Smriti Mandhana: ബാറ്റുമായി സ്മൃതി മന്ദാന ബാർബിയുടെ ‘ഡ്രീം ടീമിൽ’; ആദ്യമായി ഈ നേട്ടം സ്വന്തമാക്കുന്ന ക്രിക്കറ്റ് താരം

Smriti Mandhana ​In Barbie’s Dream Team: ലോകപ്രശസ്ത ടോയ്സ് നിർമ്മാണ കമ്പനിയായ മാറ്റൽ പുറത്തിറക്കിയ ആദ്യത്തെ 'ബാർബി ഡ്രീം ടീമിൽ' സ്മൃതി മന്ദാനയും ഇടംപിടിച്ചിരിക്കുകയാണ്. ഇതോടെ, സ്വന്തം രൂപസാദൃശ്യത്തിൽ ഒരു ബാർബി പാവ നിർമ്മിക്കപ്പെടുന്ന ലോകത്തിലെ ആദ്യ ക്രിക്കറ്റ് താരമെന്ന റെക്കോർഡാണ് ഇപ്പോൾ സ്മൃതി സ്വന്തമാക്കിയിരിക്കുന്നത്.

Smriti Mandhana: ബാറ്റുമായി സ്മൃതി മന്ദാന ബാർബിയുടെ ഡ്രീം ടീമിൽ; ആദ്യമായി ഈ നേട്ടം സ്വന്തമാക്കുന്ന ക്രിക്കറ്റ് താരം

Smriti Mandhana

Updated On: 

05 Mar 2026 | 02:46 PM

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ സൂപ്പർ താരം സ്മൃതി മന്ദാനയുടെ തൊപ്പിയിൽ മറ്റൊരു പൊൻതൂവൽ കൂടി. രാജ്യാന്തര വനിതാ ദിനത്തോടനുബന്ധിച്ച്, ലോകപ്രശസ്ത ടോയ്സ് നിർമ്മാണ കമ്പനിയായ മാറ്റൽ (Mattel) പുറത്തിറക്കിയ ആദ്യത്തെ ‘ബാർബി ഡ്രീം ടീമിൽ’ (Barbie Dream Team) സ്മൃതി മന്ദാനയും ഇടംപിടിച്ചിരിക്കുകയാണ്. ഇതോടെ, സ്വന്തം രൂപസാദൃശ്യത്തിൽ ഒരു ബാർബി പാവ നിർമ്മിക്കപ്പെടുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന റെക്കോർഡാണ് ഇപ്പോൾ സ്മൃതി സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ വനിതകൾക്ക് സന്തോഷിക്കാൻ കഴിയുന്ന അഭിമാനത്തിൻ്റെ നിമിഷം കൂടിയാണിത്.

അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായി, കായികരംഗത്ത് മികച്ച പ്രകടനം കാഴ്ച്ചവച്ച സ്ത്രീകളെ ആദരിക്കുന്നതിൻ്റെ ഭാ​ഗമായാണ് ബാർബി ഈ സ്പെഷ്യൽ എഡിഷൻ പാവകളെ പുറത്തിറക്കിയിരിക്കുന്നത്. വനിതാ ക്രിക്കറ്റിന് ലോകത്താകെ ജനപ്രീതി നേടികൊടുക്കുന്നതിൽ സ്മൃതി നൽകിയ സംഭാവനകളെ മുൻനിർത്തിയാണ് താരത്തെ ഈ ആദരവ് നൽകിയിരിക്കുന്നത്. ലോകത്തിൻ്റെ വിവിധ കായിക രം​ഗത്ത് നിന്നുള്ള പ്രമുഖ സ്ത്രീകളെയും ഈ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതാണ് സ്മൃതി മന്ദാനയുടെ ബാർബി ഡോൾ.

ടെസ്റ്റ്, ഏകദിനം, ടി20 എന്നീ മൂന്ന് ഫോർമോറ്റുകളിലും ടൂർണമെൻ്റിലും സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരമെന്ന പ്രശസ്തി നിലനിൽക്കെയാണ് ഈ ആദരവ്. ജേഴ്സിയണിഞ്ഞാണ് സമൃതി ബാർബി ഡോളിൻ്റെ വേഷത്തിൽ എത്തിയിരിക്കുന്നത്. കൈയ്യിൽ ഒരു ബാറ്റുമുണ്ട്. കായികരംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് പെൺകുട്ടികൾക്ക് ഈ ബാർബി ഡോൾ പ്രചോദനമാവുമെന്നതാണ് ഏറ്റവും വലിയ ആകർഷണം.

 

Follow Us
ഞണ്ട് കറി കഴിക്കുന്നത് അപകടമോ?
30 ദിവസത്തിനുള്ളിൽ വിളവ് തരുന്ന പച്ചക്കറികൾ
കണ്ണീരോടെ മാപ്പ്! ഭക്തിയോടെയായിരുന്നു പൊങ്കാലയിടാൻ വന്നതെന്ന് അന്ന രാജൻ
പച്ചമാങ്ങ സ്‌ക്വാഷ് കഴിച്ചിട്ടുണ്ടോ? ഉണ്ടാക്കാന്‍  എന്തെളുപ്പം
പൊങ്കാലയിട്ടു, ജോലിക്ക് വേണ്ടിയുള്ള പ്രഹസനം- റെനീഷയുടെ മറുപടി
ക്ഷേത്രോത്സവത്തിനിടെ കൂട്ടം തിരിഞ്ഞ് പൊരിഞ്ഞ അടി
മുൻ കേന്ദ്രമന്ത്രി കെപി ഉണ്ണികൃഷ്ണന് അന്ത്യകർമ്മങ്ങൾ നൽകുന്നു
ഇനി ലിഫ്റ്റില്‍ കയറാനും പേടിക്കണമല്ലോ? അദ്ദേഹം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്‌