India football Team : ജിതിനും വിബിനും ഇന്ത്യൻ ടീമിൽ; മലേഷ്യക്കെതിരായ ടീം പ്രഖ്യാപിച്ച് പരിശീലകൻ

Jithin MS Vibin Mohanan : മലേഷ്യക്കെതിരായ സൗഹൃദമത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരങ്ങളായ ജിതിൻ എംഎസും വിബിൻ മോഹനനും. 26 അംഗ ടീമിലാണ് ഇരു താരങ്ങളും ഇടം പിടിച്ചത്. ഈ മാസം 18നാണ് മത്സരം.

India football Team : ജിതിനും വിബിനും ഇന്ത്യൻ ടീമിൽ; മലേഷ്യക്കെതിരായ ടീം പ്രഖ്യാപിച്ച് പരിശീലകൻ

ജിതിൻ എംഎസ്, വിബിൻ മോഹനൻ (Image Courtesy - Social Media)

Published: 

05 Nov 2024 | 03:25 PM

മലേഷ്യക്കെതിരായ ഇന്ത്യൻ ടീമിൽ ഇടം പിടിച്ച് മലയാളികളായ ജിതിൻ എംഎസും വിബിൻ മോഹനനനും. പരിശീലകൻ മനോലോ മാർക്കസ് പ്രഖ്യാപിച്ച 26 അംഗ ടീമിൽ മലയാളി താരങ്ങളും ഇടം പിടിച്ചു. ഇരുവരും ദേശീയ ടീമിൽ ഇതുവരെ കളിച്ചിട്ടില്ല. ഈ മാസം 18നാണ് മലേഷ്യക്കെതിരായ സൗഹൃദമത്സരം. ഹൈദരാബാദിനെ ജിഎംസി ബാലയോഗി ഗച്ചിബൗളി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

കേരള ബ്ലാസ്റ്റേഴ്സിൻ്റെ യൂത്ത് സിസ്റ്റത്തിലൂടെ വളർന്നുവന്ന മധ്യനിരതാരമാണ് വിബിൻ മോഹനൻ. 2017ൽ കേരള പോലീസ് അക്കാദമിയിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് യൂത്ത് ടീമിലെത്തിയ വിബിൻ 2020 സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ബി ടീമിനായി സീനിയർ ടീമിൽ അരങ്ങേറി. പിന്നീട് 2022 വരെ ഐലീഗ് ടീമായ ഇന്ത്യൻ ആരോസിൽ വായ്പാടിസ്ഥാനത്തിൽ കളിച്ച വിബിൻ 2022 സീസണിൽ ബ്ലാസ്റ്റേഴ്സിൻ്റെ സീനിയർ ടീമിൽ അരങ്ങേറി. ഇന്ത്യയുടെ അണ്ടർ 20, അണ്ടർ 23 ടീമുകളിൽ വിബിൻ കളിച്ചിട്ടുണ്ട്. 21 വയസുകാരനായ വിബിൻ തൃശൂർ സ്വദേശിയാണ്.

Also Read : Imane Khelif: ‘ ശരീരത്തിൽ ആന്തരിക വൃഷണങ്ങൾ’; പാരീസ് ഒളിമ്പിക്‌സ് ജേതാവ് ഇമാനെ ഖെലീഫ് പുരുഷനെന്ന് മെഡിക്കൽ റിപ്പോർട്ട്

26 വയസുകാരനായ ജിതിൻ എംഎസ് കേരളത്തിൻ്റെ സന്തോഷ് ട്രോഫി ടീമിൽ കളിച്ചതാണ്. 2016 – 17 സീസണിൽ കേരള പ്രീമിയർ ലീഗ് ക്ലബായ എഫ്സി കേരളയിലൂടെ സീനിയർ കരിയർ ആരംഭിച്ച ജിതിൻ 2017 ൽ കേരള ബ്ലാസ്റ്റേഴ്സ് ബി ടീമിലെത്തി. 2020ൽ ഐലീഗ് ക്ലബായ ഗോകുലം കേരളയിലെത്തിയ ജിതിൻ 2022ൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിലെത്തി. മുന്നേറ്റ താരമായ ജിതിൻ നോർത്ത് ഈസ്റ്റിൻ്റെ പ്രധാന താരമാണ്.

ഈ മാസം 11 ന് ഹൈദരാബാദിൽ ആരംഭിക്കുന്ന പരിശീലന ക്യാമ്പിൽ ഇരുവരും പങ്കെടുക്കും. 26 അംഗ ടീം ഇങ്ങനെ :

ഗോൾ കീപ്പർമാർ: Amrinder Singh, Gurpreet Singh Sandhu, Vishal Kaith.

പ്രതിരോധ താരങ്ങൾ : Aakash Sangwan, Anwar Ali, Asish Rai, Chinglensana Singh Konsham, Hmingthanmawia Ralte, Mehtab Singh, Rahul Bheke, Roshan Singh Naorem, Sandesh Jhingan.

മധ്യനിര താരങ്ങൾ : Anirudh Thapa, Brandon Fernandes, Jeakson Singh Thounaojam, Jithin MS, Lalengmawia Ralte, Liston Colaco, Suresh Singh Wangjam, Vibin Mohanan.

മുന്നേറ്റ താരങ്ങൾ : Edmund Lalrindika, Irfan Yadwad, Farukh Choudhary, Lallianzuala Chhangte, Manvir Singh, Vikram Partap Singh.

Follow Us
Related Stories
Cristiano Ronaldo: കളിക്കളത്തിലെ രാജാവിന്‌ ‘സ്വർണ്ണ ബൂട്ടുകൾ’! റൊണാള്‍ഡോയ്ക്ക്‌ വമ്പൻ സർപ്രൈസുമായി നൈക്കി
‘നന്ദി യാദിൽ’! നമ്മുടെ മലയാളി ചെക്കന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കമന്റിട്ട് ലയണൽ മെസി; സംശയിക്കേണ്ട ഒറിജിനലാ
എത്രകണ്ടിട്ടും മതിവരുന്നില്ല! ​​ചൈനയെ തോൽപ്പിച്ച് സ്വർണം നേടിയ വനിതാ റിലേ ടീമിനെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര
ബ്രസീൽ ജയത്തിന് ഇരട്ടി മധുരം! സ്റ്റേഡിയത്തെ കോരിത്തരിപ്പിച്ച് നെയ്മറിന്റെ എൻട്രി; ടീമിന്റെ ചങ്കായി വിനീഷ്യസ്
റോണോയ്ക്ക് ഇനി കൊളംബിയൻ പരീക്ഷ! പാസാകാൻ പാടുപെടും
കൂടോത്രത്തിന്റെ പവറോ! ഹാരി​ കെയ്ന്റെ ഗോൾ ശ്രമം ‘പറന്നു’; ഘാന ഗോളിയുടെ പണിയെടുത്ത് ക്രോസ്ബാറും
പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കാറുണ്ടോ? ഗുണങ്ങളേറെ
തലയിണക്കവറുകൾ എത്ര ദിവസത്തിലൊരിക്കൽ മാറ്റണം?
കണ്ണിനടിയിലെ കറുപ്പകറ്റാൻ നെയ്യ്; രാത്രി കിടക്കുന്നതിന് മുമ്പ്...
ഭക്ഷണം പാകം ചെയ്യുന്നതിന് ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് നല്ലതോ?
ശക്തമായ തിര, 33 വയസ്സുകാരൻ മുങ്ങി, ദൃശ്യങ്ങൾ
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ