AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

പ്രശസ്തി വന്നപ്പോള്‍ വോസിന്യയ്ക്ക് നഷ്ടപ്പെട്ടത് സമാധാനം; പഴയ ജീവിതം മതിയായിരുന്നുവെന്ന് ലോകകപ്പ് ഹീറോ

Cape Verde's Vozinha on losing privacy, peace and tranquillity: സമാധാനവും സ്വസ്ഥതയും നഷ്ടമായെന്ന് വോസീന്യ. മുമ്പത്തെ പോലെ സ്വകാര്യത ലഭിക്കുന്നില്ല. പുറത്തിറങ്ങിയാലും, റെസ്‌റ്റോറന്റില്‍ പോയാല്‍ പോലും ആരെങ്കിലും ഫോട്ടോ എടുക്കാനോ, ഓട്ടോഗ്രാഫ് വാങ്ങാനോ എത്തും. അനുവാദം ചോദിക്കാതെ തന്റെ ദൃശ്യങ്ങള്‍ മറ്റുള്ളവര്‍ പകര്‍ത്തും. ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ മാറ്റം ഇതാണെന്നും താരം.

പ്രശസ്തി വന്നപ്പോള്‍ വോസിന്യയ്ക്ക് നഷ്ടപ്പെട്ടത് സമാധാനം; പഴയ ജീവിതം മതിയായിരുന്നുവെന്ന് ലോകകപ്പ് ഹീറോ
Cape Verde goalkeeper Vozinha Image Credit source: PTI
Jayadevan AM
Jayadevan AM | Published: 28 Sep 2026 | 08:19 PM

ഫിഫ ലോകകപ്പ് സമ്മാനിച്ച ഏറ്റവും നല്ല അനുഭവമായിരുന്നു പുതുമുഖങ്ങളായ കാംബോ വെര്‍ദെയുടെ തീപ്പൊരി പ്രകടനം. ലോകഭൂപടത്തില്‍ ഇങ്ങനെയൊരു രാജ്യം ഉണ്ടെന്ന് പോലുമറിയാത്തവര്‍, അവരുടെ പ്രകടനം കണ്ട് കോരിത്തരിച്ചു. ഗോള്‍കീപ്പര്‍ വോസീന്യയായിരുന്നു അവരുടെ പടയാളി. പബ്ലിസിറ്റിയുടെ വെളിച്ചമൊന്നുമില്ലാതെ ശാന്തമായ ജീവിതമായിരുന്നു ലോകകപ്പ് വരെ വോസീന്യ നയിച്ചിരുന്നത്. എന്നാല്‍ ലോകകപ്പ് കഴിഞ്ഞതോടെ കഥ മാറി. വോസീന്യയെ തേടി പേരും പ്രശസ്തിയും എത്തി. അതോടെ സമാധാനവും പോയി! ഇപ്പോള്‍ പഴയ ജീവിതത്തിലേക്ക് മടങ്ങാന്‍ കൊതിക്കുകയാണ് ലോകകപ്പിലെ ഹീറോ.

തന്റെ സമാധാനവും സ്വസ്ഥതയും നഷ്ടമായെന്ന് അദ്ദേഹം ‘ഒബ്‌സര്‍വറി’നോട് വെളിപ്പെടുത്തി. മുമ്പത്തെ പോലെ സ്വകാര്യത ലഭിക്കുന്നില്ല. പുറത്തിറങ്ങിയാലും, റെസ്‌റ്റോറന്റില്‍ പോയാല്‍ പോലും ആരെങ്കിലും ഫോട്ടോ എടുക്കാനോ, ഓട്ടോഗ്രാഫ് വാങ്ങാനോ എത്തും. അനുവാദം ചോദിക്കാതെ തന്റെ ദൃശ്യങ്ങള്‍ മറ്റുള്ളവര്‍ പകര്‍ത്തും. ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ മാറ്റം ഇതാണ്. ഇതില്‍ ഇനി മാറ്റം വരുത്താന്‍ തനിക്ക് എന്തെങ്കിലും ചെയ്യാനാകുമെന്ന് തോന്നുന്നില്ലെന്നും താരം പറഞ്ഞു.

ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ്‌

ലോകകപ്പിന് മുമ്പ് ഏതാണ്ട് അമ്പതിനായിരത്തോളം പേര്‍ മാത്രമായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ വോസീന്യയെ ഫോളോ ചെയ്തിരുന്നത്. എന്നാല്‍ ലോകകപ്പിന് ശേഷം ഫോളോവേഴ്‌സിന്റെ എണ്ണം 10 ലക്ഷം കവിഞ്ഞു. ഇപ്പോള്‍ 28 മില്യണ്‍ പേരാണ് അദ്ദേഹത്തെ ഫോളോ ചെയ്യുന്നത്.

Also Read: Kerala Blasters: കൊച്ചി വിട്ടുപോകില്ല, കൂടെ ‘റോയല്‍ ടച്ചും’! കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് ‘ഡബിള്‍ ധമാക്ക’

ഒറ്റരാത്രി കൊണ്ട് അദ്ദേഹം സെലിബ്രിറ്റിയായി. ലോകകപ്പ് സമയത്ത് നിരവധി കമ്പനികളും ബ്രാന്‍ഡുകളും തന്നോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ‘യുഎഫ്എല്‍ മൊബൈല്‍’ എന്ന ബ്രാന്‍ഡുമായി മാത്രമാണ് പ്രൊഫഷണല്‍ കരാറില്‍ ഏര്‍പ്പെട്ടത്. ഭാവിയില്‍ എങ്ങനെയുള്ള ഓഫറുകളാണ് വരുന്നതെന്ന് അറിയില്ല. തല്‍ക്കാലം ലഹരിവസ്തുക്കള്‍, ബെറ്റിങ് ആപ്പുകള്‍ തുടങ്ങിയ ബ്രാന്‍ഡുകളുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും വോസീന്യ പറഞ്ഞതായി ഒബ്‌സര്‍വര്‍ റിപ്പോര്‍ട്ട് ചെയ്തു.

നിരവധി പേര്‍ പ്രശസ്തരാകാനും ജനശ്രദ്ധ നേടാനും ആഗ്രഹിക്കുന്നു. എന്നാല്‍ അവര്‍ ഇതിന്റെ പോസിറ്റീവ് വശം മാത്രമാണ് കാണുന്നത്. ഇന്നത്തെ പ്രശസ്തമായ ജീവിതമാണോ, പഴയ ശാന്തമായ ജീവിതമാണോ വേണ്ടെന്ന് തന്നോട് ചോദിച്ചാല്‍, തീര്‍ച്ചയായും പഴയ ജീവിതമേ തിരഞ്ഞെടുക്കൂവെന്ന് താരം വ്യക്തമാക്കി.

ഈ പ്രശസ്തി തന്റെ കുടുംബാംഗങ്ങളെയും ബാധിച്ചതായി അദ്ദേഹം പറഞ്ഞു. ആരോടും ‘നോ’ പറയാന്‍ മടിയുള്ള തന്റെ അമ്മയെ കാണാന്‍ കാംബോ വെര്‍ദെയിലെ വീട്ടില്‍ ദിവസവും നിരവധി പേരാണ് വരുന്നത്. കുറച്ചുകൂടി ഗൗരവക്കാരനായ അച്ഛന്‍ ആളുകളില്‍ നിന്ന് അകലം പാലിക്കാന്‍ പഠിച്ചു. സാഹചര്യം അനുസരിച്ച് ജീവിക്കാനും അതിര്‍വരമ്പുകള്‍ നിശ്ചയിക്കാനും അവര്‍ തന്നെ പഠിക്കേണ്ടതുണ്ടെന്നും വോസീന്യ പറഞ്ഞു.

English Summary

Vozinha revealed that his sudden fame completely ruined his quiet, everyday life by robbing him of his personal privacy. He explained that simple routines like eating at a restaurant now lead to constant interruptions from fans asking for photos, autographs, or filming him without consent.

Follow Us