉപയോഗിക്കുന്നു. ‘One8’ വിരാട് കോഹ്‌ലിയുടെ ബ്രാൻഡാണെങ്കിലും, ഇത് ആഗോളതലത്തിൽ Puma വഴിയും മറ്റ് പ്രൊഫഷണൽ സ്പോർട്സ് വിതരണക്കാർ വഴിയുമാണ് വിറ്റഴിക്കപ്പെടുന്നത്. ദുബായ് അല്ലെങ്കിൽ യുകെ/യൂറോപ്പ് എന്നിവടങ്ങളിലെ റീട്ടെയിൽ ഷോപ്പുകൾ വഴി കളിക്കാർക്ക് ഇത് നേരിട്ട് വാങ്ങാൻ സാധിക്കും എന്ന സാധ്യതയും ഉണ്ട്.

കോഹ്‌ലിയുടെ സ്വന്തം ബ്രാൻഡ്

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ ബ്രാൻഡ് ആണ് വൺ8. 2016-ലാണ് വിരാട് കോഹ്‌ലി One8 എന്ന ബ്രാൻഡ് രജിസ്റ്റർ ചെയ്യുന്നത്. കോഹ്‌ലിയുടെ ജേഴ്‌സി നമ്പറായ 18-ൽ നിന്നാണ് ‘One8’ എന്ന പേര് രൂപപ്പെട്ടത്. ആദ്യഘട്ടത്തിൽ ജർമ്മൻ സ്പോർട്സ് ബ്രാൻഡായ Pumaയുമായി പാർട്നർഷിപ്പിലായിരുന്നു വൺ8 പ്രവർത്തിച്ചുവന്നത്. “Puma One8” എന്ന പേരിൽ പുറത്തിറങ്ങിയ ഷൂസുകളും വസ്ത്രങ്ങളും വലിയ ജനപ്രീതി നേടി.

എട്ട് വർഷത്തെ കരാറിന് ശേഷം Puma യുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ച കോഹ്‌ലി, One8 ബ്രാൻഡിനെ ഒരു ആഗോള ഇന്ത്യൻ സ്പോർട്സ് ബ്രാൻഡാക്കി മാറ്റാൻ Agilitas Sports എന്ന ഇന്ത്യൻ കമ്പനിയുമായി കൈകോർത്തു. One8 ഷൂസുകളുടെ ഡിസൈൻ, ക്വാളിറ്റി, ലുക്ക് എന്നിവ തിരഞ്ഞെടുക്കുന്നതിൽ കോഹ്‌ലി നേരിട്ട് പങ്കാളിയാകുന്നുണ്ട്.

പ്രൊഫഷണൽ ക്രിക്കറ്റിനായി ഡിസൈൻ ചെയ്ത മികച്ച ഷൂസുകൾ ‘One8’ ന് ഉണ്ട്. ഈ കാരണം തന്നെയാകും പാക് താരങ്ങളെ വിരാട് കോഹ്ലിയുടെ ബ്രാൻഡിലേക്ക് എത്തിച്ചത്. ഗ്രൗണ്ടിലെ മികച്ച ഗ്രിപ്പ്, ബൗളർമാർക്കും സ്പിന്നർമാർക്കും ആവശ്യമായ ആങ്കർ സപ്പോർട്ട് എന്നിവ ഇതിലുണ്ട്. വനിതാ ക്രിക്കറ്റ് താരങ്ങൾക്കായി ലോകോത്തര നിലവാരമുള്ള ക്രിക്കറ്റ് ഷൂസുകൾ നിർമ്മിക്കുന്ന ബ്രാൻഡുകൾ വളരെ കുറവാണ്. പാകിസ്താനിൽ പ്രൊഫഷണൽ ക്രിക്കറ്റ് ഗിയറുകളുടെ ലഭ്യത കുറവാണ് എന്നതും ഏറ്റവും മികച്ച പെർഫോമൻസ് നൽകുന്ന ഷൂസ് എന്ന നിലയിലും പാക് താരങ്ങൾ ഈ ഷൂ തെരഞ്ഞെടുത്തതാകാം.

English Summary

As Kohli is such a fan of the Pakistan team, this shoe of the Pakistani players has now gone viral. Because the shoes of Indian cricketer Virat Kohli’s own brand One8 were worn by Pakistani players including Nashra Sandhu in the match against Hong Kong in the Asia Cup.

Follow Us