AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

വോസിന്യ വരുന്നുണ്ടേ! ഫിഫ ലോകകപ്പ് ഹീറോ ഇന്ത്യയിലേക്ക്? ഐഎസ്എല്‍ കളിക്കാന്‍ താല്‍പര്യം?

Will Cape Verde's world cup hero Vozinha visit India: വോസിന്യയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് താരത്തെ ഇന്ത്യയിലെത്തിച്ചേക്കുമെന്ന് ശതദ്രു സൂചന നല്‍കിയത്. എമിലിയാനോ മാർട്ടിനെസ്, റെനെ ഹിഗിത തുടങ്ങിയ ഇതിഹാസ ഗോൾകീപ്പർമാരെ താന്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്നിട്ടുണ്ടെന്നും, ആ പട്ടികയിലേക്ക് മറ്റൊരു പേര് കൂടി കൂട്ടിച്ചേർക്കപ്പെടാൻ പോകുന്നുവെന്നാണ് തോന്നുന്നതെന്നും ശതദ്രു

വോസിന്യ വരുന്നുണ്ടേ! ഫിഫ ലോകകപ്പ് ഹീറോ ഇന്ത്യയിലേക്ക്? ഐഎസ്എല്‍ കളിക്കാന്‍ താല്‍പര്യം?
Vozinha FIFA World Cup 2026Image Credit source: PTI
Jayadevan AM
Jayadevan AM | Published: 11 Oct 2026 | 03:29 PM

ഫിഫ ലോകകപ്പിലെ മിന്നുംതാരം വോസിന്യ ഇന്ത്യയിലെത്തിയേക്കുമെന്ന് സൂചന. കാംബോ വെര്‍ദെയുടെ ഗോള്‍കീപ്പറെ ഇന്ത്യയിലെത്തിച്ചേക്കുമെന്ന് സ്‌പോര്‍ട്‌സ് പ്രമോട്ടറായ ശതദ്രു ദത്തയാണ് സൂചന നല്‍കിയത്. കൊല്‍ക്കത്തയിലാകും വോസീന്യ വരുന്നത്. നേരത്തെ ലയണല്‍ മെസി ഉള്‍പ്പെടെയുള്ളവരെ ശതദ്രു കൊല്‍ക്കത്തയിലെത്തിച്ചിരുന്നു. ഇതില്‍ മെസിയുടെ സന്ദര്‍ശനം സംഘര്‍ഷത്തില്‍ കലാശിക്കുകയും, സംഭവത്തില്‍ ശതദ്രു അറസ്റ്റിലാവുകയും ചെയ്തിരുന്നു. വോസിന്യയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് താരത്തെ ഇന്ത്യയിലെത്തിച്ചേക്കുമെന്ന് ശതദ്രു സൂചന നല്‍കിയത്. എമിലിയാനോ മാർട്ടിനെസ്, റെനെ ഹിഗിത തുടങ്ങിയ ഇതിഹാസ ഗോൾകീപ്പർമാരെ താന്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്നിട്ടുണ്ടെന്നും, ആ പട്ടികയിലേക്ക് മറ്റൊരു പേര് കൂടി കൂട്ടിച്ചേർക്കപ്പെടാൻ പോകുന്നുവെന്നാണ് തോന്നുന്നതെന്നും ശതദ്രു കുറിച്ചു.

വോസിന്യ, ചിലിയുടെ അര്‍തുറോ വിദാല്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ശതദ്രു ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്. കഴിഞ്ഞ ലോകകപ്പിലെ വോസിന്യയുടെ പ്രകടനം തന്നെ ഏറെ ആകര്‍ഷിച്ചെന്ന് ശതദ്രു പറഞ്ഞു. അദ്ദേഹത്തിന്റെയും കാംബോ വെര്‍ദെയുടെയും ലോകകപ്പിലെ പ്രകടനം പ്രചോദനം പകരുന്നതാണ്‌. അദ്ദേഹം ശരിക്കും ഒരു മാതൃകാ വ്യക്തിത്വമാണ്. അദ്ദേഹത്തിന് നന്നായി ഇംഗ്ലീഷ് അറിയാവുന്നതിനാല്‍ തങ്ങള്‍ക്ക് മികച്ച രീതിയില്‍ പരസ്പരം സംസാരിക്കാനായെന്നും ശതദ്രു പറഞ്ഞു.

ശതദ്രുവിന്റെ കുറിപ്പ്:

ഐഎസ്എല്‍ കളിക്കാനും താല്‍പര്യം?

അവസരം ലഭിച്ചാല്‍ ഐഎസ്എല്ലില്‍ കളിക്കാന്‍ താല്‍പര്യമുണ്ടെന്ന് വോസിന്യ ശതദ്രുവിനെ അറിയിച്ചതായി ബംഗാളി മാധ്യമമായ ‘ആനന്ദ്ബസാര്‍’ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ ഫുട്‌ബോളിനുള്ള ജനപ്രീതിയെക്കുറിച്ചും, പ്രത്യേകിച്ചും കൊല്‍ക്കത്തയെക്കുറിച്ചും താരം ചോദിച്ചറിഞ്ഞു. ഈ സംസാരത്തിനിടെയാണ് താരം ഐഎസ്എല്ലിനെക്കുറിച്ച് അറിയുന്നത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിക്കു വേണ്ടി താന്‍ ഒപ്പിട്ട ജഴ്‌സി താരം സമ്മാനമായി കൈമാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Also Read: പ്രശസ്തി വന്നപ്പോള്‍ വോസിന്യയ്ക്ക് നഷ്ടപ്പെട്ടത് സമാധാനം; പഴയ ജീവിതം മതിയായിരുന്നുവെന്ന് ലോകകപ്പ് ഹീറോ

ഫിഫ ലോകകപ്പിലെ ഹീറോ

കാംബോ വെര്‍ദെ എന്ന കുഞ്ഞന്‍രാജ്യം ഫിഫ ലോകകപ്പില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചശേഷമാണ് മടങ്ങിപ്പോയത്. ഗോള്‍കീപ്പര്‍ വോസിന്യയുടെ പ്രകടനമാണ് അവര്‍ക്ക് കരുത്തായത്. ഫിഫ ലോകകപ്പിലെ പ്രകടനത്തോടെ താരത്തിന്റെ ജനപ്രീതിയും വര്‍ധിച്ചു.

ലോകകപ്പിന് മുമ്പ് ഏതാണ്ട് 50,000 പേരാണ് താരത്തെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്തിരുന്നത്. ഇപ്പോള്‍ 28 മില്യണിലധികം പേരാണ് വോസിന്യയുടെ ഫോളോവേഴ്‌സ്. എന്നാല്‍ പ്രശസ്തി ലഭിച്ചതോടെ സമാധാനം പോയെന്നും, പഴയ ജീവിതമായിരുന്നു നല്ലതെന്നും താരം അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

English Summary

Cape Verde’s World Cup goalkeeper Vozinha reportedly planning to visit India this December. He reportedly wants to play in the ISL. He expressed his desire to learn more about Indian football during a chat with promoter Satadru Dutta.

Follow Us