Kerala Blasters: കേരള ബ്ലാസ്റ്റേഴ്സിന്റെ സർപ്രൈസ് നീക്കം! റാംഹ്ലുഞ്ചുംഗ മഞ്ഞപ്പടയിലേക്ക്?
Will Ramhlunchhunga Join Kerala Blasters: റാംഹ്ലുഞ്ചുംഗ കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയേക്കുമെന്ന് അഭ്യൂഹം. വിവിധ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പ്രചാരണം വ്യാപകമാണ്. കേരള ബ്ലാസ്റ്റേഴ്‌സ് വൃത്തങ്ങള്‍ ഇതുസംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.ഐസ്വാള്‍ എഫ്‌സി, ശ്രീനിധി ഡെക്കാന്‍, ഹൈദരാബാദ് എഫ്‌സി, സ്‌പോര്‍ട്ടിങ് ഡല്‍ഹി എന്നീ ടീമുകള്‍ക്കു വേണ്ടി കളിച്ചിട്ടുണ്ട്.
യുവ മുന്നേറ്റതാരം റാംഹ്ലുഞ്ചുംഗ കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയേക്കുമെന്ന് അഭ്യൂഹം. വിവിധ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍, പ്രത്യേകിച്ചും ഫാന്‍ പേജുകളില്‍ ഇതുസംബന്ധിച്ച് പ്രചാരണം വ്യാപകമാണ്. എന്നാല്‍ കേരള ബ്ലാസ്റ്റേഴ്‌സ് വൃത്തങ്ങള്‍ ഇതുസംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ ഔദ്യോഗിക പ്രതികരണം ലഭ്യമായേക്കുമെന്നാണ് പ്രതീക്ഷ. അഭ്യൂഹങ്ങള്‍ സത്യമാണെങ്കില്‍ 25-കാരനായ താരത്തിന്റെ വരവ് മഞ്ഞപ്പടയ്ക്ക് കരുത്ത് പകരും. ഐസ്വാള്‍ എഫ്‌സി, ശ്രീനിധി ഡെക്കാന്‍, ഹൈദരാബാദ് എഫ്‌സി, സ്‌പോര്‍ട്ടിങ് ഡല്‍ഹി എന്നീ ടീമുകള്‍ക്കു വേണ്ടി കളിച്ചിട്ടുണ്ട്.
‘ഛുംഗ ഹ്മാർ’ എന്ന പേരിലും അദ്ദേഹം ഫുട്ബോൾ ആരാധകർക്കിടയിൽ അറിയപ്പെടുന്നു. ‘ഛുംഗ’ എന്ന് പരക്കെ അറിയപ്പെടുന്ന ഈ താരത്തിന്റെ തുടക്കം മിസോറാം പ്രീമിയർ ലീഗിൽ (എംപിഎല്‍) നിന്നായിരുന്നു. 2018-ൽ ഇലക്ട്രിക് വെങ് എഫ്‌സിയുമായി കരാറിലേർപ്പെട്ടുകൊണ്ടാണ് ഛുംഗ തന്റെ ആദ്യ പ്രൊഫഷണൽ ഫുട്ബോൾ ജീവിതം ആരംഭിക്കുന്നത്.
2020 ജനുവരി 1-ന് ഇലക്ട്രിക് വെങ് ക്ലബ്ബിൽ നിന്ന് റാംലൻചുങ്ഗ ഐ-ലീഗ് ടീമായ ഐസോൾ എഫ്സിയിലേക്ക് എത്തിയത് കരിയറില്‍ വഴിത്തിരിവായി. 2020 ജനുവരി 4-ന് ഗോകുലം കേരള എഫ്സിക്കെതിരായ മത്സരത്തിലൂടെ പ്രൊഫഷണൽ അരങ്ങേറ്റം കുറിച്ചു.
ആദ്യ ഐ ലീഗ് ഗോള്‍
2021 ഡിസംബർ 27-ന് റിയൽ കാശ്മീർ എഫ്സിക്കെതിരായ മത്സരത്തിലാണ് റാംലൻചുങ്ഗ തന്റെ ആദ്യ പ്രൊഫഷണൽ ഗോൾ നേടുന്നത്. 2022 ജൂലൈ 27-ന് താരം ഐഎസ്എല്‍ ക്ലബ്ബായ ഹൈദരാബാദ് എഫ്സിയിലേക്ക് എത്തി. പിന്നാലെ, ഐ-ലീഗ് ക്ലബ്ബായ ശ്രീനിധി ഡെക്കാൻ എഫ്സിയിലേക്ക് താരത്തെ ലോണിൽ അയച്ചു.
2022 നവംബർ 14-ന് പഞ്ചാബ് എഫ്സിക്കെതിരെ നടന്ന മത്സരത്തില്‍ റാംഹ്ലുഞ്ചുംഗ ശ്രീനിധിക്കു വേണ്ടി ആദ്യമായി കളത്തിലിറങ്ങി. 2022 ഡിസംബർ 21-ന് നെറോക്ക എഫ്സിക്കെതിരായ എവേ മത്സരത്തിൽ ശ്രീനിധിക്കായുള്ള തന്റെ ആദ്യ ഗോൾ നേടി. ലോൺ കാലയളവിൽ ക്ലബ്ബിനായി കളിച്ച 22 മത്സരങ്ങളിൽ നിന്ന് 2 ഗോളുകളും 6 അസിസ്റ്റുകളും സ്വന്തമാക്കി. ശ്രീനിധിക്കു വേണ്ടി പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനത്തിലൂടെയാണ് താരം ശ്രദ്ധാകേന്ദ്രമായത്.
ലോൺ കാലാവധി പൂർത്തിയാക്കി ഹൈദരാബാദ് എഫ്സിയിൽ തിരിച്ചെത്തിയ ശേഷം, 2023 നവംബർ 25-ന് കേരള ബ്ലാസ്റ്റേഴ്സിനെതിരായ എവേ മത്സരത്തിലൂടെ അദ്ദേഹം ക്ലബ്ബിനായി ഐഎസ്എൽ അരങ്ങേറ്റം കുറിച്ചു. 2024 ഫെബ്രുവരി 24-ന് ബംഗളൂരു എഫ്സിക്കെതിരായ എവേ മത്സരത്തിലാണ് ഹൈദരാബാദ് എഫ്‌സിക്ക് വേണ്ടി ആദ്യമായി താരം വല കുലുക്കുന്നത്.
English Summary
Young forward Ramhlunchhunga is rumored to join Kerala Blasters FC. He made his professional debut for Aizawl FC in 2020 after starting his career with Electric Veng FC. During a successful loan spell at Sreenidi Deccan, the 25-year-old scored two goals and registered six assists.