IPL 2025: ക്യാപ്റ്റൻസിയിൽ ഷെയിൻ വോണിനെയും പിന്നിലാക്കി നമ്മുടെ സ്വന്തം സഞ്ജു; രാജസ്ഥാൻ്റെ ഏറ്റവും മികച്ച ക്യാപ്റ്റൻ

Sanju Samson Captaincy Record: രാജസ്ഥാൻ റോയൽസിനെ ഏറ്റവുമധികം വിജയങ്ങളിലേക്ക് നയിക്കുന്ന ക്യാപ്റ്റനെന്ന റെക്കോർഡ് ഇനി സഞ്ജു സാംസണ്. പഞ്ചാബ് കിംഗ്സിനെതിരായ വിജയത്തോടെയാണ് സഞ്ജു ഈ നേട്ടത്തിലെത്തിയത്.

IPL 2025: ക്യാപ്റ്റൻസിയിൽ ഷെയിൻ വോണിനെയും പിന്നിലാക്കി നമ്മുടെ സ്വന്തം സഞ്ജു; രാജസ്ഥാൻ്റെ ഏറ്റവും മികച്ച ക്യാപ്റ്റൻ

സഞ്ജു സാംസൺ

Published: 

06 Apr 2025 | 02:21 PM

രാജസ്ഥാൻ റോയൽസിൻ്റെ തന്നെ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനായി സഞ്ജു സാംസൺ. പഞ്ചാബ് കിംഗ്സിനെ പരാജയപ്പെടുത്തിയതോടെ രാജസ്ഥാൻ റോയൽസിനെ ഏറ്റവുമധികം മത്സരങ്ങളിൽ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റനെന്ന റെക്കോർഡിലാണ് സഞ്ജു എത്തിയത്. ടീമിന് ആദ്യ സീസണിൽ കിരീടം നേടിക്കൊടുത്ത ഷെയിൻ വോണിൻ്റെ റെക്കോർഡ് തകർത്താണ് സഞ്ജുവിൻ്റെ നേട്ടം. പഞ്ചാബ് കിംഗ്സിനെ 50 റൺസിനാണ് രാജസ്ഥാൻ മറികടന്നത്.

പഞ്ചാബ് കിംഗ്സിനെതിരെ രാജസ്ഥാൻ നായകനായി തൻ്റെ 32ആം ജയമാണ് സഞ്ജു കുറിച്ചത്. 62 മത്സരങ്ങളിലാണ് താരം ടീമിനെ നയിച്ചത്. ഷെയിൻ വോണിന് 31 വിജയങ്ങളുണ്ട്. വോൺ രാജസ്ഥാനെ നയിച്ചത് 56 മത്സരങ്ങളിൽ. നിലവിൽ രാജസ്ഥാൻ പരിശീലകനായ രാഹുൽ ദ്രാവിഡ് 34 മത്സരങ്ങളിൽ 18 വിജയവുമായി പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്. 27 മത്സരങ്ങളിൽ ടീമിനെ നയിച്ച സ്റ്റീവ് സ്മിത്ത് 15 തവണയും 24 മത്സരങ്ങളിൽ ക്യാപ്റ്റനായ അജിങ്ക്യ രഹാനെ 9 തവണയും രാജസ്ഥാനായി ജയം രുചിച്ചു.

പഞ്ചാബ് കിംഗ്സിനെതിരെ അനായാസ ജയമാണ് രാജസ്ഥാൻ റോയൽസ് കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 205 റൺസെന്ന മികച്ച സ്കോർ കണ്ടെത്തി. യശസ്വി ജയ്സ്വാൾ (67) ഫോമിലേക്ക് തിരികെവന്നപ്പോൾ റിയാൻ പരാഗ് (43), സഞ്ജു സാംസൺ (38) എന്നിവരും രാജസ്ഥാനായി തിളങ്ങി. പഞ്ചാബിനായി ലോക്കി ഫെർഗൂസൻ രണ്ട് വിക്കറ്റ് വീഴ്ത്തി.

Also Read: IPL 2025: തോൽവിക്കയത്തിൽ നിന്നും കരകയറാൻ സൺറൈസേഴ്സ്; തുടർവിജയം നേടി ​ഗുജറാത്ത്

മറുപടി ബാറ്റിംഗിൽ ജോഫ്ര ആർച്ചറിൻ്റെ ആദ്യ ഓവറിൽ തന്നെ പഞ്ചാബ് ബാക്ക്ഫൂട്ടിലായി. ഓവറിലെ ആദ്യ പന്തിൽ പ്രിയാൻഷ് ആര്യയെയും അവസാന പന്തിൽ ശ്രേയാസ് അയ്യരെയും വീഴ്ത്തിയ ആർച്ചർ ഒരു വിക്കറ്റ് കൂടി വീഴ്ത്തി കളിയിലെ താരമായി. നാല് വിക്കറ്റ് നഷ്ടത്തിൽ 43 റൺസെന്ന നിലയിൽ നിന്ന് നേഹൽ വധേരയും (62) ഗ്ലെൻ മാക്സ്‌വലും (30) പൊരുതിയെങ്കിലും രാജസ്ഥാൻ വിജയം പിടിച്ചെടുത്തു.

നാല് മത്സരങ്ങളിൽ രണ്ട് വീതം ജയവും തോൽവിയും സഹിതം നാല് പോയിൻ്റുമായി രാജസ്ഥാൻ റോയൽസ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങളിൽ രണ്ട് ജയം സഹിതം നാല് പോയിൻ്റുള്ള പഞ്ചാബ് നാലാമതും. ഈ മാസം 9ന് ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് രാജസ്ഥാൻ്റെ അടുത്ത മത്സരം.

Loading...
Unable to load recommendations.
Follow Us
Related Stories
India vs Argentina: തോറ്റാല്‍ പുറത്ത്! ലോകപ്പില്‍ ഇന്ന് അര്‍ജന്റീനയ്‌ക്കെതിരെ ഇന്ത്യയ്ക്ക് നിര്‍ണായക പോരാട്ടം; എപ്പോള്‍, എവിടെ കാണാം?
Devdutt Padikkal: ദേവ്ദത്ത് പടിക്കലിന്റെ മനംകവര്‍ന്ന സുന്ദരിയെ കണ്ടോ! ഞെട്ടരുത് ചെക്കനും പോയി
Tragic Loss in Football: തുടരെ തുടരെ യുവതാരങ്ങളുടെ മരണം! ഫുട്ബോൾ ലോകത്തെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത വിയോഗങ്ങൾ
Sanju Samson: സഞ്ജു സാംസണ്‍ ഉള്‍പ്പെടെ 28 മലയാളികള്‍; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്കായി പോരാടുന്നത് 492 താരങ്ങള്‍
Sanju Samson-Vaibhav Sooryavanshi: സഞ്ജുവിനെ വെല്ലാനുണ്ടോ വൈഭവ്? പ്രായം മുതല്‍ പ്രധാന റെക്കോഡുകള്‍ വരെ, എല്ലാം വ്യത്യസ്തം
മത്സരത്തിനിടെ കുഴഞ്ഞുവീണ്, കെവിൻ കാസ്ട്രോ 25-ാം വയസിൽ അ‌ന്തരിച്ചു; ജീസസ് ഈസ് കിങ് എന്ന് അ‌വസാന സ്റ്റാറ്റസ്!
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം